എനിക്കും പ്രാധാന്യമുണ്ട്; അന്ന് നസ്രിയയും നയൻതാരയും തമ്മിൽ പ്രശ്നമുണ്ടായോ?; താരങ്ങൾക്കിടയിൽ സംഭവിച്ചത്

പെട്ടെന്ന് സെൻസേഷനായി മാറുന്ന നായകമാർ അധികം വൈകാതെ തന്നെ കരിയറിൽ നിന്നും മാറുന്നത് സിനിമാ ലോകത്ത് പണ്ട് മുതലേയുള്ള കാള്ചയാണ്. മൂന്ന് വർഷം മാത്രം സിനിമാ രം​ഗത്ത് സജീവമായിരുന്ന മഞ്ജു വാര്യർ വിവാഹ ശേഷം അഭിനയ രം​ഗം വിട്ടപ്പോൾ പ്രേക്ഷകർക്ക് കടുത്ത നിരാശയാണുണ്ടായത്. നടി തിരിച്ച് വന്നപ്പോൾ വൻ വരവേൽപ്പ് ആരാധകരിൽ നിന്നും ലഭിച്ചു. ഇതേപോലെ വൻ തരം​ഗമായി മാറാൻ കഴിഞ്ഞ നടിയാണ് നസ്രിയ നസീം. ക്യൂ‌ട്ട് ​ഗേൾ ഇമേജിൽ വൻ ആരാധക വൃന്ദം സൃഷ്ടിക്കാൻ നസ്രിയക്ക് കഴിഞ്ഞു.

എന്നാൽ മുൻനിര നായിക നടിയായി കരിയറിൽ തുടരാൻ നസ്രിയ തയ്യാറായില്ല. വിവാഹ ശേഷം ചുരുക്കം സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. ഒരുപക്ഷെ ഇന്നും കരിയറിൽ സജീവമായിരുന്നെങ്കിൽ വലിയ ഖ്യാതികൾ നസ്രിയയെ തേടി വന്നേനെ. കൈ നിറയെ അവസരങ്ങളുള്ളപ്പോഴാണ് ഇതൊന്നും വേണ്ടെന്ന് വെട്ട് നസ്രിയ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. തമിഴകത്ത് നസ്രിയക്ക് വലിയ ആരാധക വൃന്ദമുണ്ടാക്കിയ സിനിമയാണ് രാജ റണി.

Nazriya Nazim  Nayanthara

അറ്റ്ലി സംവിധാനം ചെയ്ത സിനിമയിൽ നയൻതാര, നസ്രിയ, ആര്യ, ജയ് എന്നിവരാണ് പ്രധാന വേഷം ചെയ്തത്. സിനിമയുടെ ഫ്ലാഷ് ബാക്കിലാണ് നസ്രിയയുടെ കഥാപാത്രം വരുന്നത്. തുടക്കക്കാരിയായ നസ്രിയക്ക് മികച്ച സ്വീകാര്യത സിനിമയിലൂടെ അന്ന് തമിഴകത്ത് ലഭിച്ചു. എന്നാൽ നസ്രിയയേക്കാൾ അന്ന് ചർച്ചയായത് രാജാ റാണിയിലെ നയൻതാരയുടെ പ്രകടനമാണ്. ഇതിന് മറ്റ് ചില കാരണങ്ങളുമുണ്ട്.

വ്യക്തി ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം കരിയറിൽ നിന്നും മാറി നിന്ന നയൻതാര ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണ് രാജാ റാണി. നടി ഇന്നത്തെ ലേഡി സൂപ്പർതാരമായതിൽ നിർണായക പങ്കുവഹിച്ച സിനിമ. രാജാ റാണി ഹിറ്റായതോടെയാണ് നയൻതാരയ്ക്ക് നഷ്ടപ്പെട്ട താരമൂല്യം തിരികെ ലഭിക്കുന്നതും ഹിറ്റ് സിനിമകൾ തുടർന്നും ലഭിക്കുന്നതും.

Nazriya Nazim  Nayanthara

ഇക്കാരണങ്ങളാൽ രാജാ റാണിക്ക് നയൻതാരയുടെ തിരിച്ച് വരവ് എന്ന തരത്തിൽ വൻ പ്രാധാന്യം ലഭിച്ചു. അന്ന് പല ​ഗോസിപ്പുകളും ഇവരെക്കുറിച്ച് വന്നു. എന്നാൽ നസ്രിയ ഇത്തരം ​ഗോസിപ്പുകളെല്ലാം നിഷേധിക്കുകയാണുണ്ടായത്. സിനിമയുടെ റിലീസിന് മുമ്പ് രാജാ റാണിയിൽ തന്റെ കഥാപാത്രത്തിനും പ്രാധാന്യമുണ്ടെന്ന് നസ്രിയ പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. രണ്ട് നായികമാർ ഒരുമിച്ചെത്തിയതോടെയാണ് പല തരത്തിലുള്ള ​ഗോസിപ്പുകൾ പരന്നത്.

നയ്യാണ്ടി എന്ന നസ്രിയയുടെ സിനിമ പുറത്തിറങ്ങിയപ്പോഴുണ്ടായ വിവാദത്തിലും നയൻതാരയുടെ പേര് വലിച്ചിഴക്കപ്പെട്ടു. സിനിമയിൽ വയർ കാണിക്കുന്ന സീൻ തന്റെ സമ്മതമില്ലാതെ ഡ്യൂപ്പിനെ വെച്ച് ഷൂട്ട് ചെയ്തെന്ന് പരാതി ഉന്നയിച്ച് അന്ന് നസ്രിയ രം​ഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെതിരെ നയൻതാര സംസാരിക്കുകയും നസ്രിയയെ വിമർശിച്ചെന്നും അന്ന് ​ഗോസിപ്പുകൾ വന്നു, എന്നാൽ നസ്രിയ ഈ ​ഗോസിപ്പ് നിഷേധിക്കുകയാണുണ്ടായത്.

Read more about: nazriya nazim nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X