'ഇതെങ്ങനെ അവസാനിക്കുമെന്ന് അവൾക്കറിയാം'; കത്രീനയുടെ സുഹൃത്ത് പറഞ്ഞത്

ബോളിവുഡിലെ മുൻ നിര നായിക നടിമാരിൽ മിക്കവരും വിവാഹ ജീവിത്തിലേക്ക് കടന്നിരിക്കുകയാണ്. സോനം കപൂർ, അനുഷ്ക ശർമ്മ, ദീപിക പദുകോൺ, കത്രീന കൈഫ്, ഏറ്റവും ഒടുവിലായായി ആലിയ ഭട്ടും വിവാഹിതയായി. ഇപ്പോൾ വിവാഹ ശേഷം അമ്മയാവാൻ പോവുകയാണ് ആലിയഭട്ട്. താരം തന്നെയാണ് താൻ ​ഗർഭിണിയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായത്.

2018 ലാണ് ഇരുവരും പ്രണയത്തിലായത്

ബോളിവുഡിൽ വലിയ വാർത്തയായിരുന്നു രൺബീറും ആലിയയും തമ്മിലുള്ള പ്രണയ ബന്ധം. 2018 ലാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരും ഒരുമിച്ചഭിനയിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെയായിരുന്നു ബന്ധം വളർന്നത്.

ആലിയയെ പരിചയപ്പെടുന്നതിന് മുമ്പ് നടി കത്രീന കൈഫുമായി പ്രണയത്തിലായിരുന്നു രൺബീർ. 2009 മുതൽ 2016 വരെ ഈ ബന്ധം നീണ്ടു നിന്നു. ഒടുവിൽ ഇരുവരും വേർപിരിയുകയായിരുന്നു. രൺബീറാണ് ബന്ധം ഉപേക്ഷിച്ചതെന്നായിരുന്നു അന്ന് ബി ടൗണിലെ സംസാരം. ആലിയയാണ് കത്രീന-രൺബീർ ബന്ധം തകരാനുള്ള കാരണമെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആലിയ ഇത് നിഷേധിക്കുകയാണുണ്ടായത്.

അടുത്ത സുഹൃത്തുക്കളായിയുരുന്ന സമയത്താണ് രൺബീർ ആലിയയുമായി അടുക്കുന്നത്

ആലിയ ഭട്ടും കത്രീന കൈഫും അടുത്ത സുഹൃത്തുക്കളായിയുരുന്ന സമയത്താണ് രൺബീർ ആലിയയുമായി അടുക്കുന്നത്. ഇത് ആലിയ-കത്രീന സൗഹൃദത്തെ ബാധിക്കുമെന്ന് അന്ന് വാദങ്ങളുണ്ടായെങ്കിലും അത് സംഭവിച്ചില്ല. ഇരുവരും നല്ല സുഹൃത്തുക്കളായി തുടർന്നു.

അതേസമയം ആദ്യ ഘട്ടത്തിൽ ബന്ധം വേർപിരിഞ്ഞത് കത്രീനയെ ബാധിച്ചിരുന്നു എന്നാണ് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അന്ന് പറഞ്ഞത്. രൺബീറുമായുള്ള ബന്ധത്തിൽ തനിക്ക് സംഭവിച്ചത് തന്നെ ആലിയക്കും സംഭവിക്കുമെന്ന് നടിക്കറിയാമെന്നായിരുന്നു അന്ന് കത്രീനയുടെ ഒരു സുഹൃത്ത് ബോളിവുഡ് ഹം​ഗാമയോട് പറഞ്ഞത്.

അസൂയയായി മാത്രമേ പുറം ലോകം കാണുകയുള്ളൂ. അതിനാൽ അവൾ നിശബ്ദയായിരിക്കുകയാണ്

'ആലിയക്ക് എന്ത് സംഭവിക്കുമെന്ന് കത്രീനയ്ക്ക് നന്നായി അറിയാം. അവൾ ഇതെല്ലാം നേരിട്ട് കണ്ടതാണ്. പക്ഷെ മറ്റുള്ളവരുടെ ബന്ധത്തിൽ ഇടപെടുന്നത് കത്രീനയുടെ രീതിയല്ല. കത്രീന ഒരു ഉപദേശം കാെടുത്താൽ ( ആലിയക്ക്) അത് അസൂയയായി മാത്രമേ പുറം ലോകം കാണുകയുള്ളൂ. അതിനാൽ അവൾ നിശബ്ദയായിരിക്കുകയാണ്,' 2018 ൽ കത്രീനയുടെ പേര് വെളിപ്പെടുത്താത്ത സുഹൃത്ത് ബോളിവുഡ് ഹം​ഗാമയോട് പറഞ്ഞതിങ്ങനെ.

ആലിയയെ ഇഷ്ടപ്പെട്ട് രൺബീറിന്റെ കുടുംബം

അതേസമയം കത്രീന കൈഫുമായുള്ള ബന്ധം പോലെയല്ല ആലിയ-രൺബീർ പ്രണയം പോയത്. ബന്ധം തുടങ്ങി നാല് വർഷത്തിനുള്ളിൽ ഇരുവരും പ്രണയത്തിലായി. ഇരുവരും കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുകയാണിപ്പോൾ.

മുൻ കാമുകിമാരായ ദീപികയെയും കത്രീനയെയും രൺബീറിന്റെ കുടുംബത്തിന് വലിയ താൽപര്യമില്ലായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രൺബീറിന്റെ അമ്മ നീതു സിം​ഗിനുൾപ്പെടെ ആലിയ ഭട്ടിനെ വലിയ മതിപ്പായിരുന്നെന്നും ഇതാണ് വിവാഹത്തിലേക്ക് വഴിവെച്ചതുമെന്നാണ് ബോളിവുഡിലെ സംസാരം.

രൺബീറുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ നടൻ വിക്കി കൗശലുമായി പ്രണയത്തിലായി

അതേസമയം കത്രീന കൈഫ് രൺബീറുമായുള്ള പ്രണയ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ നടൻ വിക്കി കൗശലുമായി പ്രണയത്തിലായി. ഇരുവരും അടുത്തിടെ വിവാഹിതരുമായി. ആലിയയും കത്രീനയും ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ്. ആലിയയുടെ റിലീസ് ചെയ്യാനിരിക്കുന്ന ഡാർലിം​ഗ്സ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ കത്രീന ആശംസകളിറിയിച്ചിരുന്നു.

Recommended Video

Dilsha Imitates Dr. Robin ഡോക്ടറിനെ അനുകരിക്കുന്ന ദിൽഷ, ചിരിച്ച് ചാവും വീഡിയോ | *Interview
വ്യക്തി വൈരാ​ഗ്യം വെച്ചു പുലർത്തുന്നില്ലെന്നാണ് കത്രീന നേരത്തെ വ്യക്തമാക്കിയത്

പഴയ കാര്യത്തിന്റെ പേരിൽ രൺബീറിനോട് പോലും വ്യക്തി വൈരാ​ഗ്യം വെച്ചു പുലർത്തുന്നില്ലെന്നാണ് കത്രീന നേരത്തെ വ്യക്തമാക്കിയത്. ഇത്തരം അനിഷ്ടങ്ങൾ ഒഴിവാക്കുന്നത് ജീവതം കുറേക്കൂടി എളുപ്പമാക്കുമെന്നും കത്രീന വ്യക്തമാക്കിയിരുന്നു. കത്രീനയ്ക്ക് പുറമെ രൺബീറിന്റെ മുൻ കാമുകിയായ ദീപികയുമായും ആലിയക്ക് അടുത്ത സൗഹൃദമാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X