ആമിർ ഖാനുമായി പ്രണയത്തിൽ? ദംഗൽ താരം ഫാത്തിമ സന ഷെയ്ഖ് ഗോസിപ്പുകളോട് പ്രതികരിച്ചപ്പോൾ
ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാന്റെ വ്യക്തി ജീവിതം എന്നും വലിയ വിവാദങ്ങളുടെ നിഴലിൽ ആയിരുന്നു. തന്റെ സിനിമ കരിയറിൽ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്ന പേര് സമ്പാദിച്ച അറുപതുകാരനായ താരത്തിന് മാധ്യമങ്ങൾ 'കാസനോവ' എന്ന പട്ടമാണ് നൽകിയത്. രണ്ടു തകർന്ന വിവാഹബന്ധങ്ങളും, ആമിറിന്റെ നിരവധി പ്രണയങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളുമാണ് ഇതിന് കാരണം. നിരവധി തവണ, പല നടിമാരും, മറ്റ് പ്രമുഖരും നടനോടൊപ്പം ഗോസിപ്പുകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. അതിൽ പ്രധാനിയാണ് ദംഗൽ എന്ന ചിത്രത്തിൽ ആമിർ ഖാന്റെ മകളായി അഭിനയിച്ച ഫാത്തിമ സന ഷെയ്ഖ്.
ആമിറിനെ പ്രണയിച്ചിരുന്നോ? ഫാത്തിമ പറഞ്ഞത്
ആമിർ ഖാൻ ആരാധകരെയും, സോഷ്യൽ മീഡിയയെയും ഏറ്റവും ഞെട്ടിച്ചത്, സൂപ്പർതാരം ദംഗൽ താരം ഫാത്തിമ സന ഷെയ്‌ഖുമായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകളായിരുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൽ ആമിറിന്റെ കഥാപാത്രത്തിന്റെ മൂത്ത മകളായി അഭിനയിച്ച നടിയാണ് ഫാത്തിമ. തന്റെ മകളുടെ പ്രായമുള്ള നടിയുമായുള്ള പ്രണയമാണ് നടനും, രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവുവും തമ്മിൽ പിരിയാൻ കാരണമെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.

ഒരിക്കൽ, ഫാത്തിമ സന ഷെയ്ഖും ആമിർ ഖാനും ഒരുമിച്ച് പിക്ക്ൾ ബോൾ കളിക്കുന്ന ചിത്രങ്ങൾ വൈറലായതിനെ തുടർന്ന് നടിക്കെതിരെ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പലരും ഫാത്തിമയെ 'കുടുംബം തകർത്തവൾ' എന്ന് വിളിച്ചപ്പോൾ, മറ്റു ചിലർ നടിയെ ആമിറിന്റെ ഇളയ മകൻ ആസാദിന്റെ മൂന്നാമത്തെ അമ്മ എന്നുവരെ വിശേഷിപ്പിച്ചു. സൂപ്പർ സ്റ്റാറിന്റെ രണ്ടാം ഭാര്യ കിരൺ റാവുമായുള്ള വിവാഹമോചനത്തിന് ശേഷം ഈ ആക്രമണങ്ങൾക്ക് തീവ്രത കൂടുകയാണ് ചെയ്തത്.
ഗോസിപ്പുകൾ കൊണ്ട് പോറുതിമുട്ടിയ നടി ആ കാലത്ത് ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ, ഇതിനെതിരെ പ്രതികരിച്ചിരുന്നു. "മുമ്പൊക്കെ എനിക്ക് വിഷമം തോന്നുമായിരുന്നു. കാരണം, ഇത്രയും വലിയ തോതിൽ ഇങ്ങനെയൊരു അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാൻ കണ്ടിട്ടുപോലുമില്ലാത്ത ഒരു കൂട്ടം അപരിചിതർ എന്നെക്കുറിച്ച് പലതും എഴുതുന്നു. അതിൽ സത്യമുണ്ടോ എന്ന് പോലും അവർക്കറിയില്ല," ഫാത്തിമ സന ഷെയ്ഖ് തുറന്നടിച്ചു.

"ഇതൊക്കെ വായിക്കുന്ന ആളുകൾ ഞാൻ നല്ല വ്യക്തിയല്ല എന്ന് ധരിക്കുന്നു. ആ ആളുകളോട് എനിക്ക് പറയാൻ തോന്നും, എന്നോട് ചോദിക്കൂ, ഞാൻ ഉത്തരം നൽകാം എന്ന്. ആളുകൾ തെറ്റിദ്ധരിക്കുന്നതിൽ എനിക്ക് വലിയ വിഷമം ഉണ്ട്. പക്ഷേ, ഇപ്പോൾ ഇതൊക്കെ അവഗണിക്കാൻ ഞാൻ പഠിച്ചു. എന്നിരുന്നാലും, ചില ദിവസങ്ങളിൽ എനിക്കിപ്പോഴും വിഷമം തോന്നാറുണ്ട്," നടി പറഞ്ഞു. ഫാത്തിമ പ്രണയബന്ധം നിഷേധിച്ചു രംഗത്തെത്തിയതോടെ, സോഷ്യൽ മീഡിയ ആക്രമണങ്ങൾ ഒരു പരിധി വരെ നിന്ന്. എന്നാൽ, ആമിർ ഖാൻ ആവട്ടെ, ഒരിക്കൽ പോലും ഈ വിഷയത്തെ കുറിച്ച് എവിടെയും പരാമർശിച്ചിട്ടില്ല.
എന്തായാലും, ആമിർ ഖാന്റെ മകൾ ഐറാ ഖാനുമായി ഇന്നും നല്ല അടുപ്പത്തിലാണ് ഫാത്തിമ സന ഷെയ്ഖ്. സൂപ്പർതാരമാവട്ടെ, കിരൺ റാവുവുമായുള്ള തന്റെ വിവാഹ മോചനത്തിന് ശേഷം, ഗൗരി സ്പ്രാറ്റ് എന്ന സംരഭകയുമായി പ്രണയത്തിലാണ്. വിവാഹ മോചിതയും, ഒരു കുട്ടിയുടെ അമ്മയുമായ ഗൗരിയെ, ഒരു പാർട്ടിയിൽ വച്ചാണ് ത്രീ ഇഡിയറ്റ്സ് താരം പരിചയപ്പെട്ടതെന്നാണ് റിപോർട്ടുകൾ. തന്റെ അറുപതാം പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ വച്ച് പുതിയ ഗേൾഫ്രണ്ടിനെ ആമിർ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തിയിരുന്നു. അധികം വൈകാതെ ആമിറും ഗൗരിയും വിവാഹിതരായേക്കുമെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ താരം ഇത് വരെ അതിനോട് പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications











