ഇങ്ങനെയും ബന്ധങ്ങൾ ലോകത്തുണ്ട്; സാനിയയുടെ ഭർത്താവിന്റെ കാമുകിയാണോ എന്ന ചോദ്യത്തോട് ആയിഷ
വിനോദ ലോകത്ത് വലിയ വാർത്തയായിരിക്കുകയാണ് ടെന്നിസ് താരം സാനിയയും ഭർത്താവായ പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കും തമ്മിലുള്ള വിവാഹ മോചനം. ഇത് സംബന്ധിച്ച് താരങ്ങൾ ഔദ്യോഗിക പ്രസ്താവന പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇരുവരും വേർപിരിഞ്ഞു എന്ന് തന്നെയാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനയായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പരസ്പരം ഒത്തുപോവാൻ പറ്റില്ലെന്ന് മനസ്സിലാക്കിയ ഷൊഹൈബും സാനിയയും ബന്ധം നിയമപരമായി വേർപെടുത്തി. പക്ഷെ നിയമപരമായ നടപടികൾ ബാക്കിയുളളതിനാലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കാത്തതെന്നാണ് വിവരം. മകൻ ഇസാന്റെ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് നോക്കുന്നത്. നാളുകളായി വേർപിരിയൽ വാർത്ത പ്രചരിക്കുന്നെങ്കിലും ഇതേപറ്റി രണ്ട് പേരും മൗനത്തിലാണ്.

വിവാഹ മോചനത്തിന് പല കാരണങ്ങളാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഷൊഹൈബ് മാലിക്കിന്റെ വിവാഹേതര ബന്ധമാണ് സാനിയയുമായുള്ള വിവാഹം തകർത്തെന്നും വിവരമുണ്ട്. പാകിസ്താനി മോഡൽ ആയിഷ ഉമറിന്റെ പേരാണ് ഷൊഹൈബിനൊപ്പം പറഞ്ഞ് കേൾക്കുന്നത്.
ഇരുവരും നേരത്തെ ഒരുമിച്ച് ഫോട്ടോഷൂട്ടുകളുടെയും മറ്റും ഭാഗമായിട്ടുണ്ട്. താൻ വഞ്ചിക്കപ്പെട്ടു എന്ന തരത്തിൽ സാനിയ സോഷ്യൽ മീഡിയയിൽ ചില വാചകങ്ങളും പങ്കുവെച്ചിരുന്നു. ഇതും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടി.

പാക് മോഡൽ ആയിഷ ഉമറിനെതിരെ വ്യാപക സൈബർ ആക്രമണവും നടന്നിരുന്നു. ഇതേപറ്റി ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മുമ്പൊരിക്കൽ ആയിഷ നൽകിയ മറുപടി ആണ് ശ്രദ്ധ നേടുന്നത്. സാനിയ-ഷൊഹൈബ് വിവാഹത്തിലെ പ്രശ്നങ്ങൾക്ക് നിങ്ങളാണോ കാരണം എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് ആയിഷ ഉടനെ മറുപടി നൽകി. 'അല്ല, അദ്ദേഹം സാനിയയുമായി സന്തോഷകരമായ വിവാഹ ബന്ധത്തിലാണ്. ഞാൻ ആ ദമ്പതികളെ ബഹുമാനിക്കുന്നു'

ഞാനും ഷുഹൈബും സുഹൃത്തുക്കളാണ്. ഞങ്ങൾ പരസ്പരം ഒരുപാട് ബഹുമാനിക്കുന്നു. ഇത്തരം ബന്ധങ്ങളും ലോകത്ത് നിലനിൽക്കുന്നുണ്ട്, ആയിഷ പറഞ്ഞതിങ്ങനെ. 2010 ഏപ്രിലിൽ ആണ് സാനിയ മിർസയും ഷുഹൈബ് മാലിക്കും വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഇസാൻ എന്ന മകനും ഉണ്ട്. സാനിയയുടെ വിവാഹം അന്ന് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. അടുത്ത സുഹൃത്തായിരുന്ന മുഹമ്മദ് സൊഹ്രെബുമായിട്ടായിരുന്നു ആദ്യം സാനിയയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞ് ആറ മാസത്തിനുള്ളിൽ വിവാഹം വേണ്ടെന്ന് വെച്ചു. പരസ്പരം ഒരുമിച്ച് പോവാൻ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ ആയിരുന്നു തീരുമാനം. 2009 ലായിരുന്നു വിവാഹ നിശ്ചയം. ഈ ബന്ധം വേണ്ടെന്ന് വെച്ചതിന് പിന്നാലെയാണ് ഷുഹെെബ് സാനിയയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ടെന്നിസിൽ ഇന്ത്യയുടെ അഭിമാനമായ സാനിയ ഇതിനകം നിരവധി നേട്ടങ്ങൾ കരിയറിൽ നേടിയിട്ടുണ്ട്.

അതേസമയം പാക് പൗരനെ വിവാഹം കഴിച്ചതിന്റെ പേരിൽ സാനിയക്കെതിരെ ഒരു കാലത്ത് ഇന്ത്യയിൽ നിന്നും അധിക്ഷേപ പരമാർശങ്ങളും ഉണ്ടായിരുന്നു. ഇതിൽ വിഷമിച്ച് സാനിയ ഒരു ടെലിവിഷൻ പരിപാടിയിൽ പൊട്ടിക്കരയുകയുമുണ്ടായി, അന്ന് സാനിയയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
സമൂഹ മാധ്യമങ്ങളിൽ സജീവമായ സാനിയ ഇടയ്ക്ക് ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. വിവാഹ മോചനത്തിന്റെ പശ്ചാത്തലത്തിൽ സാനിയക്ക് ആശ്വാസ വാക്കുകളുമായി നിരവധി ആരാധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തുന്നുണ്ട്.


Click it and Unblock the Notifications











