അന്ന് വിജയുടെ അച്ഛന്റെ പരാതി; തൃഷയുടെ വരനെയും ചൊടിപ്പിച്ചു; ഒടുവിൽ സ്വന്തം വിവാഹബന്ധം തകർന്ന് ധനുഷ്

രണ്ട് വർഷം വേർപിരിഞ്ഞ് താമസിച്ചതിനൊടുവിൽ നിയമപരമായി വിവാഹമോചനം നേടാനുള്ള അന്തിമ ന‌‌ടപടി ക്രമങ്ങളിലേക്ക് കടന്നിരിക്കുകയാണ് ധനുഷും ഐശ്വര്യ രജിനികാന്തും. രണ്ട് വഴിക്ക് പിരിഞ്ഞെങ്കിലും ഇവർ വിവാഹമോചനം നേടിയിരുന്നില്ല. റിപ്പോർട്ടുകൾ പ്രകാരം ഇവരെ ഒരുമിപ്പിക്കാൻ കുടുംബം ഏറെ ശ്രമിച്ചതാണ്. മക്കളെ ഓർത്ത് രണ്ട് പേരും വീണ്ടും ഒരുമിക്കാൻ സാധ്യതയുണ്ടെന്ന് വരെ നേരത്തെ സൂചനകൾ വന്നു. എന്നാൽ രണ്ട് പേരും പിരിയാനുള്ള തീരുമാനത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നു.

വിവാഹമോചനത്തിന് ഏറെക്കാലം മുന്നേ ധനുഷിനെക്കുറിച്ച് ഒന്നിലേറെ ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഒപ്പം അഭിനയിച്ച പല നടിമാരുമായും ധനുഷിന് ബന്ധമുണ്ടായിരുന്നെന്നാണ് പുറത്ത് വന്ന ​ഗോസിപ്പുകൾ. 2017 ൽ വന്ന സുചി ലീക്ക്സ് വിവാ​ദം ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ധനുഷും നടി തൃഷയും സുഹൃത്തുക്കളും ഒരുമിച്ചുള്ള ചില ഫോട്ടോകൾ സുചി ലീക്ക്സിലൂടെ പുറത്ത് വന്നു. തൃഷയും ധനുഷും തമ്മിൽ ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ഇത് ശക്തി പകർന്നു.

Dhanush  Aishwarya Rajinikanth

2015 ൽ തൃഷയുടെ വിവാഹം മുടങ്ങിയപ്പോഴും ധനുഷിന്റെ പേര് ഉയർന്ന് വന്നു. തൃഷയെ വിവാഹം ചെയ്യാനിരുന്ന വ്യവസായി വരുൺ മന്യന് ധനുഷിനോട് നീരസമുണ്ട്. എന്നാൽ ധനുഷ് തൃഷയുടെ അടുത്ത സുഹൃത്താണ്. വിവാഹ നിശ്ചയത്തോടനുബന്ധിച്ചുള്ള പാർട്ടിയിൽ ധനുഷ് എത്തിയപ്പോൾ വരുൺ മന്യന് ദേഷ്യം വന്നെന്നും ഇത് തൃഷയുമായുള്ള വഴക്കിന് വഴി വെച്ചെന്നും അന്ന് റിപ്പോർട്ടുകൾ വന്നു. നടി അമല പോൾ വിവാഹ മോചിതയായപ്പോഴും ധനുഷിന്റെ പേര് ഉയർന്ന് വന്നു.

സംവിധായകൻ എഎൽ വിജയെ വിവാഹം ചെയ്ത ശേഷം സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കാനുള്ള തീരുമാനത്തിലായിരുന്നു അമല. എന്നാൽ ധനുഷ് നിർമ്മിച്ച അമ്മക്കണക്ക് എന്ന സിനിമയുടെ ഓഫർ വന്നപ്പോൾ നടി ഈ സിനിമ ചെയ്യാൻ തയ്യാറായി. ഇതോടെ വിജയ്ക്കും അമലയ്ക്കും ഇടയിൽ പ്രശ്നങ്ങൾ വന്നെന്നുമാണ് അന്നുണ്ടായ സംസാരങ്ങൾ. എഎൽ വിജയുടെ പിതാവ് എഎൽ അഴകപ്പനാണ് ഇതേക്കുറിച്ച് അന്ന് സംസാരിച്ചത്.

രണ്ട് നടിമാരുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ ധനുഷ് കാരണക്കാരനായെന്ന് സോഷ്യൽ മീഡിയ പറയുന്നു. വർഷങ്ങൾക്കിപ്പുറം ധനുഷിന്റെ വിവാഹ ബന്ധവും തകർന്നു. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ധനുഷ് എവിടെയും സംസാരിക്കാറില്ല. . 2005 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. ധനുഷിനെ വെച്ച് ഐശ്യര്യ 3 എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ധനുഷിന്റെ കരിയറിന് വലിയ പിന്തുണ നൽകിയ വ്യക്തിയായിരുന്നു ഐശ്വര്യ.

17 വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. എന്തിനാണ് പിരിഞ്ഞതെന്ന് ഇപ്പോഴും ഇവർ തുറന്ന് പറഞ്ഞിട്ടില്ല. വിവാ​ഹ ബന്ധം പിരിഞ്ഞെങ്കിലും ഇവർ തമ്മിലുള്ള സൗഹൃദം നിലനിൽക്കുന്നുണ്ട്. ധനുഷിനെക്കുറിച്ച് ഐശ്വര്യ അഭിമുഖങ്ങളിൽ ഇപ്പോഴും സംസാരിക്കാറുണ്ട്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ കാര്യങ്ങളിൽ രണ്ട് പേരും തുല്യ ഉത്തരവാദിത്വം കാണിക്കുന്നു.

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X