For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം സഹോദരി, പിന്നെ സഹോദരന്റെ കുടുംബം; അർജുനെ നിലയ്ക്ക് നിർത്തണമെന്ന് പിതാവിനോട് സൽമാൻ; വീട്ടിൽ കയറ്റാതായി

  |

  ബോളിവുഡിലെ പ്രണയ ജോഡികളായി വാർത്തകളിൽ നിറയുകയാണ് അർജുൻ കപൂറും മലൈക അറോറയും. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇരുവരും പങ്കുവെക്കുന്ന ഒരുമിച്ചുള്ള ചിത്രങ്ങൾ വലിയ തോതിൽ വൈറലാവാറുണ്ട്. വർഷങ്ങളായി തുടരുന്ന ഇരുവരുടെയും പ്രണയ ജീവിതത്തെ ചുറ്റിപറ്റി നിരന്തരമായി ​ഗോസിപ്പുകളും വിവാദങ്ങളും ഉണ്ടാവാറുണ്ട്.

  മലൈക വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന് ചൂണ്ടിക്കാട്ടി നടിക്കെതിരെ വ്യാപക സൈബർ അധിക്ഷേപങ്ങളും ഉണ്ടാവാറുണ്ട്. എന്നാൽ ഏത് പ്രായത്തിലായാലും ജീവിതം സ്വന്തം തീരുമാനങ്ങളാൽ സന്തോഷകരമായി ജീവിക്കാനാണ് താനാ​​ഗ്രഹിക്കുന്നതെന്ന് മലൈക പല തവണ വ്യക്തമാക്കിയിട്ടുണ്ട്.

  salman khan and malaika

  മലൈകയെ പോലെ തന്നെ അർജുൻ കപൂറും ഈ ബന്ധത്തിന്റെ പേരിൽ വിവാദത്തിലകപ്പെടാറുണ്ട്. അർജുന് പുറമെ അർജുന്റെ പിതാവായ നിർമാതാവ് ബോണി കപൂറും പ്രശ്നത്തിലകപ്പെട്ടിരുന്നു. അർജുൻ-മലൈക ബന്ധം നടൻ സൽമാൻ ഖാനും ബോണി കപൂറും തമ്മിലുള്ള സൗഹൃദത്തെ ബാധിച്ചിരുന്നു. ബോണി കപൂറിനെ സൽമാൻ ഖാൻ വീട്ടിൽ കയറ്റാതായെന്നായിരുന്നു ബി ടൗണിലെ സംസാരം. സംഭവമിങ്ങനെ,

  മലൈകയുമായി പ്രണയത്തിലാവുന്നതിന് മുമ്പ് അർജുൻ കപൂർ സൽമാൻ ഖാന്റെ സഹോദരിയായ അർപിത ഖാനുമായി പ്രണയത്തിലായിരുന്നു. അർജുൻ സിനിമാ അഭിനയം തുടങ്ങുന്നതിന് മുമ്പായിരുന്നു ഇത്. രണ്ട് വർഷത്തിന് ശേഷം ഇരുവരും ഈ ബന്ധം ഉപേക്ഷിച്ചു. ഈ വിഷയത്തിൽ തന്നെ സൽമാന് അർജുൻ കപൂറിനോട് അനിഷ്ടമുണ്ടായിരുന്നു. എന്നാൽ താൻ ഇനി ഖാൻ കുടുംബത്തെ വിഷമിപ്പിക്കുന്ന കാര്യം ചെയ്യില്ലെന്ന് സൽമാൻ ഖാന് അർജുൻ കപൂർ ഉറപ്പ് കൊടുത്തു.

  salman khan and arpita khan

  എന്നാൽ സൽമാന്റെ സ​ഹോദരിയുമായുള്ള ബന്ധം ഉപേക്ഷിച്ച അർജുൻ പിന്നീട് സൗഹൃദത്തിലായത് സൽമാന്റെ സഹോദരൻ അർബാസ് ഖാന്റെ ഭാര്യയായിരുന്ന മലൈക അറോറയെയാണ്. അർബാസ് ഖാനുമായി വേർപിരിഞ്ഞ മലൈക പൊതുവേദികളിൽ അർജുൻ കപൂറിനൊപ്പം പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്ത പരക്കാനിടയായി. ഇരുവരും പിന്നീട് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അർബാസ്-മലൈക ബന്ധം തകരാൻ കാരണം അർജുനാണെന്ന വാർത്തകളും പരന്നു.

  ഇതോടെ സൽമാന് അർജുൻ കപൂറിനോട് വൈരാ​ഗ്യമായെന്നാണ് വിവരം. മകന്റെ ഇടപെടൽ തന്റെ കുടുംബത്തെ ബാധിക്കുന്നത് സൽമാൻ ഖാൻ ബോണി കപൂറിനോട് പറഞ്ഞു. മലൈകയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മകനോട് ബോണി ആവശ്യപ്പെട്ടിരുന്നെന്നും അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പിതാവിന്റെ ആവശ്യപ്രകാരം മലൈകയെ കുറേ നാൾ അർജുൻ കാണാതിരുന്നെങ്കിലും വീണ്ടും ഇവർ ബന്ധം തുടർന്നു.

  salman khan and arjun kapoor

  Recommended Video

  Bigg Boss Winner Dilsha's First Public Appearance: ദിൽഷക്ക് വമ്പൻ വരവേൽപ്പ് | *BiggBoss

  അർജുന്റെ പ്രവൃത്തികളിൽ രോഷാകുലനായ സൽമാൻ ബോണി കപൂറിനെ വീട്ടിൽ കയറ്റാതായെന്നാണ് വിവരം. എന്നാൽ ഇപ്പോൾ ഈ പ്രശ്നങ്ങൾ ഏറെക്കുറെ അവസാനിച്ചു. അർജുനും മലൈകയും തങ്ങളുടെ പ്രണയത്തെ പറ്റി തുറന്നു സംസാരിക്കാറുണ്ട്. മലൈകയും താനും പ്രണയത്തിലാണെന്ന് പറഞ്ഞ അർജുൻ കപൂർ പക്ഷെ കൂടുതലായി ഇതേ പറ്റി പൊതുവേദികളിൽ സംസാരിക്കാത്തതിന് കാരണവും വ്യക്തമാക്കിയിരുന്നു.

  വ്യക്തിജീവിതത്തെ സംബന്ധിച്ച കാര്യങ്ങൾ ​ഗോസിപ്പുകളായി പരക്കാൻ താനാ​ഗ്രഹിക്കുന്നില്ലെന്നും ഇത്തരം ​ഗോസിപ്പുകൾ പരന്നത് തന്റെ ചെറുപ്പകാലത്തെ ബാധിച്ചിരുന്നെന്നുമാണ് അർജുൻ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പിതാവ് ബോണി കപൂറും അന്തരിച്ച നടി ശ്രീദേവിയും തമ്മിലുള്ള പ്രണയവും വിവാഹവുമാണ്ടാക്കിയ വിവാദങ്ങളാണ് നടൻ സൂചിപ്പിച്ചതെന്നാണ് വിവരം. അർജുന്റെ അമ്മ മോണ ശൗരി കപൂറുമായുള്ള വിവാഹം ബന്ധം വേർപെടുത്തിയാണ് ബോണി കപൂർ ശ്രീദേവിയെ വിവാ​ഹം കഴിച്ചത്. ഇതിന്റെ പേരിൽ പിതാവുമായി അകൽച്ചയിലായിരുന്ന അർജുൻ കപൂർ പിന്നീട് രമ്യതയിലെത്തുകയായിരുന്നു.

  English summary
  when Salman khan was angry towards Arjun kapoor and stopped boney kapoor entering his house
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X