For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അകലം പാലിക്കണമെന്ന് ഹൃതികിന്റെ കുടുംബം; കല്യാണം കഴിഞ്ഞവരോട് ഒരു താൽപര്യവുമില്ലെന്ന് കരീന

  |

  സിനിമകളോളം തന്നെ താരങ്ങൾക്കും പ്രാധാന്യമുള്ള സിനിമാ മേഖലയിൽ അവരുമായി ബന്ധപ്പെട്ട് വരുന്ന ​ഗോസിപ്പുകൾക്ക് ഒരു പഞ്ഞവും ഉണ്ടാവാറില്ല. ​ചില താരങ്ങൾ ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെടുന്നത് പോലും ​ഗോസിപ്പുകളിലൂടെയാണ്. വലിയ ഹിറ്റ് സിനിമകളൊന്നുമില്ലാഞ്ഞിട്ടും ​ഗോസിപ്പുകളാൽ താരങ്ങളാവുന്നവർ അനവധിയാണ്.

  അതേപോലെ തന്നെ ​ഗോസിപ്പ് കൊണ്ട് വ്യക്തി ജീവിതത്തിലും കരിയറിലും വലിയ പ്രശ്നങ്ങൾ നേരിടുന്നവരുമുണ്ട്. ബോളിവുഡിലാണെങ്കിൽ താരങ്ങൾക്ക് ​ഗോസിപ്പുകളൊഴിഞ്ഞ നേരവും ഉണ്ടാവാറില്ല. വൻ കോളിളക്കങ്ങൾ സൃഷ്ടിച്ച ​ഗോസിപ്പുകളും വിവാ​ദങ്ങളുമെല്ലാം ബോളിവുഡിൽ ഇതിന് മുമ്പുണ്ടായിട്ടുണ്ട്.

  ഇത്തരത്തിൽ ബി ടൗണിൽ വലിയ സംസാരമായ വിഷയമായിരുന്നു ഹൃതിക് റോഷനും കരീന കപൂറും പ്രണയത്തിലാണെന്ന ​ഗോസിപ്പ്. യുവത്വ കാലത്ത് സിനിമകളിൽ കത്തി നിന്ന രണ്ട് പേരും കഭി ഖുശി കഭി ഖം, യാദെയ്ൻ, മെയ്ൻ പ്രേം കി ദീവാനി ഹൂൻ തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  ഹിറ്റ് ജോഡിയായി കരീനയും ഹൃതിക്കും അന്ന് തിളങ്ങി. നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ജനപ്രീതി നേടി. ഇതിനിടെയാണ് കരീനയും ഹൃതിക്കും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചത്. ഹൃതിക്കാണെങ്കിൽ അന്ന് സൂസൻ ഖാനെ വിവാ​ഹം കഴിച്ചിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ.

  also read: 'ബോംബെ അധോലോകത്തിലായിരുന്നു, അങ്ങനെ മാഫിയയെന്ന പേര് കിട്ടി, നല്ലവനായപ്പോൾ സിനിമയിൽ വന്നു'; മാഫിയ ശശി

  കരീന-ഹൃതിക് ബന്ധം ​വലിയ സംസാര വിഷയമായി. ഹൃതിക്കിന് വേണ്ടി കരീന കരിയർ ഉപേക്ഷിക്കാൻ തയ്യാറായെന്ന് വരെ ​ഗോസിപ്പ് പരന്നു. ​
  ​ഗോസിപ്പ് നിയന്ത്രണാതീതമായതോടെ ഹൃതിക്കിൽ നിന്നും അകലം പാലിക്കാൻ ഇദ്ദേഹത്തിന്റെ കുടുംബം കരീനയോട് ആവശ്യപ്പെട്ടു എന്നായിരുന്നു അന്ന് പുറത്തു വന്ന റിപ്പോർട്ട്.

  Also read: '186 കോടിയുടെ ആസ്തി, മാസവരുമാനം ഒന്നര കോടി രൂപ, ചെന്നൈയിൽ അത്യാഢംബര വസതി'; സൂര്യയുടെ ലക്ഷ്വറി ലൈഫ്!

  Recommended Video

  ബിലാൽ ഒന്ന് തുടങ്ങുവ്വോ മമ്മൂക്ക,ജെറിയെ വടികൊണ്ടടിച്ച് ബാല | Actor Bala Interview | *Interview

  എന്നാൽ കരീനയാവട്ടെ ഇത്തരം ​ഗോ​സിപ്പുകളെയൊന്നും കാര്യമാക്കിയതേ ഇല്ല. പക്ഷെ തനിക്കുണ്ടായ ആശങ്കകളും നടി 2002 ൽ ഫിലിം ഫെയറുമായുള്ള അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

  'അദ്ദേഹത്തിന്റെ (ഹൃതിക്കിന്റെ) വിവാഹത്തെ ഇത് ബാധിക്കുമോ എന്നായിരുന്നു ഞാൻ കൂടുതൽ ആശങ്കപ്പെട്ടത്. തന്നെ സംബന്ധിച്ച് ഇത് പ്രൊഫഷണൽ ജീവിതത്തിൽ വരുന്ന കാര്യമാണ്. ഇപ്പോൾ ഹൃതിക്കിന്റെ പേര് പറയും. നാളെ അത് മറ്റാരെങ്കിലും ആയിരിക്കും. സത്യം എനിക്കറിയാവുന്ന കാലത്തോളം എനിക്ക് കുഴപ്പമില്ല,' കരീന പറഞ്ഞതിങ്ങനെ.

  also read: 'കോകില എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു'; ജാൻവി കപൂറിനോട് നയൻതാര


  ​ഗോസിപ്പിൽ തന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ച കാര്യവും കരീന അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഹൃതിക്കിന് വേണ്ടി കരിയർ ഉപേക്ഷിക്കാൻ തയ്യാറായി എന്ന പ്രചരണമാണ് കരീന ചൂണ്ടിക്കാട്ടിയത്. ഒരു പുരുഷന് വേണ്ടി ഒരിക്കലും അത് ചെയ്യില്ലെന്നും. തന്റെ പങ്കാളി അങ്ങനെ ആവശ്യപ്പെട്ടാൽ ആ ബന്ധം വേണ്ടെന്ന് വെക്കുമെന്നും കരീന പറഞ്ഞിരുന്നു.

  എന്നാൽ ​ഗോസിപ്പ് പിന്നെയും തുടർന്നു. ഫിലിം ഫെയറിന് തന്നെ നൽകിയ മറ്റൊരു അഭിമുഖത്തിൽ കരീന വീണ്ടും ഇതേ പറ്റി സംസാരിച്ചു. എനിക്കൊരു വിശ്രമം തരൂ. ഞാൻ വിവാഹിതരായ പുരുഷൻമാരുമായി പ്രണയത്തിലല്ല. അവരുമായി ബന്ധവും ഉണ്ടാവില്ല.

  വിവാഹിതരായ പുരുഷൻമാർ എന്റെ കരിയറിന് ഹാനികരമായിക്കും എന്നാണ് കരീന അന്ന് പറഞ്ഞത്. പിന്നീട് പതിയെ ഈ ​ഗോസിപ്പുകൾ കെട്ടടങ്ങി. കരീന 2012 ൽ സെയ്ഫ് അലി ഖാനെ വിവാഹം കഴിക്കുകയും ചെയ്തു.

  Read more about: kareena kapoor hrithik roshan
  English summary
  when kareena kapoor reacted to gossip with hrithik roshan; said she is not interested in married man
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X