»   » ചിരിപ്പിച്ചു കൊന്ന മലയാള സിനിമയിലെ കരച്ചില്‍ രംഗങ്ങള്‍... ഇത്രയ്ക്ക് വേണ്ടായിരുന്നു !!

ചിരിപ്പിച്ചു കൊന്ന മലയാള സിനിമയിലെ കരച്ചില്‍ രംഗങ്ങള്‍... ഇത്രയ്ക്ക് വേണ്ടായിരുന്നു !!

By: Rohini
Subscribe to Filmibeat Malayalam

അധികമായാല്‍ അമൃതും വിഷമാണ് എന്ന് പറയുന്നത് എത്രയോ സത്യമാണ്... വികാരഭരിതമായ രംഗങ്ങളില്‍ ആവേശം കാണിച്ച് അമിതമായി വികാരഭരിതരാകുമ്പോള്‍ കരയാനല്ല ചിരിക്കാനാണ് പലര്‍ക്കും തോന്നുക. അങ്ങനെ ഓവറാക്കി കൊളമാക്കിയ മലയാള സിനിമയിലെ കരച്ചില്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നു.

ട്രോള്‍ റിപ്പബ്ലിക്കാണ് വീഡിയോ ഉണ്ടാക്കിയിരിയ്ക്കുന്നത്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലെ മഞ്ജിമയുടെ കരച്ചിലും കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കരച്ചിലുമൊക്കെ ഉള്‍ക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിയ്ക്കുന്നത്. അനൂപ് മേനോനും രചന നാരായണന്‍ കുട്ടിയുമൊക്കെ കരഞ്ഞ് കരഞ്ഞ് ചിരിപ്പിച്ചവരാണ്.

manjima

മഴവില്‍ മീഡിയ എന്ന സിനിമാ പ്രമോഷന്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആയിരത്തിലധികം ലൈക്കുകളും ഇരുന്നൂറിലധികം ഷെയറുകളും ഈ വീഡിയോയ്ക്ക് കിട്ടിക്കഴിഞ്ഞു.

ഓവറാക്ട് ചെയ്ത് ചിരിപ്പിച്ച കരച്ചില്‍ രംഗങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. അതേ സമയം മലയാളികളെ ചിരിപ്പിച്ച ഇന്നും ചിരിപ്പിക്കുന്ന ഹരിശ്രീ അശോകന്റെയും ജഗദീഷിന്റെയും ജഗതിയുടെയുമൊക്കെ കരച്ചില്‍ വേറെ ലെവലാണ്!!

English summary
When over acting makes audience to laugh
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam