കത്രീനയെ മിസ് ചെയ്തു, രൂപ സാദൃശ്യമുള്ള സറീനയെ നായികയാക്കി സൽമാൻ; നടിയുടെ പ്രതികരണമിങ്ങനെ

ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായികയി തിളങ്ങുകയാണ് കത്രീന കൈഫ്. 2003 ൽ ബൂം എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി നീണ്ട 18 വർഷമായി ഇൻഡസ്ട്രിയിലെ ഹിറ്റ് നായികയാണ്. സൂപ്പർ താരങ്ങളുടെ കൊമേഷ്യൽ സിനിമകളിലെ നായികയായാണ് കത്രീന കൂടതലും എത്താറ്. മികച്ച ഡാൻസർ കൂടിയായ കത്രീന ചിക്നി ചമേലി, ഷീല കി ജവാനി തുടങ്ങി ബോളിവുഡിൽ ഒരുപിടി ഹിറ്റ് ഐറ്റം സോങ്ങുകളിലും എത്തിയിട്ടുണ്ട്.

2010 കളിൽ ബോളിവുഡിൽ ഐറ്റം ഡാൻസുകളുടെ തരം​ഗത്തിന് തുടക്കമിട്ടതും കത്രീനയാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ വളരെയേറെ ശ്രദ്ധ കൊടുക്കുന്ന കത്രീന ഫിറ്റ്നസിൽ ബോളിവുഡിലെ ട്രെൻഡ് സെറ്ററാണ്. മികച്ച പ്രൊഫഷണൽ ആയ കത്രീന പക്ഷെ ഇടയ്ക്കിടെ ​ഗോസിപ്പ് കോളങ്ങളിലും നിറയാറുണ്ട്.

രൺബീർ കപൂറുമായുണ്ടായിരുന്ന പ്രണയം, സൽമാൻ ഖാനുമായുള്ള സൗഹൃദം, അടുത്തിടെ വിവാഹം കഴിച്ച ഭർത്താവ് വിക്കി കൗശലുമായുള്ള പ്രണയകാലം എന്നിവയെല്ലാം ​ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാർത്തയായിരുന്നു. സൽമാൻ ഖാനും കത്രീനയും പ്രണയത്തിലായിരുന്നെന്ന് നേരത്തെ ​ഗോസിപ്പുകളുണ്ടായിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. ഇതിനിടെ രൺബീർ കപൂറുമായി കത്രീന പ്രണയത്തിലാവുകയും ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

salman

ഇതിനിടെ സൽമാൻ ഖാൻ കത്രീന മറ്റാെരു പ്രണയത്തിലായതിൽ നഷ്ടബോധമുണ്ടെന്നും റിപ്പോർട്ടുകൾ പരന്നു. ഈ ​ഗോസിപ്പുകൾക്കിടെയാണ് കത്രീനയുടെ അതേ രൂപ സാദൃശ്യമുള്ള സറീൻ ഖാൻ എന്ന നടി സൽമാൻ ചിത്രം വീറിൽ നായികയായെത്തിയത്. ഇത് ​ഗോസിപ്പിന് ആക്കം കൂട്ടി. കത്രീനയെ മിസ് ചെയ്യുന്ന സൽമാൻ നടിയെ പോലെയുള്ള സറീനെ സിനിമയിലേക്ക് തെരഞ്ഞെടുക്കയായിരുന്നെന്ന് വരെ സംസാരമുണ്ടായി.

katrina and zareen

ഇക്കാര്യത്തെ പറ്റി ഒരുവേള കത്രീന കൈഫും പ്രതികരിച്ചിരുന്നു. തമാശയാണ് കത്രീന ഇത്തരം വാദങ്ങളെ കണ്ടത്. സറീൻ വളരെ സുന്ദരിയായ പെൺകുട്ടിയാണെന്നും പക്ഷെ കാണാൻ തന്നെ പോലെയല്ലെന്നും കത്രീന പറഞ്ഞു. വീർ എന്ന ചിത്രത്തിന്റെ ലുക്ക് ടെസ്റ്റിന് സറീനയെ മേക്കപ്പിൽ താൻ സഹായിച്ചിരുന്നെന്നും കത്രീന പറഞ്ഞു. തന്നെ മിസ് ചെയ്യുന്നത് കൊണ്ടാണ് രൂപസാദൃശ്യമുള്ള നടിമാരുടെയൊപ്പം സൽമാൻ അഭിനയിക്കുന്നതെങ്കിൽ അത് വളരെ സ്വീറ്റ് ആണെന്നും കത്രീന പറഞ്ഞു.

കത്രീനയും സറീനും തമ്മിലുള്ള രൂപ സാദൃശ്യം നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഒറ്റ നോട്ടത്തിൽ കത്രീന കുറച്ച് വണ്ണം വെച്ചതാണെന്നേ സറീനയെ കണ്ടാൽ തോന്നൂ എന്നായിരുന്നു പലരും ചൂണ്ടിക്കാണിച്ചത്. സറീനയ്ക്ക് ബോളിവുഡിൽ അവസരങ്ങൾ കുറയാൻ‌ ഈ രൂപസാദൃശ്യം കാരണമാവുമെന്നും ആരാധകർ അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് സിനിമകളിൽ അത്ര സജീവമല്ല സറീൻ.

salman and katrina

അതേസമയം സൂപ്പർ ഹിറ്റുകളുമായി കത്രീന കൈഫ് മുന്നേറി. സൽമാൻ ചിത്രങ്ങളിൽ വീണ്ടും കത്രീന കൈഫ് നായികയായി. ഭാരത്, ടൈ​ഗർ സിന്ദാ ഹേ തുടങ്ങിയ ചിത്രങ്ങൾ സൂപ്പർ ഹിറ്റായി. അടുത്തിടെയാണ് നടൻ വിക്കി കൗശലിനെ കത്രീന വിവാ​ഹം കഴിക്കുന്നത്.

മുൻ പ്രണയങ്ങളിൽ നിന്ന് വ്യത്യസ്തമായി വിക്കി കൗശലുമായുള്ള പ്രണയം ​ഗോസിപ്പ് കോളങ്ങളിൽ നിറയാതിരിക്കാൻ നടി ശ്രദ്ധിച്ചിരുന്നു. വിവാഹത്തിന് മുൻപ് അപൂർവമായി മാത്രമാണ് ഇവരെ പൊതുവേദികളിൽ ഒരുമിച്ച് കണ്ടത്. പ്രണയം തുടങ്ങുന്ന സമയത്ത് ചില അവാർഡ് ഷോകളിൽ ഇവരെ ഒരുമിച്ച് കണ്ടിരുന്നു.

Read more about: katrina kaif salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X