»   »  നമിത പ്രമോദ് അത് പറഞ്ഞതും പൃഥ്വി ശരിക്കും സ്തംഭിച്ചു പോയി

നമിത പ്രമോദ് അത് പറഞ്ഞതും പൃഥ്വി ശരിക്കും സ്തംഭിച്ചു പോയി

Posted By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും ജയസൂര്യയെയും നമിത പ്രമോദിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. സെറ്റിലുണ്ടായ ഒരു രസകരമായ അനുഭവത്തെ കുറിച്ച് അടുത്തിടെ പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചു.

രാവണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പൃഥ്വി ഐശ്വര്യ റായി യോട് പറഞ്ഞത്രെ, എന്റെ ഒമ്പതാം ക്ലാസ് മുതല്‍ ഞാന്‍ താങ്കളുടെ ആരാധകനാണെന്ന്. അത് കേട്ടപ്പോള്‍ ഐശ്വര്യ റായി യുടെ മുഖത്തൊരു വല്ലാത്ത എക്പ്രഷനുണ്ടായിരുന്നു, അതേ എക്പ്രഷന്‍ നമിത പ്രമോദ് അത് പറഞ്ഞപ്പോള്‍ തനിക്കുമുണ്ടായി എന്നാണ് പൃഥ്വി പറയുന്നത്. എന്താണ് നമിത പറഞ്ഞത്?


നമിത പ്രമോദ് അത് പറഞ്ഞതും പൃഥ്വി ശരിക്കും സ്തംഭിച്ചു പോയി

എന്റെ മൂന്നാം ക്ലാസ് മുതല്‍ ഞാന്‍ പൃഥ്വിരാജിന്റെ ആരാധികയാണെന്നാണ് നമിത നടന്റെ മുഖത്തു നോക്കി പറഞ്ഞത്.


നമിത പ്രമോദ് അത് പറഞ്ഞതും പൃഥ്വി ശരിക്കും സ്തംഭിച്ചു പോയി

രാവണന്റെ ലൊക്കേഷനില്‍ താന്‍ ഐശ്വര്യ റായിയോട് ഒമ്പതാം ക്ലാസ് മുതല്‍ ഞാന്‍ താങ്കളുടെ ആരാധകനാണെന്ന് പറഞ്ഞപ്പോള്‍ ഐശ്വര്യ റായിക്കുണ്ടായ എക്പ്രഷനാണ് തനിക്കുണ്ടായതെന്നും ശരിക്കും സ്തംഭിച്ചു പോയി എന്നും പൃഥ്വി പറയുന്നു.


നമിത പ്രമോദ് അത് പറഞ്ഞതും പൃഥ്വി ശരിക്കും സ്തംഭിച്ചു പോയി

1996 ലാണ് നമിത പ്രമോദ് ജനിയ്ക്കുന്നത്. 2002 ലാണ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് വെള്ളിത്തിരയിലെത്തുന്നത്. അപ്പോള്‍ നമിതയ്ക്ക് പ്രായം ഏഴ് വയസ്സ്. എന്ന് പറഞ്ഞാല്‍ പൃഥ്വിയുടെ ആദ്യ ചിത്രം മുതല്‍ നമിത പൃഥ്വിയെ ആരാധിക്കുന്നുണ്ടാവാം


നമിത പ്രമോദ് അത് പറഞ്ഞതും പൃഥ്വി ശരിക്കും സ്തംഭിച്ചു പോയി

ഇപ്പോള്‍ ഇന്റസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് പൃഥ്വിരാജ്. പക്ഷെ തുടക്കകാലത്ത് ഒരുപാട് വിമര്‍ശനങ്ങളും കുത്തുവാക്കുകളും കേട്ടിട്ടുണ്ട്. ആ സത്യം പൃഥ്വിയ്ക്ക് തന്നെ അറിയുന്നതുകൊണ്ടാവുമോ നമിത അങ്ങനെ പറഞ്ഞപ്പോള്‍ പൃഥ്വിയൊന്ന് ഞെട്ടിയത്.


നമിത പ്രമോദ് അത് പറഞ്ഞതും പൃഥ്വി ശരിക്കും സ്തംഭിച്ചു പോയി

ഇനി നമിത പൃഥ്വിരാജിനെ ഒന്നു സുഖിപ്പിച്ചതാണോ എന്നാണ് ചിലരുടെ ചോദ്യം.


English summary
Leaving Prithviraj flabbergasted is no easy task. But Namitha Pramod did exactly that during the filming of their movie Amar Akbar Anthony.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam