»   » പൊതു വേദിയില്‍ ധനുഷിനെ പരിഹസിച്ച് നയന്‍താര, അത് കേള്‍ക്കാന്‍ ധനുഷ് ഉണ്ടായിരുന്നില്ല!!

പൊതു വേദിയില്‍ ധനുഷിനെ പരിഹസിച്ച് നയന്‍താര, അത് കേള്‍ക്കാന്‍ ധനുഷ് ഉണ്ടായിരുന്നില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

യാരടീ നീ മോഹിനി എന്ന ചിത്രത്തിന് ശേഷം നയന്‍താരയും ധനുഷും അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദത്തിന് പുറത്ത് ധനുഷ് നിര്‍മിച്ച എതിര്‍ നീച്ചല്‍ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്ത് പ്രതിഫലം വാങ്ങാതെ നയന്‍ വന്ന് അഭിനയിച്ചു.

നയന്‍താരയും വിഘ്‌നേശും തെറ്റിപ്പിരിഞ്ഞു എന്നാര് പറഞ്ഞു, ഇല്ല എന്നതിന് ദാ തെളിവ്

എന്നാല്‍ നയന്‍താരയെ നായികയാക്കി ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം ഇരുവരും കടുത്ത ശത്രുക്കളാണ്. നയന്‍താരയുടെ കാമുകന്‍ എന്നറിയപ്പെടുന്ന യുവ സംവിധായകന്‍ വിഘ്‌നേശ് ശിവ തന്നെയാണ് അതിന് കാരണം.

നയന്‍താര കൈ നീട്ടി, പക്ഷെ മെഗാസ്റ്റാര്‍ കൈ കൊടുത്തില്ല; ജാഡയാണോ?

ധനുഷിന്റെയും നയന്‍താരയുടെയും ശത്രുത നീണ്ട് നീണ്ട് ഇപ്പോള്‍ 63 ആം ഫിലിം ഫെയര്‍ പുരസ്‌കാര രാവ് വരെ എത്തി എന്നാണ് കേള്‍ക്കുന്നത്. ചടങ്ങില്‍ നയന്‍ സംസാരിച്ചത് ധനുഷിനെ പരിഹസിച്ചുകൊണ്ടാണത്രെ.

പൊതു വേദിയില്‍ ധനുഷിനെ പരിഹസിച്ച് നയന്‍താര, അത് കേള്‍ക്കാന്‍ ധനുഷ് ഉണ്ടായിരുന്നില്ല!!

മികച്ച തമിഴ് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ധനുഷ് നിര്‍മിച്ച കാക്ക മുട്ടൈ ആണ്. പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കവെ ധനുഷ് ചിത്രത്തിലെ നായിക ഐശ്വര്യയെ കുറിച്ച് പുകഴ്ത്തി പറഞ്ഞു. മികച്ച പ്രകടനമാണ് ഐശ്വര്യ കാഴ്ചവച്ചതെന്നും ഈ ചിത്രത്തിലൂടെ ഐശ്വര്യ അന്താരാഷ്ട നിലയില്‍ ശ്രദ്ധിക്കപ്പെട്ടു എന്നും ധനുഷ് പറഞ്ഞു.

പൊതു വേദിയില്‍ ധനുഷിനെ പരിഹസിച്ച് നയന്‍താര, അത് കേള്‍ക്കാന്‍ ധനുഷ് ഉണ്ടായിരുന്നില്ല!!

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി സംസാരിക്കവെയാണ് ധനുഷിനെ കളിയാക്കി നയന്‍ ചില പരമാര്‍ശങ്ങള്‍ നടത്തിയത്. നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നയന്‍താരയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഈ ചിത്രം നിര്‍മിച്ചതും ധനുഷാണ്.

പൊതു വേദിയില്‍ ധനുഷിനെ പരിഹസിച്ച് നയന്‍താര, അത് കേള്‍ക്കാന്‍ ധനുഷ് ഉണ്ടായിരുന്നില്ല!!

'നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ എന്റെ അഭിനയം ധനുഷിന് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. താങ്കള്‍ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ നയന്‍ ഈ പുരസ്‌കാരം സംവിധായകന്‍ വിഘ്‌നേശ് ശിവയ്ക്ക് സമര്‍പ്പിയ്ക്കുന്നതായും പറഞ്ഞു. എന്നാല്‍ നയന്‍ ഇത് പറയുമ്പോഴേക്കും ധനുഷ് സദസ്സ് വിട്ട് പോയിരുന്നു.

പൊതു വേദിയില്‍ ധനുഷിനെ പരിഹസിച്ച് നയന്‍താര, അത് കേള്‍ക്കാന്‍ ധനുഷ് ഉണ്ടായിരുന്നില്ല!!

നയന്‍താരയുടെ കാമുകനായി അറിയപ്പെടുന്ന ആളാണ് ഇപ്പോള്‍ സംവിധായകന്‍ വിഘ്‌നേശ് ശിവ. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പറഞ്ഞതിലും അധികം ദിവസം നീണ്ടു പോകുകയും നിര്‍മാതാവ് ധനുഷിന് വലിയ നഷ്ടങ്ങള്‍ സംഭവിയ്ക്കുകയും ചെയ്തിരുന്നു. വിഘ്‌നേശിനെതിരെ ധനുഷ് രംഗത്തെത്തിയതും അന്ന് വാര്‍ത്തയായിരുന്നു.

English summary
The cold war between Dhanush and Nayanthara ever since they collaborated for Vignesh Shivan’s Naanum Rowdy Thaan has been in the headlines. It’s become evident now after Nayanthara took a dig at Dhanush in her award acceptance speech at the 63rd Filmfare Awards.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam