»   » തന്റെ പ്രണയ രഹസ്യം ആദ്യമായി കാവ്യ വെളിപ്പെടുത്തിയത് ദിലീപിനോട്

തന്റെ പ്രണയ രഹസ്യം ആദ്യമായി കാവ്യ വെളിപ്പെടുത്തിയത് ദിലീപിനോട്

Posted By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവനും ദിലീപും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ അവിടെ നില്‍ക്കട്ടെ. മലയാളത്തിലെ ഹിറ്റു ജോഡികളായ കാവ്യയും ദിലീപും അടുത്ത സുഹൃത്തുക്കളാണ്. ദിലീപുമായി കാവ്യ പ്രണയിത്തലാണോ എന്തോ, തനിക്ക് തോന്നിയ ആദ്യത്തെ പ്രണയത്തെ കുറിച്ച് കാവ്യ ആദ്യമായി പറഞ്ഞത് ദിലീപിനോടാണ്.

ചിരിച്ചും കളിച്ചും കാവ്യ മാധവനും ദിലീപും; മനോഹരമായ ഫോട്ടോഷൂട്ട് വീഡിയോ കാണാം

തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് കാവ്യ തന്റെ പ്രണയ കഥ ദിലീപിനോട് പറഞ്ഞത്. കാവ്യ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം. വീടിനടുത്തുള്ള ഒരു ചേച്ചി എന്നും ഒരു ചെറുപ്പക്കാരനെ കുറിച്ച് പറയുമായിരുന്നുവത്രെ.

 kavya-dileep

കാവ്യ അയാളെ ഒരിക്കലും നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ അയാളെന്നും കാവ്യയെ കാണാറുണ്ട്. കാവ്യയുടെ സിനിമകള്‍ ഒന്നും തന്നെ വിടാറുമില്ല. ചേച്ചി പറഞ്ഞറിഞ്ഞതിലൂടെ കാവ്യയ്ക്കും ആ ചെറുപ്പക്കാരനോട് ഇഷ്ടം തോന്നി. മറഞ്ഞിരുന്ന് തന്നെ പ്രണയിക്കുന്ന ആളെ നേരില്‍ കാണാനുള്ള ആഗ്രഹം കാവ്യ ആ ചേച്ചിയോട് പറഞ്ഞു.

എന്നാല്‍ കാവ്യയെ ഏറെ വിഷമിപ്പിച്ചുകൊണ്ട് ചേച്ചി പറഞ്ഞുവത്രെ, ആ ചെറുക്കന്‍ രണ്ട് ദിവസം മുമ്പ് അസുഖം വന്ന് മരിച്ചു എന്ന്. ദിലീപിനോട് ആ കാര്യം പറയുമ്പോള്‍ കാവ്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

കണ്ണീരോട് കാവ്യ തന്റെ പ്രണയകഥ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ദിലീപ് പൊട്ടിച്ചിരിച്ചു. കാവ്യയുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ആ ചേച്ചി ഉണ്ടാക്കിയ കള്ളക്കഥ ദിലീപിന് മനസ്സിലായിരുന്നു.

English summary
When Kavya revealed her love to Dileep for the first time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam