ചിലരുടെ അമിത വിനയം വെറും അഭിനയം: ധനുഷിനെതിരെ പരോക്ഷമായ ആക്രമണവുമായി നിത്യ എത്തിയപ്പോൾ
ധനുഷും നിത്യ മേനോനും പ്രധാന വേഷങ്ങളിൽ എത്തി, 2022ൽ പുറത്തിറങ്ങിയ തിരുച്ചിട്രമ്പലം എന്ന ചിത്രം, ആ വർഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റുകളിൽ ഒന്നായിരുന്നു. സിനിമയിൽ ടൈറ്റിൽ കഥാപാത്രം ചെയ്ത ധനുഷിനെക്കാൾ പ്രേക്ഷകരെ ആകർഷിച്ചത് നായിക ശോഭനയായി എത്തിയ നിത്യയുടെ പ്രകടനം ആയിരുന്നു. ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡും മിത്രൻ ആർ ജവഹർ സംവിധാനം ചെയ്ത ചിത്രത്തിലൂടെ പ്രശസ്ത നടിയെ തേടി എത്തിയിരുന്നു.
അന്ന് ആ അവാർഡ് നിത്യ ഡെഡിക്കേറ്റ് ചെയ്തത്, ചിത്രത്തിലെ നായകനും, ഉറ്റ സുഹൃത്തുമായ ധനുഷിനും, മറ്റ് സഹതാരങ്ങൾക്കുമായിരുന്നു. പക്ഷെ പിന്നീട്, ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ, ഇരുവരും തമ്മിലുള്ള സുഹൃത്ബന്ധം അവസാനിച്ചുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. നിത്യ മേനോൻ ചില അഭിമുഖങ്ങളിൽ നടനെതിരെ പരോക്ഷമായി നടത്തിയ പരാമർശമാണ് ഇതിന് കാരണം.
ധനുഷിനെതിരെ പേരെടുത്തു പറയാതെ നിത്യയുടെ ആക്രമണം
കുറച്ചു മാസങ്ങൾക്ക് മുൻപ്, JFW ബിൻജ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തമിഴിലെ ചില പ്രശസ്ത നായക നടന്മാരുടെ ഇരട്ട മുഖത്തെ കുറിച്ച് നിത്യ മേനോൻ തുറന്നടിച്ചിരുന്നു. പൊതു വേദികളിൽ എത്തുമ്പോൾ, അങ്ങേയറ്റം വിനയത്തോടെ മാധ്യമങ്ങൾക്ക് മുന്നിൽ പെരുമാറുന്ന ചില നടന്മാർ സെറ്റിലെത്തിയാൽ തീർത്തും വ്യത്യസ്തരാണ് എന്നാണ് ദേശീയ അവാർഡ് ജേതാവായ നടി വെളിപ്പെടുത്തിയത്.

"കുറെ പേരുണ്ട്. ജനങ്ങൾക്കിടയിൽ വളരെ എളിമയുള്ളവരും നല്ലവരുമാണെന്ന ഇമേജ് ആണ് അവർക്ക്. പക്ഷെ അവരൊന്നും അങ്ങിനെയല്ല എന്നതാണ് സത്യം. ഷൂട്ടിങ്ങിന് പോയാൽ അവർ മറ്റൊരു തരത്തിലാണ് പെരുമാറുക," നിത്യ മേനോൻ തുറന്നടിച്ചു. ഇതോടെ, സോഷ്യൽ മീഡിയ നടി ഉദ്ദേശിച്ചത് ധനുഷിനെയാണെന്ന് ഉറപ്പിച്ചു. തന്റെ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് പരിപാടികളിൽ ധനുഷ് നടത്തുന്ന പ്രസംഗങ്ങൾ വലിയ രീതിയിൽ ട്രോളുകൾ ഏറ്റു വാങ്ങി തുടങ്ങിയപ്പോഴാണ്, നിത്യ നടത്തിയ ഈ പരാമർശങ്ങൾ വീണ്ടും പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്.
തിരുച്ചിട്രമ്പലത്തിൽ ശോഭനയായി എത്തിയ നിത്യ മേനോൻ ഇന്ന് ജീവിതത്തിലും തനിക്കൊരു ബെസ്റ്റ് ഫ്രണ്ട് ആണെന്ന് ധനുഷ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അവകാശപ്പെട്ടിരുന്നു. പിന്നീട് പല അവാർഡുകൾ ലഭിച്ചപ്പോഴും, നടിയുടെ പ്രകടനത്തെ വാനോളം പ്രശംസിച്ച താരം, താൻ സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ എന്ന ചിത്രത്തിൽ നിത്യയെ നായികയാക്കുകയും ചെയ്തു. എന്നാൽ, ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഒന്നിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും ധനുഷിന്റേയും നിത്യയുടേയും സുഹൃത്ബന്ധം അവസാനിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.

നിത്യക്കും ധനുഷിനുമിടയിൽ സംഭവിച്ചത്
ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ നിത്യ മേനോൻ അഭിനയിക്കുന്നുണ്ട്. എന്നാൽ, സെറ്റിൽ വച്ച് നടിയോട് താരം മോശമായി പെരുമാറിയെന്നും, മേക്കപ്പ് ചെയ്തതിനു ശേഷം മണിക്കൂറുകളോളം സീനുകൾ ഒന്നും ഷൂട്ട് ചെയ്യാതെ നടിയെ വലച്ചുവെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനെതിരെ നിത്യ പ്രതികരിച്ചതോടെ ചിത്രത്തിന്റെ പോസ്റ്ററുകളിൽ നിന്ന് നടിയുടെ പേര് നീക്കം ചെയ്തു കൊണ്ടാണ് ധനുഷ് പകരം വീട്ടിയത്. പിന്നീട് ഇറങ്ങിയ ചിത്രത്തിന്റെ ഒരു പോസ്റ്ററിലും നിത്യ മേനോൻ എന്ന പേര് കാണാൻ കഴിയില്ല. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ, ഇതിനെതിരെ നിത്യ രംഗത്ത് വന്നിരുന്നു. സ്ത്രീ ആയാലും പുരുഷൻ ആയാലും, ഒരാൾക്ക് ചെയ്യുന്ന ജോലിയുടെ ക്രെഡിറ്റ് കൊടുക്കുന്നതാണ് മാന്യത എന്ന് അന്ന് നടി തുറന്നടിച്ചിരുന്നു.


Click it and Unblock the Notifications











