»   » മുകേഷ് പറഞ്ഞ പച്ചക്കള്ളം ഉര്‍വശിയും കെപിഎസി ലളിതയും വിശ്വസിച്ചു; പൊട്ടും പൂവും അഴിച്ചുവച്ചു!!

മുകേഷ് പറഞ്ഞ പച്ചക്കള്ളം ഉര്‍വശിയും കെപിഎസി ലളിതയും വിശ്വസിച്ചു; പൊട്ടും പൂവും അഴിച്ചുവച്ചു!!

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും സന്ദര്‍ഭം നോക്കി തമാശ പറയാന്‍ കഴിവുള്ള നടനാണ് മുകേഷ്. സഹതാരങ്ങളായ അഭിനേത്രികളെ പലപ്പോഴും മുകേഷ് നുണ പറഞ്ഞ് പറ്റിച്ചതായി കേട്ടിട്ടുണ്ട്. അങ്ങനെ മുകേഷിന്റെ പറ്റിപ്പീരില്‍ പെട്ടുപോയ രണ്ട് പേരാണ് കെപിഎസി ലളിതയും ഉര്‍വശിയും.

ഫ്രണ്ട്‌സില്‍ ആദ്യം പരിഗണിച്ചത് മഞ്ജുവിനെ, പിന്നെ എന്തുകൊണ്ട് മീന വന്നു?

ദുബായില്‍ വച്ചു നടക്കുന്ന ഒരു സ്റ്റേജ് ഷോയ്ക്ക് പോകുകയായിരുന്നു സംഘം. മുകേഷ്, കെപിഎസി ലളിത, ഉര്‍വശി, പ്രേം നസീര്‍, മോഹന്‍ലാല്‍ എന്നിങ്ങനെ പതിനഞ്ചോളം താരങ്ങളാണ് അന്ന് ദുബായി പ്രോഗാമില്‍ പങ്കെടുക്കാന്‍ പോയത്. തുടര്‍ന്ന് വായിക്കാം

മുകേഷ് പറഞ്ഞ പച്ചക്കള്ളം ഉര്‍വശിയും കെപിഎസി ലളിതയും വിശ്വസിച്ചു; പൊട്ടും പൂവും അഴിച്ചുവച്ചു!!

ആ യാത്രയില്‍ ഫ്‌ളൈറ്റില്‍ വച്ച് കെപിഎസി ലളിതയെ കണ്ടപ്പോള്‍ മുകേഷ് ഞെട്ടിത്തരിച്ചുകൊണ്ട് ചോദിച്ചു, 'ചേച്ചി ആദ്യമായാണല്ലേ ദുബായില്‍ പോകുന്നത്. നെറ്റിയില്‍ ചന്ദനം തൊട്ടതൊക്കെ കണ്ടാല്‍ അവിടെ നിന്ന് 101 അടിയാണ് ശിക്ഷകിട്ടുക. ഇതൊന്നും ചേച്ചിയോടാരും പറഞ്ഞില്ലേ. ദുബായി ഒരു മുസ്ലീം രാജ്യമാണ്. ചന്ദനമിടാന്‍ പാടില്ല'

മുകേഷ് പറഞ്ഞ പച്ചക്കള്ളം ഉര്‍വശിയും കെപിഎസി ലളിതയും വിശ്വസിച്ചു; പൊട്ടും പൂവും അഴിച്ചുവച്ചു!!

മുകേഷ് പറഞ്ഞത് വിശ്വസിച്ച കെപിഎസി ലളിത, പതുക്കെ സാരിത്തുമ്പെടുത്ത് നെറ്റിയിലെ പൊട്ട് മായിച്ചു കളഞ്ഞു.

മുകേഷ് പറഞ്ഞ പച്ചക്കള്ളം ഉര്‍വശിയും കെപിഎസി ലളിതയും വിശ്വസിച്ചു; പൊട്ടും പൂവും അഴിച്ചുവച്ചു!!

ഇതൊക്കെ കണ്ടുകൊണ്ട് നില്‍ക്കുന്ന, പൊട്ടും പൂവുമൊക്കെ ചൂടിവന്ന ഉര്‍വശി മുകേഷിനോട് ചോദിച്ചു, 'അല്ല ദുബായില്‍ പൊട്ട് തൊടുന്നത് പ്രശ്‌നമാണോ?'.

മുകേഷ് പറഞ്ഞ പച്ചക്കള്ളം ഉര്‍വശിയും കെപിഎസി ലളിതയും വിശ്വസിച്ചു; പൊട്ടും പൂവും അഴിച്ചുവച്ചു!!

ചിരിയമര്‍ത്തിപിടിച്ച് മുകേഷ് പറഞ്ഞു 'പിന്നെ പൊട്ടും പൂവും ഒന്നും പാടില്ല. പൊട്ടിട്ടാല്‍ 51 ചാട്ടവാറടിയാണ് ശിക്ഷ'. അപ്പോഴേക്കും ഉര്‍വശി. പൊട്ടും പൂവുമൊക്കെ അഴിച്ച് ഒരു പ്ലാസ്റ്റിക് കവറിലിട്ടു.

മുകേഷ് പറഞ്ഞ പച്ചക്കള്ളം ഉര്‍വശിയും കെപിഎസി ലളിതയും വിശ്വസിച്ചു; പൊട്ടും പൂവും അഴിച്ചുവച്ചു!!

ദുബായി വിമാനത്താവളത്തില്‍ ചെന്നിറങ്ങി, അവിടെ എല്ലാവരും പൊട്ടു തൊട്ടതൊക്കെ കണ്ടപ്പോഴാണ് മുകേഷ് തങ്ങളെ പറ്റിച്ചതാണെന്ന് കെപിഎസി ലളിതയ്ക്കം ഉര്‍വശിയ്ക്കും മനസ്സിലായത്.

English summary
When Mukesh mocked KPAC Lalitha and Urvashi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam