തബുവിന്റെ പേര് കേട്ടാൽ മുഖം തെളിയും; ആ വിഷയം വീട്ടിൽ സംസാരിക്കാറില്ലെന്ന് അമലയും; പ്രണയകഥയ്ക്ക് പിന്നിൽ
സിനിമാ ലോകത്ത് ഒട്ടനവധി താരങ്ങളെക്കുറിച്ച് പ്രണയ ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഇവരിൽ ചിലരെക്കുറിച്ചുള്ള ഗോസിപ്പുകൾ വർഷങ്ങൾക്കിപ്പുറവും തുടരും. രേഖയും അമിതാഭ് ബച്ചനും ഇതിന് ഉദാഹരണമാണ്. സമാനമായി സിനിമാ ലോകം മിക്കപ്പോഴും ചർച്ചയാക്കുന്ന കാര്യമാണ് തെലുങ്ക് സൂപ്പർതാരം നാഗാർജുനയും നടി തബുവും തമ്മിലുള്ള സൗഹൃദം. സൗഹൃദത്തിനപ്പുറം ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു എന്നാണ് സിനിമാ ലോകത്തെ സംസാരം.
ഒന്നിലേറെ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരങ്ങളുടെ ഓൺസ്ക്രീൻ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. നാഗാർജുന ഒരിക്കലും തന്നെ വിവാഹം ചെയ്യില്ലെന്ന് മനസിലാക്കിയതോടെ വർഷങ്ങൾ നീണ്ട ബന്ധം തബു അവസാനിപ്പിച്ചെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഗോസിപ്പുകൾ നാഗാർജുനയും നടി അമല അക്കിനേനിയുമായുള്ള വിവാഹ ബന്ധത്തെ ബാധിച്ചില്ല. ഗോസിപ്പുകൾ കടുത്തപ്പോൾ പോലും നാഗാർജുന ഇതൊന്നും കാര്യമാക്കിയിട്ടില്ല.

ഒരിക്കൽ തബുവുമായുള്ള സൗഹൃദത്തെക്കുറിച്ച് നാഗാർജുന വാചാലനായിട്ടുമുണ്ട്. തബുവിന്റെ പേര് കേട്ടാൽ തന്റെ മുഖം തിളങ്ങുമെന്ന് നാഗാർജുന തുറന്ന് പറഞ്ഞു. വളരെ നല്ല വ്യക്തിയാണ് തബു. 22ാം വയസിലാണ് തബുവിനെ കാണുന്നത്. അന്നവൾക്ക് പ്രായം 16 ആണ്. തബുവുമായുള്ള സൗഹൃദത്തിൽ തനിക്ക് ഒളിക്കാൻ ഒന്നുമില്ല. തബു തനിക്കെപ്പോഴും പ്രിയപ്പെട്ട വ്യക്തിയായിരിക്കും. ആളുകൾ തന്റെ വാക്കുകളെ പല തരത്തിൽ വ്യാഖ്യാനിച്ചേക്കാം.
പക്ഷെ തബു തന്റെ അടുത്ത സുഹൃത്താണെന്ന് നാഗാർജുന അന്ന് വ്യക്തമാക്കി. നാഗാർജുന തന്റെ വളരെ അടുത്ത സുഹൃത്താണെന്ന് തബുവും പറഞ്ഞിട്ടുണ്ട്. അഭ്യൂഹങ്ങൾ തങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ലെന്നും 2017 ൽ തബു വ്യക്തമാക്കി. മുംബൈയിൽ നിന്നും ഹൈദരാബാദിലേക്ക് തബു താമസം മാറിയതിന് നാഗാർജുനയുമായുള്ള ബന്ധമാണെന്ന് ഒരിക്കൽ സംസാരമുണ്ടായി. എന്നാൽ നടി ഇക്കാര്യം നിഷേധിച്ചു.

ഗോസിപ്പുകളെക്കുറിച്ച് അമല അക്കിനേനനിയും ഒരിക്കൽ സംസാരിക്കുകയുണ്ടായി. തബു തന്റെ സുഹൃത്താണെന്നും ഹൈദരാബിൽ വരുമ്പോൾ തന്റെ വീട്ടിൽ താമസിക്കാറുണ്ടെന്നും അമല അക്കിനേനി പറഞ്ഞു. എന്റെ വീട്ടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് ആരും നോക്കേണ്ടതില്ല. ഞാൻ സന്തോഷവതിയാണ്.
ഞാനും ഭർത്താവും ഒരിക്കൽ പോലും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല, എന്റെ വീട് വിശുദ്ധമാണ്. ഒരു ക്ഷേത്രം പോലെ. സിനിമാ ലോകത്തെ സന്തോഷകരമല്ലാത്ത കാര്യങ്ങൾ വീട്ടിനുള്ളിലേക്ക് കടക്കാൻ ഞാൻ അനുവദിക്കാറില്ല. പ്രത്യേകിച്ചും മോശമായ ഗോസിപ്പുകൾ അത്തരം സംസാരങ്ങളെ ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. തന്റെ വീടിനെയത് മലിനമാക്കുമെന്നും അമല അക്കിനേനി പറഞ്ഞു. തബുവും അമലയും സൗഹൃദം ഇന്നും തുടരുന്നുണ്ട്.
തബു ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. 1992 ലാണ് അമലയും നാഗാർജുനയും വിവാഹിതരായത്. ഉള്ളടക്കം, എന്റെ സൂര്യപുത്രിക്ക് എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിതയാണ് അമല. വിവാഹ ശേഷമാണ് അമല അഭിനയ രംഗം വിട്ടത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് നടി സിനിമയിലേക്ക് തിരിച്ചെത്തിയത്. മറുശത്ത് തബു വർഷങ്ങളായി അഭിനയ രംഗത്ത് സജീവമാണ്. നിരവധി ശ്രദ്ധേയ സിനിമകൾ അടുത്ത കാലത്ത് തബുവിന് ലഭിച്ചു.


Click it and Unblock the Notifications











