തബുവിനെ കുറിച്ച് ഒന്നും ഒളിക്കാൻ ഇല്ല: ഗോസിപ്പുകളോട് നാഗാർജുന പ്രതികരിച്ചപ്പോൾ

By Desk

തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയുടെ വ്യക്തി ജീവിതം എന്നും വിവാദങ്ങളുടെ നിഴലിലായിരുന്നു. 1984ൽ മറ്റൊരു സൂപ്പർതാരമായ വെങ്കടേഷിന്റെ സഹോദരി ലക്ഷ്മി ദഗ്ഗുബതിയെ വിവാഹം ചെയ്ത നടൻ, ആറ് വർഷങ്ങൾക്ക് ശേഷം വിവാഹമോചിതനായി. പിന്നീട്, 1992ൽ നടി അമലയെ നാഗാർജുന വിവാഹം ചെയ്തു. ആദ്യം മാതൃക ദമ്പതികൻ എന്നാണ് ഇരുവരും അറിയപ്പെട്ടിരുന്നതെങ്കിലും, അധികം വൈകാതെ നാഗാർജുനയും, പ്രശസ്ത ബോളിവുഡ് താരമായ തബുവും തമ്മിലുള്ള പ്രണയത്തെകുറിച്ചുള്ള ഗോസിപ്പുകൾ പ്രചാരം നേടി തുടങ്ങി.

തബു ഏറ്റവും അതിശയിപ്പിച്ച സുഹൃത്ത്; നാഗാർജുന പറഞ്ഞത്

നാഗാർജുനയും തബുവും പ്രണയത്തിലാണെന്നും, ഇരുവരുടെയും ബന്ധം ഒരു ദശാബ്ദത്തിന് മുകളിൽ നീണ്ടു നിന്നിരുന്നുവെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. തങ്ങളുടെ ബന്ധത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഇരുവരും ഒന്നും തുറന്നു പറഞ്ഞിരുന്നെങ്കിലും, തബു എന്നും തന്റെ ഏറ്റവും അതിശയിപ്പിച്ച സുഹൃത്താണെന്നാണ് നാഗാർജുന ഒരിക്കൽ വെളിപ്പെടുത്തിയത്. 2017ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, തബുവിന്റെ പേര് പറഞ്ഞാൽ എന്നും തന്റെ മുഖം പ്രകാശിക്കും എന്ന് നാഗാർജുന പറഞ്ഞിരുന്നു.

Nagarjuna and Tabu
Photo Credit: Filmibeat Telugu

നാഗാർജുന ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തബുവുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. "അതെ, ടബു എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദത്തിന് വലിയ കാലപ്പഴക്കം ഉണ്ട്. എനിക്ക് 21 അല്ലെങ്കിൽ 22 വയസ്സായിരുന്നപ്പോൾ, അന്ന് തബുവിന് വെറും 16 വയസ്സായിരുന്നു - അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. അതായത്, ജീവിതത്തിന്റെ പകുതിയിലധികം സമയം... ഞങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറയുന്നതെല്ലാം കുറവാണ്," സൂപ്പർതാരം പറഞ്ഞു.

"തബുവിനെക്കുറിച്ച് എനിക്ക് ഒളിപ്പിക്കാനൊന്നുമില്ല. അവരുടെ പേര് പറഞ്ഞാൽ എന്നും എന്റെ മുഖം പ്രകാശിക്കും... . അത്രയേ ഉള്ളൂ. ഞാൻ ഇങ്ങനെ പറയുമ്പോൾ നിങ്ങൾ അതിൽ നിന്ന് മറ്റെന്തെങ്കിലും വായിച്ചെടുക്കാൻ ശ്രമിക്കുന്നുവെങ്കിൽ, അതു നിങ്ങളുടെ കാഴ്ചപ്പാടാണ്... എനിക്ക് തബു ഒരു നല്ലൊരു വ്യക്തിയും, അതിലും നല്ലൊരു സുഹൃത്തുമാണ്. അവൾ എപ്പോഴും എനിക്ക് അങ്ങനെ തന്നെ ആയിരിക്കും," നാഗാർജുന കൂട്ടിച്ചേർത്തു.

നാഗാർജുന-തബു സൗഹൃദത്തെ കുറിച്ച് അമല

Amala  Nagarjuna  and Tabu
Photo Credit: Filmibeat Telugu

നാഗാർജുനയുടെ ഭാര്യ അമലയും തബുവുമായി അടുത്ത സൗഹൃദത്തിലാണ്. 2006-ൽ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ അമല തന്റെ ഭർത്താവിനെ കുറിച്ചുള്ള ഗോസിപ്പുകളോട് പ്രതികരിച്ചിരുന്നു. "മുംബൈയെ ബാധിച്ച സ്ഫോടനങ്ങളും വെള്ളപ്പൊക്കവും പോലുള്ള ഗുരുതര വിഷയങ്ങൾ നടക്കുന്ന സമയത്ത്, അമലയുടെ ഏറ്റവും അടുത്ത സുഹൃത്ത് അവരുടെ വീട്ടിൽ എന്ത് ചെയ്യുന്നു എന്നതാണ് ആളുകൾക്ക് പ്രധാനപ്പെട്ടതോ? ഇത് വളരെ ദു:ഖകരമാണ്. എന്റെ വീട്ടിൽ എന്ത് സംഭവിക്കുന്നു എന്നത് ആരെയും ബാധിക്കേണ്ടതില്ല. ഞാൻ സന്തോഷത്തിലാണ്," നടി തുറന്നടിച്ചു.

"തബു ഹൈദരാബാദിലേക്ക് വരുമ്പോൾ എന്നും ഞങ്ങളോടൊപ്പം, ഞങ്ങളുടെ വീട്ടിൽ തന്നെയാണ് താമസിക്കാറുള്ളത്. അവൾ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്റെ ഭർത്താവിനെയും സുഹൃത്തിനെയും ഞാൻ നൂറ് ശതമാനം വിശ്വസിക്കുന്നു. ഈ വിശ്വാസം ഒന്നിനും സാധിക്കില്ല," അമല വ്യക്തമാക്കി. പിന്നീട്, അക്കിനേനി കുടുംബത്തിന്റെ സ്വകാര്യ ചടങ്ങുകളിൽ വരെ തബുവിനെ കണ്ടതോടെ നാഗാർജുനയുടെ കുടുംബവും നടിയും തമ്മിലുള്ള അടുത്ത സൗഹൃദം, ആരാധകർക്കും പ്രേക്ഷകർക്കും ബോധ്യപ്പെടുകയും ചെയ്തു. നാഗാർജുനയോടൊപ്പം 1996ൽ പുറത്തിറങ്ങിയ നിന്നെ പെല്ലദാത എന്ന റൊമാന്റിക് ഫാമിലി ഡ്രാമയിലും, 1998ൽ റിലീസായ ആവിട മാ ആവിടേ എന്ന കോമഡി ചിത്രത്തിലും തബു നായികയായി അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: tabu nagarjuna amala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X