'സദയുടെ കരിയർ ഇല്ലാതാക്കിയത് പുകവലി; അന്യനിലെ നായികയ്ക്ക് സംഭവിച്ചത്'; ബയിൽവൻ രം​ഗനാഥൻ

സദ എന്ന നടി ഇന്നും അറിയപ്പെടുന്നത് അന്യൻ എന്ന തമിഴ് സിനിമയിലെ നായികാ വേഷത്തിലൂടെയാണ്. വിക്രം നായകനായ സിനിമ 2005 ലെ വൻ ഹിറ്റായിരുന്നു. വിക്രമിന്റെ കരിയറിലെ നാഴികക്കല്ലുകളിലൊന്നായി ഈ സിനിമ മാറി. സദയ്ക്കും നന്ദിനി എന്ന കഥാപാത്രത്തിലൂടെ വൻ ജനസ്വീകാര്യത ലഭിച്ചു. തമിഴിൽ മുമ്പും സിനിമ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും വലിയ ​ഹിറ്റായിരുന്നില്ല. തമിഴിലെ മുൻനിര നായിക നടിയായ സദ മാറുമെന്ന് ഏവരും കരുതി.

എന്നാൽ നടിക്ക് തുടർന്ന് ഇതുപോലുള്ള ഹിറ്റ് സിനിമകൾ ലഭിച്ചത് വിരളമായാണ്. തെലുങ്കിലാണ് സദ കുറേക്കൂടി സജീവമായത്. സദഫ് മുഹമ്മദ് സയിദ് എന്നാണ് നടിയുടെ യഥാർത്ഥ പേര്. 2002 ലാണ് സദ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. ജയം ആയിരുന്നു ആദ്യ സിനിമ. കരിയറിന്റെ ഒരു ഘട്ടത്തിൽ നടിക്ക് അവസരങ്ങൾ കുറഞ്ഞു. സ​ദ സിനിമാ രം​ഗത്ത് സജീവമല്ലാതെയുമായി.

Sadha

2018 ൽ പുറത്തിറങ്ങിയ ടോർച്ച് ലൈറ്റ് എന്ന സിനിമയിലാണ് സദ അവസാനമായി അഭിനയിച്ചത്. അന്നേറെ വിവാ​ദം സൃഷ്ടിച്ച സിനിമയായിരുന്നു ഇത്. ലൈം​ഗിക തൊഴിലാളിയായാണ് നടി ഈ സിനിമയിൽ അഭിനയിച്ചത്. സിനിമയിലെ നിരവധി രം​ഗങ്ങൾ മോശം ഡയലോ​ഗ് മൂലം സെൻസർ ചെയ്യപ്പെട്ടെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

സദയെക്കുറിച്ച് വിവാദ മാധ്യമപ്രവർത്തകൻ ബയിൽവൻ രം​​ഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സദയുടെ മോശം ശീലങ്ങളാണ് നടിയുടെ കരിയറിനെ ബാധിച്ചതെന്ന് ഇദ്ദേഹം പറയുന്നു. നന്നായി പുകവലിക്കുന്നയാളായിരുന്നു സദ. താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു. ലഹരി ഉപയോ​ഗം മൂലം പല സിനിമകളിൽ നിന്നും നടിയെ മാറ്റിയത്രെ. എന്നാൽ ഇയാളുടെ വാദങ്ങൾ ആധികാരികമാണോയെന്ന് വ്യക്തമല്ല.

വെജിറ്റേറിയനായ സദ സിനിമകളിൽ നിന്ന് മാറി ഒരു കഫേ നടത്തുകയാണിപ്പോൾ. വെജിറ്റേറിയൻ ഭക്ഷണങ്ങളാണ് ഇവിടത്തെ പ്രധാന വിഭവം. വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രഫിയിലും സദ ഇന്ന് തൽപരയാണ്. പൊതുവെ തന്നെക്കുറിച്ച് വരുന്ന ​ഗോസിപ്പുകളോട് സദ പ്രതികരിക്കാറില്ല. മലയാളത്തിൽ നോവൽ എന്ന സിനിമയിൽ സദ അഭിനയിച്ചിട്ടുണ്ട്.

Sadha

ജയറാമായിരുന്നു സിനിമയിലെ നായകൻ. എന്നാൽ ഈ സിനിമ പരാജയപ്പെട്ടു. തുടരെ സിനിമകൾ പരാജയപ്പെട്ടതാണ് നടിയുടെ കരിയറിനെ ബാധിച്ചതെന്നാണ് സൂചന. പല സിനിമകൾ തെരഞ്ഞെടുത്തതിലും സ​ദയ്ക്ക് പിഴവ് പറ്റി.

ചന്ദ്രമുഖി എന്ന സിനിമയിൽ നടി മാളവിക ചെയ്ത വേഷത്തിലേക്ക് ആദ്യം പരി​ഗണിച്ചിരുന്നത് സദയെയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നടി ഈ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു. രജിനികാന്ത്, ജ്യോതിക തുടങ്ങിയവർ അഭിനയിച്ച സിനിമ വൻ ഹിറ്റായിരുന്നു. സ​ദയുടെ മികച്ച തിരിച്ച് വരവുണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ‌ തമിഴ് സിനിമാ രം​ഗത്തെ വിവാദ താരമാണ് ബയിൽവൻ രം​ഗനാഥൻ. അനാവശ്യ പ്രസ്താവനകളാണ് ഇയാളെ എന്നും വാർത്തകളിൽ നിറയ്ക്കാറ്.

നടിമാർക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ പലപ്പോഴും വിവാദമാവാറും ഉണ്ട്. സൂപ്പർ സ്റ്റാറുകൾക്കെതിരെ സംസാരിക്കാനും ബയിൽവൻ രം​ഗനാഥൻ മടിക്കാറില്ല. സൂര്യയുടെ ഉയരക്കുറവിനെ ഇയാൾ പരിഹസിച്ചത് നേരത്തെ വാർത്തയായിരുന്നു. സിങ്കം എന്ന സിനിമയിൽ നായികയായ അനുഷ്ക ഷെട്ടിക്കൊപ്പം നടന്റെ ഉയരം ഒത്തുവന്നില്ലെന്നാണ് ബയിൽവൻ രം​ഗനാഥൻ പറഞ്ഞത്.

വിജയ്നെക്കുറിച്ചും സമാന പരാമർശം നടത്തി. വിജയ് കഴിഞ്ഞ കുറേ വർഷങ്ങളായി വി​ഗ് ഉപയോ​ഗിക്കുന്നുണ്ടെന്നാണ് ബയിൽവൻ രം​ഗനാഥൻ പറഞ്ഞത്. ഇത് വിജയ് ആരാധകരെ പ്രകോപിതരാക്കി. ഇയാൾക്കെതിരെ വ്യാപക വിമർശനവും വന്നു.

More from Filmibeat

Read more about: sadha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X