അധോലോകവും നഗ്മയും; അന്ന് പിടിയിലായയാൾ നടിയെക്കുറിച്ച് പറഞ്ഞത്; താരത്തെ പിന്തുടർന്ന വിവാദത്തിന് പിന്നിൽ
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടിയാണ് നഗ്മന. ഹോട്ട് ഐക്കണായി അറിയപ്പെട്ട നടി തമിഴ്,തെലുങ്ക് സിനിമകളിൽ സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങി. മലയാളത്തിലും ഹിന്ദിയിലും നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിന്റെ ഒരു ഘട്ടത്തിൽ നഗ്മയുടെ താരത്തിളക്കം കുറഞ്ഞു. അർധ സഹോദരിയായ ജ്യോതിക താരമായി മാറുമ്പോഴേക്കും നഗ്മ സിനിമാ ലോകത്ത് നിന്നും അകന്നിരുന്നു. ഗോസിപ്പുകൾ എന്നും നടിയെ തേടി വന്നിട്ടുണ്ട്. നഗ്മയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
നടൻ ശരത്കുമാർ, ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി എന്നിവരുമായി നഗ്മയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന് സംസാരമുണ്ടായി. ഗോസിപ്പുകളെല്ലാം നഗ്മ നിഷേധിക്കുകയാണുണ്ടായത്. വർഷങ്ങളോളം നഗ്മയെ പിന്തുടർന്ന മറ്റൊരു അഭ്യൂഹമാണ് അധോലോക ബന്ധം. മുംബൈ അധോലോക പ്രമുഖനുമായി നഗ്മയ്ക്ക് ബന്ധമുണ്ടെന്നാണ് സിനിമാ ലോകത്തുണ്ടായ സംസാരം. ഇന്നും ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നാണ് ആരാധകർ പറയുന്നത്. 2005 ലാണ് നഗ്മ ഇങ്ങനെയാെരു വിവാദത്തിൽ പെട്ടത്.

ആ വർഷം മുംബൈ അണ്ടർവേൾഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് ക്രിമിനലുകൾ പിടിയിലായി. ഇവരിൽ ഒരാളായ ജമിറുദ്ദീൻ അൻസാരി നടത്തിയ വെളിപ്പെടുത്തലാണ് നഗ്മയ്ക്ക് വിനയായത്. 10 ലക്ഷം രൂപ നഗ്മയുടെ ബാന്ദ്രയിലെ ഫ്ലാറ്റിൽ ഞാനെത്തിച്ചിട്ടുണ്ട്. അധോലോക നേതാവായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനായ അനീസ് ഇബ്രാഹിമാണ് ഇക്കാര്യം തന്നെ ഏൽപ്പിച്ചതെന്നും ഇയാൾ മുംബൈ പൊലീസിനോട് വെളിപ്പെടുത്തി. നഗ്മയും അനീസും തമ്മിൽ ബന്ധമുണ്ടെന്നും താൻ നടത്തിയത് ഹവാല ഇടപാടാണെന്നും ഇയാൾ പറഞ്ഞു.
വെളിപ്പെടുത്തൽ വലിയ തോതിൽ ചർച്ചയായി. നഗ്മ അക്കാലത്ത് കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് ജാർഖണ്ഡിൽ പാർട്ടിക്ക് വേണ്ടി ക്യാംപയിൻ നടത്തുകയാണ്. വാർത്ത പരന്നതോടെ നഗ്മയെ ക്യാംപയിനിൽ നിന്നും മാറ്റി നിർത്തി. എന്നാൽ ആരോപണങ്ങൾ നഗ്മ നിഷേധിച്ചു. തന്റെ പ്രതിച്ഛായ തകർക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണെന്നും അറസ്റ്റിലായയാൾ പറയുന്നത് നടിയായ മറ്റൊരു നഗ്മയെക്കുറിച്ചാണെന്നും ഇവരുടെ യഥാർത്ഥ പേര് മുംതാസ് എന്നാണെന്നും നഗ്മ വാദിച്ചു.

നഗ്മയെക്കുറിച്ചുള്ള മൊഴി പിൻവലിച്ചതായി പിന്നീട് ജമിറുദ്ദീൻ അൻസാരിയുടെ അഭിഭാഷകൻ അറിയിക്കുകയും ചെയ്തു. ഏറെക്കാലം ഈ വിവാദങ്ങൾ നീണ്ട് നിന്നു. ഗോസിപ്പുകളിലും വിവാദങ്ങളിലും പഴയത് പോലെ നഗ്മയിപ്പോൾ അകപ്പെടാറില്ല. 49 കാരിയായ നഗ്മ ഇപ്പോഴും വിവാഹിതയായിട്ടില്ല. മുമ്പൊരിക്കൽ ഇതേക്കുറിച്ച് നഗ്മ തുറന്ന് സംസാരിച്ചിട്ടുണ്ട്. അവിവാഹിതയായി തുടരണമെന്ന് എനിക്കില്ല. സത്യത്തിൽ വിവാഹം ചെയ്ത് കുടുംബവും കുട്ടികളുമായി കഴിയണമെന്ന് ആഗ്രഹവുമുണ്ട്.
അങ്ങനെയെന്തെങ്കിലും നടക്കുമോ എന്ന് നമുക്ക് നോക്കാം. അതേസമയം വിവാഹിതയല്ലെങ്കിലും ഞാൻ സന്തോഷവതിയാണ്. ജീവിതത്തിൽ സന്തോഷത്തിന് കുറവില്ലെന്നും നഗ്മ അന്ന് വ്യക്തമാക്കി. സൗരവ് ഗാംഗുലിയുമായുണ്ടായ നഗ്മ ബന്ധം ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. സൗരവ് ഗാംഗുലി അന്ന് വിവാഹിതനാണ്. ക്രിക്കറ്റ് താരവും നഗ്മവും തമ്മിലുള്ള വിവാഹേതരബന്ധമെന്ന് പറഞ്ഞ് വാർത്ത പരന്നു.
ഗാംഗുലിയുടെ വിവാഹ ജീവിതത്തിൽ ഇത് പ്രശ്നങ്ങളുണ്ടാക്കിയെന്നും അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഭോജ്പുരി നടൻ രവി കിഷനുമായുള്ള വിവാഹബന്ധവും നഗ്മയെ വാർത്തകളിൽ നിറച്ചു. നഗ്മയുമായുള്ള ബന്ധം തന്റെ ഭാര്യക്ക് അറിയാമായിരുന്നെന്നും അവർ അടുത്ത സുഹൃത്തുക്കളായിരുന്നെന്നും രവി കിഷൻ തുറന്ന് പറയുകയുമുണ്ടായി.


Click it and Unblock the Notifications











