സിദ്ധാർത്ഥുമായുള്ള പ്രണയം തകർന്നു, പിന്നീടെത്തിയ നാഗ ചൈതന്യ; സിദ്ധാർത്ഥിന് പ്രശ്നമായത് സൗഹൃദം?
നാഗ ചൈതന്യയുടെ രണ്ടാം വിവാഹം വാർത്തയായിരിക്കെ ആരാധകർ ചർച്ചയാക്കുന്നത് മുൻഭാര്യ നടി സമാന്തയെയാണ്. ഏറെനാളത്തെ പ്രണത്തിന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടന്നവരാണ് സമാന്തയും നാഗ ചൈതന്യയും. എന്നാൽ നാല് വർഷത്തിനുള്ളിൽ ഈ ബന്ധം പിരിഞ്ഞു. വേർപിരിയൽ തന്നെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് സമാന്ത കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. 2017 ലായിരുന്നു സമാന്ത-നാഗ ചൈതന്യ വിവാഹം. അന്ന് കരിയറിലെ ഏറ്റവും മികച്ച സമയത്താണ് നടി.
വിവാഹ ശേഷവും സമാന്ത കരിയറിൽ തുടർന്നു. പിന്നീടിങ്ങോട്ട് സമാന്തയുടെ കരിയർ മറ്റൊരു തലത്തിലേക്ക് നീങ്ങി. ഫാമിലി മാൻ എന്ന സീരീസിലെ വേഷത്തിന് ശേഷം ബോളിവുഡിൽ നിന്നുൾപ്പെടെ അവസരം വന്നു. ഇതിനിടെയാണ് ബന്ധം പിരിയുന്നത്. വിവാഹമോചനമുണ്ടാക്കിയ ചർച്ചകൾ ചെറുതല്ല. സമാന്ത പ്രണയത്തിലായ കാലമാണ് ഇപ്പോൾ വീണ്ടും ആരാധക ശ്രദ്ധ നേടുന്നത്.

നാഗ ചൈതന്യക്ക് മുമ്പ് നടൻ സിദ്ധാർത്ഥുമായി പ്രണയത്തിലായിരുന്നു സമാന്ത. ഇരുവരും ജബർദസ്ത് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിനിടെയാണ് പ്രണയത്തിലാകുന്നത്. 2013 ൽ തുടങ്ങിയ ബന്ധം പക്ഷെ 2015 ൽ ബ്രേക്കപ്പായി. സിദ്ധാർത്ഥിനൊപ്പം പുതിയൊരു ജീവിതം ആരംഭിക്കാനായിരുന്നു സമാന്ത ആഗ്രഹിച്ചത്.
എന്നാൽ സിദ്ധാർത്ഥിന് ഇതിൽ താൽപര്യം തോന്നിയില്ല. സമാന്തയ്ക്ക് ഒപ്പമഭിനയിക്കുന്ന നടൻമാരുമായുള്ള സൗഹൃദം സിദ്ധാർത്ഥിന് ഇഷ്ടപ്പെട്ടില്ലെന്നും അന്ന് ഗോസിപ്പുകൾ വന്നു. സിദ്ധാർത്ഥ് നടി ദീപ സന്നിധിയുമായി അടുത്തതോടെയാണ് സമാന്ത ബന്ധം ഉപേക്ഷിച്ചെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ ഗോസിപ്പുകൾക്കെതിരെ സമാന്ത രംഗത്ത് വന്നു.

ബ്രേക്കപ്പിനെക്കുറിച്ച് വന്ന വാർത്തയിൽ തന്നെ ഇരയായി കാണിക്കുന്നു. ഞാൻ ഇരയല്ല. സിദ്ധാർത്ഥ് നല്ല വ്യക്തിയാണ്. മാധ്യമങ്ങൾ പക്ഷം ചേരുന്നത് നിർത്തുക. ഇത് വ്യക്തിപരമായ കാര്യമാണെന്ന് സമാന്ത അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. സിദ്ധാർത്ഥുമായി അകന്ന ശേഷമാണ് നാഗ ചൈതന്യയുമായി സമാന്ത അടുക്കുന്നത്. അതിന് മുമ്പ് യെ മായ ചെസവെ എന്ന സിനിമയിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
എന്നാൽ അന്ന് രണ്ട് പേരും സുഹൃത്തുക്കൾ മാത്രമായിരുന്നു. പ്രണയത്തിലായി കുറച്ച് വർഷങ്ങൾക്കുള്ളിൽ വിവാഹം നടന്നു. നാഗ ചൈതന്യയുടെ കുടുംബവുമായി സമാന്ത പെട്ടെന്ന് അടുത്തു. എന്നാൽ ഏവരെയും നിരാശരാക്കി പിന്നീടിവർ പിരിഞ്ഞു. സിദ്ധാർത്ഥുമായി പിരിഞ്ഞതിനെക്കുറിച്ച് സമാന്ത പരോക്ഷമായി നടത്തിയ പരാമർശവും ഇതിനിടെ ചർച്ചയായി.
നടി സാവിത്രിയെ പോലെ ഞാനും ജീവിതത്തിൽ വലിയ പ്രതിസന്ധിയിൽ വീണ് പോയേനെ. പക്ഷെ ഭാഗ്യത്തിന് തുടക്കത്തിലേ ഞാൻ തിരിച്ചറിഞ്ഞു. ആ ബന്ധത്തിൽ നിന്ന് പിന്മാറി. വളരെ മോശമായെ അതവസാനിക്കൂ എന്ന് തോന്നിയത് കൊണ്ടായിരുന്നു അത്. പിന്നീട് എനിക്ക് നാഗ ചൈതന്യയെ പോലെ വ്യക്തിയെ ലഭിച്ചു. നാഗ ചൈതന്യ വളരെ നല്ലയാളാണെന്നും സമാന്ത അന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഇരുവരും പിരിയുകയാണുണ്ടായത്.


Click it and Unblock the Notifications