For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവർ അടുക്കുകയാണെന്ന് കങ്കണ, മാറി നിൽക്കെന്ന് സൽമാൻ; ഹൃതികും കത്രീനയും പ്രണയത്തിലായിരുന്നെന്ന് താരങ്ങൾ

  |

  ബോളിവുഡിലെ സ്റ്റെെലിഷ് താരമാണ് നടൻ ഹൃതിക് റോഷൻ. ശരീര സൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന നടന് ​ഗ്രീക്ക് ദേവൻ എന്ന വിളിപ്പേരുമുണ്ട്. ഹൃതിക് റോഷൻ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഷൂട്ടിം​ഗ് തുടങ്ങാനിരിക്കുന്ന ഫൈറ്റർ. ചിത്രത്തിൽ നടി ദീപിക പദുകോണാണ് നായികയായെത്തുന്നത്.

  സൂസൻ ഖാനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ഹൃതിക് ഇപ്പോൾ സബ ആസാദ് എന്ന പുതുമുഖ നടിയുമായി പ്രണയത്തിലാണ്. ഇരുവരും നിരവധി പൊതുവേദികളിൽ ഒരുമിച്ചെത്തിയിട്ടുണ്ട്. കരൺ ജോഹറിന്റെ ബർത്ത് ഡേ പാർട്ടിയിൽ ഒരുമിച്ചെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ സ്ഥിരീകരിക്കപ്പെട്ടത്.

  ഹൃതിക് റോഷന്റെ വ്യക്തി ജീവിതം എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഭാര്യ സൂസനുമായി ഉണ്ടായ അകൽച്ച, നടി കങ്കണ റണൗത്തുമായി ഉണ്ടായ പ്രശ്നങ്ങൾ എന്നിവ ബി ടൗണിൽ വലിയെ ചർച്ചയായിരുന്നു. ഇതിനിടെ നടി കത്രീന കൈഫുമായി ചേർത്തും ഹൃതികിന്റെ പേരിൽ ​ഗോസിപ്പുകൾ പരന്നിരുന്നു. സൽമാൻ ഖാൻ‌, കങ്കണ റണൗത്ത് എന്നിവർ പരോക്ഷമായി നടത്തിയ ചില പരാമർശങ്ങളാണ് ഈ ​ഗോസിപ്പിന് വഴി വെച്ചത്.

  2013 ലായിരുന്നു കങ്കണയുടെ പരാമർശം. ഭാര്യയുമായുള്ള പ്രശ്നങ്ങൾക്കിടെ ഹൃതിക് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിലെ നടിയുമായി അടുക്കുകയാണെന്നായിരുന്നു കങ്കണ പറഞ്ഞത്. കത്രീനയുടെ പേര് കങ്കണ പറഞ്ഞിരുന്നില്ല. പക്ഷെ അന്ന് ബാം​ഗ് ബാം​ഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനായി മണാലിയിലായിരുന്നു ഹൃതിക്. ചിത്രത്തിലെ നായിക കത്രീന കൈഫായിരുന്നു.


  ഹൃതിക് തന്റെ വഞ്ചിച്ചു എന്ന ആരോപണമുന്നയിച്ച കങ്കണ പിന്നീട് നടനെതിരെ നിരന്തരം രം​ഗത്ത് വന്നിരുന്നു. നടൻ താനുമായി രഹസ്യ ബന്ധമുണ്ടാക്കുകയും എന്നാൽ വിവാഹം കഴിക്കാൻ തയ്യാറായില്ലെന്നും കങ്കണ പറഞ്ഞിരുന്നു.

  Recommended Video

  Dilsha Imitates Dr. Robin ഡോക്ടറിനെ അനുകരിക്കുന്ന ദിൽഷ, ചിരിച്ച് ചാവും വീഡിയോ | *Interview

  ഇതിനിടെ നടൻ സൽമാൻ ഖാനും കത്രീന-ഹൃതിക് ബന്ധത്തെക്കുറിച്ച് ചില സൂചനകൾ നൽകി. കോഫി വിത്ത് കരണിലെത്തിയപ്പോഴായിരുന്നു സംഭവം. ഷോയിലെ റാപ്പിഡ് ഫയർ റൗണ്ടിൽ ഹൃതിക് റോഷന് കൊടുക്കാനുള്ള ഉപദേശമെന്തെന്ന ചോദ്യം വന്നു. ഇക്കാര്യത്തിൽ ഇടപെടാതിരിക്കുക എന്ന ഒറ്റ വാക്കാണ് സൽമാൻ നൽകിയ മറുപടി. എന്ത് കാര്യമാണെന്ന് നടൻ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഹൃതിക്-കത്രീന ​ഗോസിപ്പുകൾക്കിടെയായിരുന്നു ഈ പരാമർശമെന്നതിനാൽ അഭ്യൂഹങ്ങൾ വീണ്ടും പരക്കാനിടയായി.

  അതേസമയം അധിക നാളൊന്നും ഈ ​ഗോസിപ്പ് നിലനിന്നില്ല. പെട്ടന്ന് തന്നെ കെട്ടടങ്ങി. ​ഇതു സംബന്ധിച്ച് ഇരു താരങ്ങളും ഇതേ വരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ കങ്കണ- ഹൃതിക് വിവാദം നാൾക്ക് നാൾ വഷളവുകയും ചെയ്യുന്നുണ്ടായിരുന്നു. കങ്കണ താനുമായി പ്രണയത്തിലായിരുന്നെന്ന് പറയുന്നത് വ്യാജമാണെന്നായിരുന്നു ഹൃതികിന്റെ ആരോപണം. തന്നെ പരസ്യമായി അപമാനിക്കുന്നു എന്നാരോപിച്ച് നടൻ കങ്കണക്കെതിരെ കേസും കൊടുത്തു. ഇത് കാര്യങ്ങൾ വീണ്ടും വഷളാക്കി. കങ്കണ തുടർച്ചയായി ഹൃതിക്കിനെതിരെ വെളിപ്പെടുത്തലുകൾ നടത്തി.

  ​ഹൃതിക് ഇതിനിടെ കങ്കണ തന്നെ ശല്യം ചെയ്യുകയായിരുന്നെന്ന് കാട്ടി നടി അയച്ചതെന്ന് പറഞ്ഞ് ചില മെയിലുകളും പുറത്തു വിട്ടു. എന്നാൽ തന്നെ മോശക്കാരിയാക്കാൻ വേണ്ടി എഡിറ്റ് ചെയ്ത മെയിലുകളാണിതെന്നായിരുന്നു കങ്കണയുടെ വാദം.

  ഹൃതിക്കിന്റെ പിതാവിൽ നിന്ന് വരെ തനിക്ക് ഭീഷണി നേരിട്ടിരുന്നെന്നും എന്നാൽ തനിക്ക് ഭയമില്ലെന്നുമായിരുന്നു ഒരുവേള കങ്കണ പറഞ്ഞത്. വിവാഹേതര ബന്ധം കൊണ്ടു നടക്കാൻ ഇത്തരം നടൻമാർക്ക് താൽപര്യമുണ്ടെന്നും എന്നാൽ കുടുംബം തകരുമോ എന്ന പേടിയും ഇവർക്കുണ്ടെന്നും കങ്കണ തുറന്നടിച്ചു. കുടുംബത്തെയും കുട്ടികളെയും പറ്റി അത്ര ശ്രദ്ധയുള്ളവർ എന്തിനാണ് വിവാഹേതര ബന്ധത്തിന് ഒരുങ്ങുന്നതെന്നും നടി ചോദിച്ചിരുന്നു.

  Read more about: katrina kaif kangana salman khan
  English summary
  When kangana and salman hinted hrithik allegedly having an affair with katrina kaif
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X