മമ്മൂട്ടിയുടെ ഷര്‍ട്ട് ദുല്‍ഖര്‍ എടുത്തതാണോ, അതോ ദുല്‍ഖറിന്റെ ഷര്‍ട്ട് മമ്മൂട്ടി ഇട്ടതാണോ.. നോക്കൂ

By Rohini

മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും അറിയാത്ത ഏതെങ്കിലും ഒരു വിദേശിയോട് ഇവര്‍ തമ്മിലുള്ള ബന്ധമെന്താണെന്ന് അറിയുമോ എന്ന് ചോദിച്ചാല്‍ സഹോദരങ്ങളായിരിക്കും എന്ന് പറഞ്ഞാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. കൂട്ടുകാരെ പോലെയും സഹോദരങ്ങളെ പോലെയും തന്നെയാണ് മെഗാസ്റ്റാറും മകനും അകത്തും പുറത്തും പെരുമാറാറുള്ളത്.

ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. ആ ഫോട്ടോ കാണുന്നവര്‍ക്ക് ഈ പറഞ്ഞതിന്റെ പൊരുള്‍ ഒന്നൂടെ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും.

ഒരുപോലെയുള്ള ഷര്‍ട്ട്

ഒരുപോലെയുള്ള ഷര്‍ട്ട്

ദേ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുപോലെയുള്ള ഷര്‍ട്ട് ഇട്ടു നില്‍ക്കുന്ന ഫോട്ടോകളാണ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ ഷര്‍ട്ട് ദുല്‍ഖര്‍ എടുത്തിട്ടതാണോ, അതോ ദുല്‍ഖറിന്റെ ഷര്‍ട്ട് മമ്മൂട്ടി എടുത്തതാണോ എന്നാണ് ആരാധകര്‍ക്ക് സംശയം

അച്ഛനും മകനുമാണോ

അച്ഛനും മകനുമാണോ

30 വയസ്സാണ് ദുല്‍ഖറിന്റെ പ്രായം. 65 വയസ്സ് മമ്മൂട്ടിയ്ക്കും ആയി. പക്ഷെ ഇവരെ കണ്ടാല്‍ അത്രയും വയസ്സിന്റെ വ്യത്യാസം പറയുമോ. മലയാള സിനിമിലെ കൗതുകങ്ങളില്‍ ഒന്നാണ് ഈ വാപ്പച്ചിയും മകനും.

ഒന്നിക്കുമോ

ഒന്നിക്കുമോ

ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും ഒന്നിച്ചൊരു സിനിമ ചെയ്യുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ചര്‍ച്ചകള്‍ പലതും നടന്നെങ്കിലും ആ അത്ഭുതം ഇതുവരെ സംഭവിച്ചില്ല. രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുന്നതില്‍ എതിരഭിപ്രായമൊന്നും വാപ്പച്ചിയ്ക്കും മകനുമില്ല. പക്ഷെ അങ്ങനെ ഒരു ചിത്രം വലിയൊരു ഉത്തരവാദിത്വം ആയതുകൊണ്ട് തന്നെ നല്ല തിരക്കഥയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണത്രെ.

റോള്‍ മോഡല്‍ വാപ്പച്ചി

റോള്‍ മോഡല്‍ വാപ്പച്ചി

വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും തന്റെ ഏറ്റവും വലിയ പ്രചോദനം വാപ്പച്ചിയാണെന്ന് ദുല്‍ഖര്‍ പലപ്പോവും പറഞ്ഞിട്ടുണ്ട്. സ്റ്റൈലും, രീതിയും എല്ലാം വാപ്പച്ചിയെ കണ്ടു പഠിയ്ക്കുന്ന ദുല്‍ഖര്‍, വാപ്പച്ചിയ്ക്ക് പോലും ഇഷ്ടമില്ലാത്ത വാപ്പച്ചിയുടെ ദേഷ്യത്തെ മാത്രമേ അകറ്റി നിര്‍ത്തുന്നുള്ളൂവത്രെ.

ദുല്‍ക്കറിന്റെ ഫോട്ടോസിനായി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X