കമൽ ഹാസനെ വിവാഹം ചെയ്തത് തെറ്റായിരുന്നെന്ന് തോന്നിയോ? സരിക പറഞ്ഞ മറുപടി

By Desk

ഇന്ത്യൻ സിനിമയിലെ അപൂർവ്വം ചില ബഹുമുഖ പ്രതിഭകളിൽ ഒരാളാണ് കമൽ ഹാസൻ. തമിഴ് സിനിമ സ്നേഹത്തോടെ ഉലകനായകൻ എന്ന് വിളിച്ചിരുന്ന ലെജൻഡറി നടൻ കൈവയ്ക്കാത്ത മേഖലകളില്ല. എന്നാൽ, കമലിന്റെ സിനിമകളേക്കാൾ ചർച്ചയായിട്ടുള്ളത് എന്നും അദ്ധേഹത്തിന്റെ വ്യക്തിജീവിതവും, പ്രണയങ്ങളുമാണ്. തന്റെ ഇരുപതിനാലാമത്തെ വയസ്സിൽ വാണി ഗണപതിയെ നടൻ വിവാഹം ചെയ്തതും, പിന്നീട് സരിക താക്കൂറിനെ ജീവിതത്തിലേക്ക് കൂട്ടിയതും വലിയ വാർത്തകളായിരുന്നു.

എന്നാൽ, 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം കമൽ ഹാസനും സരികയും നിയമപരമായി വേർപിരിഞ്ഞു. പഞ്ചതന്ത്രം, പമ്മൽ കെ സംബന്ധം തുടങ്ങിയ ചിത്രങ്ങളിൽ തന്റെ നായികയായ നടി സിമ്രാനുമായുള്ള നടന്റെ അടുപ്പമാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് വിവരം. എന്നാൽ, പിന്നീടൊരു അഭിമുഖത്തിൽ, കമലിനെ വിവാഹം ചെയ്തതിൽ പശ്ചാത്തപിച്ചിട്ടില്ലെന്നാണ് സരിക പറഞ്ഞത്.

കമൽ ഹാസൻ-സരിക താക്കൂർ ബന്ധം

കമൽ ഹാസൻ 1984-ൽ 'രാജ് തിലക്' എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് സരികയെ ആദ്യമായി കാണുന്നത്. അപ്പോൾ നടൻ നർത്തകിയായ വാണി ഗണപതിയുടെ ഭർത്താവായിരുന്നു. എന്നാൽ വിവാഹിതനായിരിക്കെ തന്നെ സരികയുമായി നടൻ പ്രണയത്തിലായത് വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായി. പക്ഷെ ഒടുവിൽ, കമൽ ഹാസൻ വാണി ഗണപതിയുമായി വിവാഹമോചനം നേടിയശേഷം 1988ൽ സരികയെ വിവാഹം ചെയ്തു.

Sarika and Kamal Haasan
Photo Credit: Filmibeat / Kamal Haasan Instagram

എന്നാൽ, 2001ൽ ടെറസിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ നിലയിൽ സരിക ആശുപതിയിൽ പ്രവേശിക്കപ്പെട്ടു. നടി ആത്മഹത്യക്ക് ശ്രമിച്ചതായി പോലും അന്ന് റിപോർട്ടുകൾ വന്നിരുന്നു. കമൽ ഹാസനുമായുള്ള സരികയുടെ ബന്ധം ഉലഞ്ഞതാവണം കാരണം എന്നും അന്ന് ഗോസിപ്പ് കോളങ്ങൾ എഴുതി. അധികം വൈകാതെ, 2002ൽ, പതിനൊന്നര വർഷത്തിലധികം നീണ്ട ദാമ്പത്യം കമൽ ഹാസനും സരികയും അവസാനിപ്പിച്ചു. 2004ൽ ഇരുവരും നിയപരമായി വിവാഹമോചനം നേടി. മക്കളും, നടിമാരുമായ ശ്രുതി ഹാസനെയും അക്ഷര ഹാസനെയും ഒരുമിച്ച് തന്നെ വളർത്താനായിരുന്നു തീരുമാനം.

കമലിനെ വിവാഹം ചെയ്തതിൽ പശ്ചാത്താപമില്ലെന്ന് പറഞ്ഞ സരിക

പിന്നീട്, ഇന്ത്യ ടുഡേയുമായി നടത്തിയ ഒരു അഭിമുഖത്തിൽ സരിക കമൽ ഹാസനെ വിവാഹം ചെയ്തതിൽ ഒരു പശ്ചാതാപവും ഇല്ലെന്ന് തുറന്നു പറഞ്ഞു. "ഞാൻ പലതവണ ഇതു പറഞ്ഞിട്ടുണ്ട്. വീണ്ടും ഒരു അവസരം കിട്ടിയാൽ ഞാൻ എന്റെ ജീവിതം അതേപോലെ തന്നെ ജീവിക്കും. നല്ല കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എല്ലാം ഒരു സമയത്ത് നല്ലതായിരുന്നു. പിന്നീട് കാര്യങ്ങൾ മോശമായപ്പോൾ മാത്രമാണ് ഞാൻ എല്ലാം വിട്ട് പോകാൻ തീരുമാനിച്ചത്," നടി പറഞ്ഞു.

Kamal Haasan and Sarika
Photo Credit: Filmibeat Tamil

"അത് എന്റെ ജീവിതമായിരുന്നു. എനിക്ക് രണ്ട് സുന്ദരികളായ പെൺമക്കളെ കിട്ടി - ശ്രുതിയും അക്ഷരയും. അത് കൊണ്ട് എങ്ങനെ ഞാൻ ആ വിവാഹത്തെ ഓർത്തു പശ്ചാതാപിക്കും?" നടി തന്റെ അഭിമുഖത്തിൽ ചോദിച്ചു. അഭിമുഖത്തിൽ അമ്മയ്ക്ക് ഒപ്പം ഉണ്ടായിരുന്ന ശ്രുതി ഹാസൻ, സ്വന്തം അഭിപ്രായവും തുറന്നു പറഞ്ഞിരുന്നു. "ഞാൻ ചെറുപ്പത്തിലേ ഇത് മനസ്സിലാക്കി - അവർ രണ്ടുപേരും എന്റെ മാതാപിതാക്കളാകുന്നതിന് മുമ്പ് വ്യത്യസ്ത വ്യക്തികളായിരുന്നു. ഇതെല്ലാം സംഭവിക്കുമ്പോഴും, ഞാൻ ആഗ്രഹിച്ചിരുന്നത് അവർ സന്തോഷത്തോടെ ഇരിക്കണം എന്നതായിരുന്നു. ഇന്നും ഞാൻ അതേ നിലപാടിലാണ്," ശ്രുതി പറഞ്ഞു. മാതാപിതാക്കളുടെ വിവാഹമോചനമാണ് തന്നെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധ്യപ്പെടുത്തിയെന്നു കൂടി നടി കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: kamal haasan sarika shruti haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X