twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഒടിയനില്‍' ആദ്യം നായകനായി തീരുമാനിച്ചത് ഫഹദിനെ, പിന്നെങ്ങനെ മോഹന്‍ലാലിന് ലഭിച്ചു ??

    ഫഹദ് ഫാസിലിനെ മുന്‍നിര്‍ത്തി ചിത്രം ഒരുക്കാന്‍ ദേശീയ അവാര്‍ഡ് ജേതാവായ പ്രമുഖ സംവിധായകന്‍ തീരുമാനിച്ചിരുന്നുവത്രേ...

    By Nihara
    |

    മലയാള സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചെലവേറിയ ചിത്രമായി ഒരുക്കുന്ന ഒടിയനെക്കുറിച്ചുള്ള വാര്‍ത്ത മോഹന്‍ലാല്‍ സ്ഥിരീകരിച്ചത് ശനിയാഴ്ചയാണ്. പരസ്യ സംവിധായകനായ വി കെ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന ഒടിയന്‍ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

    ബി ഉണ്ണികൃഷ്ണന്‍ ചിത്രമായ വില്ലനു ശേഷം മോഹന്‍ലാല്‍ ഒടിയനില്‍ ജോയിന്‍ ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മേയ് 25 മുതല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരമൊരു ചിത്രം പ്ലാന്‍ ചെയ്തിരുന്നുവെന്നും ഫഹദ് ഫാസിലിനെയാണ് നായക വേഷത്തില്‍ നിശ്ചയിച്ചതെന്നും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

    2013 ല്‍ അനൗണ്‍സ് ചെയ്തത്

    പ്രിയനന്ദനന്‍ സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്നു

    2013 ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി പ്രിയനന്ദനന്‍ അറിയിച്ചിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ജിനു എബ്രഹാം, ഹരി പി നായര്‍ തുടങ്ങിയവരും ചിത്രവുമായി സംസാരിക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നതത്രേ. എന്നാല്‍ പിന്നീട് ചിത്രത്തിന് എന്തു സംഭവിച്ചുവെന്നറിയില്ല.

    പ്രമുഖര്‍ ഒന്നിക്കുന്നു

    രണ്ടാമൂഴത്തിന് മുന്നേ ചെയ്യുന്ന ചിത്രം

    പരസ്യ സംവിധായകനായ വി എ ശ്രീകുമാറാണ് ചിത്രം ഒരുക്കുന്നത്. ഇതിഹാസ സിനിമയായ രണ്ടാമൂഴത്തിന് മുന്നേ ഒടിയന്‍ ഒരുക്കാനാണ് സംവിധായകന്‍ ലക്ഷ്യമിടുന്നത്. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്ത്ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കുന്നത്. സാബു സിറിലാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

    ക്യാമറ, ആക്ഷന്‍

    പുലിമുരുകന്‍ സംഘവുമുണ്ട്

    നൂറു കോടി ചിത്രമായ പുലിമുരുകന്‍റെ ക്യമറാമാന്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ എന്നിവരും ഈ ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നുണ്ട്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്ങ്. എം.ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. റഫീഖ് അഹമ്മദ്,ലക്ഷ്മി ശ്രീകുമാര്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. ബാഹുബലി,കമീനേ,റങ്കൂണ്‍ എന്നിവയുടെ സൗണ്ട്ഡിസൈനര്‍ സതീഷാണ് ചിത്രത്തിന്റെ ശബ്ദലേഖനം. ഗോകുല്‍ദാസാണ് കലാസംവിധായകന്‍.

    ഇതുവരെ കാണാത്ത സാങ്കേതിക മികവ്

    സാങ്കേതിക മികവ്

    ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവമാകും 'ഒടിയന്‍'സമ്മാനിക്കുകയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാഗ്ദാനം. വി.എഫ്.എക്സിനുവേണ്ടി ഏറ്റവും കൂടുതല്‍ തുക ചെലവിടുന്ന ചിത്രവുമാകും ഇത്. വിദേശസാങ്കേതികവിദഗ്ദ്ധരാണ് വി.എഫ്.എക്സ് രംഗങ്ങളൊരുക്കുക. പാലക്കാട്,തസറാക്ക്,ഉദുമല്‍പേട്ട്,പൊള്ളാച്ചി,ബനാറസ്,ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.

    English summary
    Interestingly, back in 2013, Odiyan was announced with Fahadh Faasil in the lead role. It was written by Jinu Abraham and was supposed to be directed by Priyanandan. National award winner Hari Nair was also roped in to handle the cinematography. An intriguing first look poster featuring a sheep was also released by the makers, Ordinary Films. However, the project could not take off and was later shelved. We are not really sure whether it is the same Odiyan that Mohanlal has committed for. The Mohanlal starrer is written by national award winning scenarist Harikrishnan.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X