ഞാൻ സന്തോഷം ആഗ്രഹിച്ചു: വാണി ഗണപതിയുമായുള്ള വിവാഹമോചനത്തെ കുറിച്ച് കമൽ ഹാസൻ പറഞ്ഞത്

By Desk

തഗ് ലൈഫിന്റെ റിലീസിന് ശേഷം സ്ഥിരമായി വാർത്തകളിൽ നിറയുകയാണ് കമൽ ഹാസൻ. എന്നാൽ, മണി രത്നം ചിത്രത്തിന്റെ വലിയ പരാജയത്തോടൊപ്പം തന്നെ, ഉലകനായകന്റെ വ്യക്തിജീവിതവും വീണ്ടും ചർച്ചയാവുകയാണ്. വർഷങ്ങൾക്ക് മുൻപ് നടി സിമി ഗരെവാളിന് നൽകിയ അഭിമുഖത്തിൽ, ആദ്യ ഭാര്യ വാണി ഗണപതിയുമായി പിരിയാനുണ്ടായ കാരണത്തെ കുറിച്ച് കമൽ പറഞ്ഞ വാക്കുകളാണ് ഇപ്പൊ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞ ദിവസം മുതൽ ഇത് വേണ്ടായിരുന്നു എന്ന തോന്നൽ തനിക്കുണ്ടായിരുന്നു എന്നായിരുന്നു പ്രശസ്ത നടന്റെ വെളിപ്പെടുത്തൽ.

കമൽ ഹാസനും വാണിക്കുമിടയിൽ സംഭവിച്ചത്

1978ലാണ് കമൽ ഹാസനും വാണി ഗണപതിയും വിവാഹിതരാവുന്നത്. ഒരു സുഹൃത്ത് വഴി പരസ്പരം പരിചയപ്പെട്ട ഇരുവരും, അധികം വൈകാതെ പ്രണയത്തിലായി. തനിക്ക് ലിവ്-ഇൻ ബന്ധത്തോടാണ് താത്പര്യം എന്ന് കമൽ പറഞ്ഞുവെങ്കിലും, വിവാഹിതരാവാതെ ഒന്നിച്ചൊരു ജീവിതമില്ല എന്ന വാണിയുടെ തീരുമാനത്തിന് വഴങ്ങി തന്റെ ഇരുപതിനാലാമത്തെ വയസ്സിൽ, തന്നെക്കാൾ നാല് വയസ്സിന് മുതിർന്ന പ്രശസ്ത നർത്തകിയെ നടൻ ഭാര്യയാക്കി.

Vani Ganapathy  Kamal Haasan
Photo Credit: Filmibeat Tamil / Kamal Haasan, Instagram

എന്നാൽ 10 വർഷത്തെ ദാമ്പത്യത്തിന് ശേഷം, 1988ൽ കമൽ ഹാസനും വാണി ഗണപതിയും വിവാഹമോചിതരായി. നടി സരിക താക്കൂറുമായുള്ള കമലിന്റെ അടുപ്പത്തെക്കുറിച്ച് കിംവദന്തികൾ ഉയർന്നതോടെ, ആദ്യം തന്നെ ഒരുപാട് പ്രശ്നങ്ങളും വഴക്കുകളുമായി മുന്നോട്ടു പോയിരുന്ന കമലിന്റെയും വാണിയുടെയും ദാമ്പത്യത്തിന്റെ സ്ഥിതി കൂടുതൽ വഷളായി. വാണിയിൽ നിന്നുള്ള വിവാഹമോചനം നടക്കുന്നതിന് മുൻപ് തന്നെ സരികയുമായുള്ള ബന്ധം ആരംഭിച്ചുവെന്ന് അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു.

വിവാഹ മോചനത്തെ കുറിച്ച് കമൽ ഹാസൻ പറഞ്ഞത്

വർഷങ്ങൾക്ക് മുൻപ് ബോളിവുഡ് നടി സിമി ഗരെവാൾ നടത്തി വന്നിരുന്ന ടോക്ക് ഷോയിൽ രണ്ടാം ഭാര്യ സരികയ്‌ക്കൊപ്പം കമൽ ഹാസൻ പങ്കെടുത്തിരുന്നു. അന്ന്, തന്റെ ആദ്യ ഭാര്യ വാണിയെ കുറിച്ചും, വിവാഹ മോചനത്തെ കുറിച്ചും, ഉലകനായകൻ മനസ്സ് തുറന്നു. എന്തിന് വിവാഹ മോചിതനായി എന്ന ചോദ്യത്തിന്, "ആ ബന്ധം ശരിയായില്ല, കുറഞ്ഞത് എനിക്കെങ്കിലും. ഈ കാര്യത്തിൽ ഞാൻ കള്ളം പറയാറില്ല. പരസ്പരം കരുതൽ ഉണ്ടാവുന്നതിനു അപ്പുറത്തേക്ക് കാര്യങ്ങൾ പോയി. വളരെ കഠിനമായി ആ ബന്ധം. ഞാൻ ആഗ്രഹിച്ചത് സന്തോഷമാണ്," എന്നായിരുന്നു കമലിന്റെ മറുപടി.

Vani Ganapathy  Kamal Haasan
Photo Credit: Filmibeat Tamil / Kamal Haasan, Instagram

"വിവാഹമെന്ന സ്ഥാപനത്തിലുള്ള വിശ്വാസം എനിക്ക് വളരെ പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടിരുന്നു. എന്റെ ആദ്യത്തെ കല്യാണം നടന്ന സമയത്ത് തന്നെ. ഞാൻ എപ്പോഴും അതിനെ ക്കുറിച്ച് വളരെ തുറന്നു സംസാരിക്കുമായിരുന്നു, അത് മറ്റുള്ളവർക്ക് വലിയ ഷോക്കുമായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ എനിക്ക് ഇത് വേണ്ടായിരുന്നു എന്ന് പറഞ്ഞ വ്യക്തിയാണ് ഞാൻ," സിമി ഗരെവാളുമായിട്ടുള്ള സംഭാഷണത്തിനിടെ കമൽ ഹാസൻ തുറന്നടിച്ചു. പിന്നീട്, മക്കളായ ശ്രുതിയും അക്ഷരയും ജനിച്ച ശേഷമാണ് തന്റെ ലിവ്-ഇൻ പാർട്ണർ ആയ സരിക താക്കൂറിനെ വിവാഹം ചെയ്യാൻ കമൽ തയ്യാറായത്.

വാണി ഗണപതിയുമായി വേർപിരിഞ്ഞതിന് ശേഷം സരികയോടൊപ്പം സന്തോഷകരമായ ജീവിതമായിരുന്നു കമലിന്റേത്. പക്ഷെ, പതിനഞ്ചു വർഷത്തോളം ഒന്നിച്ചു ജീവിച്ച ഇരുവരും 2004ൽ വേർപിരിഞ്ഞു. സരിക ഒരിക്കൽ വീടിന്റെ ടെറസിനു മുകളിൽ നിന്ന് വീണ് അത്യാസന്ന നിലയിൽ ആശുപതിയിൽ ആയതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. പിന്നീട് അധികം വൈകാതെ ഇരുവരും വിവാഹ മോചിതരായി. നടി സിമ്രാനുമായുള്ള കമൽ ഹാസന്റെ വഴിവിട്ട അടുപ്പമാണ് ഈ ദാമ്പത്യം തകരാൻ കാരണമായത് എന്നാണ് റിപ്പോർട്ട്.

More from Filmibeat

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X