ഭാര്യയ്ക്ക് 12 വയസ് കൂടുതലുണ്ടായിരുന്നു! ആ ബന്ധം വേര്‍പിരിയാനുള്ള കാരണം പണ്ട് സെയിഫ് പറഞ്ഞതിങ്ങനെ
ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയിഫ് അലി ഖാനും. ഇവരുടെ മകന്‍ തൈമൂറും നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷമായിരുന്നു സെയിഫ് കരീനയെ വിവാഹം കഴിക്കുന്നത്. ശേഷം സെയിഫിന്റെ ആദ്യ വിവാഹത്തെ കുറിച്ച് പല ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
ആ ബന്ധത്തിലുള്ള മക്കള്‍ രണ്ട് പേരും വളര്‍ന്ന് മാതാപിതാക്കന്മാരെ കുറിച്ച് പറയാന്‍ തുടങ്ങിയതോടെയാണ് പല അഭ്യൂഹങ്ങളും അവസാനിച്ചത്. എന്നാല്‍ സെയിഫ് ആദ്യ ഭാര്യയായ അമൃത സിംഗുമായി വേര്‍പിരിയാനുള്ള കാരണം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ചില തുറന്ന് പറച്ചിലുകളാണ് വീണ്ടും വൈറലാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമൃതയെ കുറിച്ച് സെയിഫ് തുറന്ന് പറഞ്ഞത്.

ഒരുപാട് ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അമൃത സിംഗിനെ 1991 ലായിരുന്നു സെയിഫ് അലി ഖാന്‍ വിവാഹം കഴിക്കുന്നത്. സെയിഫിനെക്കാളും പന്ത്രണ്ട് വയസിന് മൂത്തതായിരുന്നു അമൃത. എങ്കിലും പതിമൂന്ന് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം 2004 ല്‍ ഇരുവരും അവസാനിപ്പിച്ചു. ഈ ബന്ധത്തില്‍ സാറ അലി ഖാന്‍ എന്ന മകളും ഇബ്രാഹിം അലി ഖാന്‍ എന്നൊരു മകനുമുണ്ട്. ഇവരുടെ ബന്ധം തകര്‍ന്നതിനെ കുറിച്ച് പല തരത്തിലും ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ പ്രധാനമായും അന്ന് കേട്ടിരുന്നത് നടി റോസ കാറ്റലാനോയുടെ പേരിലാണ്.

സെയിഫും റോസയും തമ്മിലുള്ള ബന്ധം അറിഞ്ഞതാണ് അമൃത ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച് പാര്‍ട്ടികളിലും മറ്റും പങ്കെടുക്കാന്‍ എത്തിയതൊക്കെ ഗോസിപ്പുകള്‍ക്ക് കാരണമായി. എന്നാല്‍ അതൊന്നും സത്യമല്ലെന്ന് അക്കാലത്ത് തന്നെ താരം വെളിപ്പെടുത്തിയിരുന്നു. എന്നോടും എന്റെ കുടുംബത്തിനോടുമായിട്ടുള്ള അമൃതയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റങ്ങളാണ് തങ്ങളുടെ ജീവിതത്തെ പിടിച്ച് കുലുക്കിയതെന്നായിരുന്നു സെയിഫിന്റെ വിശദീകരണം.

എന്റെ അമ്മ ഷര്‍മിള ടാഗോറിനെയും സഹോദരി സോഹ അലി ഖാനെയും അമൃത നിരന്തരം അപമാനിക്കാറുണ്ടായിരുന്നു. ഒടുവില്‍ എനിക്ക് പരിഹാസവും അപമാനവും അധിക്ഷേപങ്ങളുമൊക്കെയായിരുന്നു ലഭിച്ചത്. വിവാഹമോചനത്തിന് ശേഷം മക്കളെ കാണാന്‍ പോലും അമൃത തന്നെ അനുവദിച്ചിരുന്നില്ല. അത് എന്റെ ഹൃദയം തകര്‍ക്കുന്ന കാര്യമായിരുന്നു. ഞാനും ഭാര്യയും രണ്ട് വഴിക്ക് പോയി. ഭാര്യയുടെ തീരുമാനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ഞാനൊരു ഭീകരനായ ഭര്‍ത്താവും അസഹനീയമായ പിതാവുമാണെന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് എന്തിനായിരുന്നെന്ന് അറിയില്ല.

എന്റെ മകന്‍ ഇബ്രാഹിമിന്റെ ഫോട്ടോസ് എന്റെ പേഴ്‌സില്‍ ഉണ്ടാവും. ഏത് സമയത്തും അതില്‍ നോക്കിയാല്‍ ഞാന്‍ കരഞ്ഞ് പോവാറുണ്ട്. എല്ലാ കാലത്തും മകള്‍ സാറയെ ഞാന്‍ മിസ് ചെയ്യാറുണ്ട്. എന്റെ കുട്ടികളെ കാണാന്‍ എന്നെ അനുവദിച്ചിരുന്നില്ല. എന്നെ കാണാന്‍ വരാന്‍ അവര്‍ക്കും അനുവാദമില്ലായിരുന്നു. കാരണം അവരുടെ അമ്മയ്‌ക്കെതിരെ സംസാരിക്കാന്‍ എന്റെ കൂടെ മറ്റൊരു സ്ത്രീയുണ്ടെന്ന് അവര്‍ കരുതിയിരുന്നു. അതൊക്കെ അസംബന്ധമായയിരുന്നു എന്നത് അമൃതയ്ക്കും അറിയാമായിരുന്നു.

എന്റെ മക്കള്‍ അമൃതയുടെ വീട്ടിലെ ജോലിക്കാര്‍ക്കുമൊപ്പമാണ് വളര്‍ന്നത്. കാരണം. അമൃത ഒരു സീരിയലില്‍ അഭിനയിക്കുകയായിരുന്നു. എന്റെ കുടുംബത്തിന് വേണ്ട എല്ലാ സഹായവും ഞാന്‍ ചെയ്യാന്‍ ഉള്ളപ്പോള്‍ അമൃത എന്തിന് വേണ്ടിയായിരുന്നു അത് ചെയ്‌തെന്ന് എനിക്ക് അറിയില്ലെന്നും സെയിഫ് പറഞ്ഞിരുന്നു. ഇപ്പോള്‍ കരീനയെ വിവാഹം കഴിച്ച് മകന്‍ തൈമൂറിനൊപ്പം കഴിയുകയാണ് സെയിഫ്.

മകള്‍ സാറ 2018 ല്‍ ബോളിവുഡിലേക്ക് അഭിനയിക്കാന്‍ എത്തി. ഇപ്പോള്‍ ഇന്ത്യയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളായി മാറി. ഇബ്രാഹിം വിദേശത്ത് പഠിക്കുകയാണ്. രണ്ട് പേര്‍ക്കും രണ്ടാനമ്മയായ കരീനയോട് ഇഷ്ടക്കുറവൊന്നുമില്ല. സഹോദരന്‍ തൈമൂര്‍ അലി ഖാനുമായി അടുത്ത സൗഹൃദം ഇരുവരും തമ്മിലുണ്ട്. പല അഭിമുഖങ്ങളിലും അച്ഛനെയും അമ്മയെയും കുറിച്ചും കരീനയെ കുറിച്ചുമൊക്കെ സാറ സംസാരിക്കാറുമുണ്ട്.
രാഹുലിന് വഴിയൊരുക്കി സോണിയ... ഇനി തടസ്സങ്ങളില്ല, സീനിയേഴ്‌സ് ഔട്ട്, ആന്റണിക്കും ഇടമില്ല!!


Click it and Unblock the Notifications











