'കാജൾ അ​ഗർവാൾ എനിക്കൊപ്പം അഭിനയിക്കേണ്ടതില്ല, ഭാ​ഗ്യപരീക്ഷണത്തിന് തയ്യാറല്ല'; നടിയെ രവി തേജ അപമാനിച്ചപ്പോൾ!

തെന്നിന്ത്യൻ നടിമാരിൽ വളരെയേറെ ആരാധകരുള്ള താരമാണ് കാജൽ അ​ഗർവാൾ. ഇക്കഴിഞ്ഞ ജൂൺ 19ന് കാജലിന്റെ 38ആം പിറന്നാൾ ആയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ച കാജൾ നാല് സൗത്ത് ഫിലിംഫെയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റെയും വിനയ് അഗർവാളിന്റെയും മകളായി ജനിച്ച താരത്തിന് നിഷ അഗർവാൾ എന്നൊരു സഹോദരി കൂടിയുണ്ട്. തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട് നിഷ.

മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൾ മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നതോടെയാണ് സിനിമയിൽ അവസരങ്ങൾ ലഭിച്ചത്. ഫെയർനസ് ക്രീം, ബാത്തിങ് സോപ്പ് തുടങ്ങി വിവിധ സൗന്ദര്യ വർധക വസ്തുക്കളുടെയും ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള പലവിധ സാധനങ്ങളുടെയും പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കാലത്ത് ഫെയർ ആന്റ് ലവ്ലി പോലുള്ള ക്രീമുകളുടെ പരസ്യങ്ങളിൽ നടി സ്ഥിരം സാന്നിധ്യമായിരുന്നു.

Ravi Teja, Kajal Aggarwal

മ​ഗാധീര അടക്കമുള്ള ബി​ഗ് ബജറ്റ് സിനിമകളിൽ നായികയായിട്ടുള്ള താരത്തെ മുമ്പൊരിക്കൽ തെലുങ്ക് സൂപ്പർ താരം രവിതേജ പരിഹസിച്ചിരുന്നു. സിനിമാ മേഖലയിൽ നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളുടെ ബലിയാടായി കുറെ അപമാനം അക്കാലത്ത് കാജളിന് സഹിക്കേണ്ടി വന്നിരുന്നു.

തെലുങ്ക്, തമിഴ് സിനിമാ മേഖലയിൽ നായികാ പ്രാധാന്യമുള്ള സിനിമകൾ വളരെ കുറവാണ്. ഹീറോയ്ക്ക് പ്രണയിക്കാനും ഡ്യൂയറ്റ് പാടാനും ഒരു സുന്ദരിയായ പെൺകുട്ടി ആവശ്യമാണ്. അതിന് വേണ്ടിയാണ് നായികമാരെ കാസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ഇന്ന് തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം നായികാ പ്രാധാന്യമുള്ള സിനിമകൾ വരുന്നുണ്ട്.

വളരെ വർഷങ്ങളുടെ കഷ്ടപ്പാടിന് ശേഷം കാജൾ ഇന്ന് തെന്നിന്ത്യയിലെ താരമൂല്യമുള്ള മുൻനിര നായികയാണ്. ഹിന്ദി സിനിമയിലാണ് കാജൾ ആദ്യം അഭിനയിച്ചത്. ശേഷം തെലുങ്കിലേക്ക് വന്നു. ലക്ഷ്മി കല്യാണം, ചന്ദമാമ എന്നിവയായിരുന്നു ആദ്യം തെലുങ്കിൽ കാജളിന് ലഭിച്ച ഹിറ്റുകൾ.

മിസ്റ്റർ പെർഫെക്ട്, ഡാർലിങ്, നായക്, ടെമ്പർ, നേനേ രാജു നേനേ മന്ത്രി, ഖൈദി നമ്പർ 150, ബൃന്ദാവനം, ബാദ്‌ഷാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ താരം പിന്നീട് അഭിനയിച്ചു. ഇനി ഒരിക്കലും കാജൾ അഗർവാളിനൊപ്പം പ്രവർത്തിക്കില്ലെന്ന് തെലുങ്ക് സൂപ്പർതാരം മാസ് മഹാരാജ എന്നറിയപ്പെടുന്ന രവി തേജ ഒരിടയ്ക്ക് തീരുമാനിച്ചിരുന്നു.

ravi teja, kajal aggarwal

കാജളിനൊപ്പം രവി തേജ ഇതിനോടകം വീര, സരോചാരു തുടങ്ങിയ ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഈ രണ്ട് ചിത്രങ്ങളും പരാജയമായതോടെ രവി തേജയ്ക്ക് കാജൾ എന്ന നായികയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. മാത്രവുമല്ല കാജളിനൊപ്പം ഒരിക്കൽക്കൂടി ഇനി സിനിമ ചെയ്യില്ലെന്ന് രവി തേജ തീരുമാനിക്കുകയും ചെയ്തു.

കാജൾ ഭാ​ഗ്യനായിക അല്ലെന്നാണ് രവി തേജ വിശ്വസിച്ചിരുന്നത്. പടം ഫ്ലോപ്പായാണ് കാജൾ നായികയായതുകൊണ്ടാണ് എല്ലാവരോടും താരം പറയുകയും ചെയ്തതോടെ സംഭവം വലിയ വിഷമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങി. ഇതോടെ കാജൾ ആരാധകർ രവി തേജയ്ക്കെതിരെ രം​ഗത്തെത്തി.

മറ്റ് നിരവധി നായകന്മാർക്ക് ഹിറ്റ് സമ്മാനിച്ചിട്ടുള്ള നായികയാണ് കാജളെന്നും രവി തേജയ്ക്ക് ഒപ്പം നടി അഭിനയിച്ചപ്പോൾ സിനിമകൾ പരാജയപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കാജളിനെ മാത്രം കുറ്റപ്പെടുത്തേണ്ടതില്ലെന്നും സിനിമയുടെ കഥയും മറ്റ് അഭിനേതാക്കളുമെല്ലാം കാരണക്കാരായിട്ടുണ്ടാകുമെന്നും ആരാധകർ വാദിച്ചു.

ഒരു ആൺ കുഞ്ഞിന്റെ അമ്മയായിട്ടും ഹീറോയിൻ എന്ന രീതിയിൽ താരം സൗന്ദര്യം നിലനിർത്തുന്നുണ്ട്. ​ഗൗതം കിച്ച്ലുവാണ് താരത്തിന്റെ ഭർത്താവ്. വിവാഹശേഷവും അഭിനയത്തിൽ സജീവമായ കാജളിന്റെ നിരവധി സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്.

More from Filmibeat

Read more about: ravi teja kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X