»   » പ്രസവം കഴിഞ്ഞപ്പോള്‍ സംയുക്ത വര്‍മ്മയ്ക്ക് ഡിപ്രഷന്‍ ആയിരുന്നു; എന്തായിരുന്നു കാരണം?

പ്രസവം കഴിഞ്ഞപ്പോള്‍ സംയുക്ത വര്‍മ്മയ്ക്ക് ഡിപ്രഷന്‍ ആയിരുന്നു; എന്തായിരുന്നു കാരണം?

Written By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ നായികാ സങ്കല്‍പമായിരുന്നു സംയുക്ത വര്‍മ. വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് മലയാള സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നായിക. വിവാഹ ശേഷം സിനിമാ ലോകത്ത് നിന്നും ടാറ്റാ ബൈ ബൈ പറഞ്ഞ് പോയി.

സംയുക്തയെ കാണാനില്ല.. കാണാനില്ല എന്ന് പറഞ്ഞവര്‍ കണ്ടോളൂ... കാണാത്ത 16 ചിത്രങ്ങള്‍

ഇനി സിനിമയിലേക്ക് സംയുക്ത വരാനുള്ള സാധ്യത ഒന്നും തന്നെ കാണുന്നില്ല. അഭിനയിക്കാന്‍ താത്പര്യമില്ല എന്ന് പറഞ്ഞത് സംയുക്ത തന്നെയാണെന്ന് ബിജു മേനോന്‍ പറഞ്ഞിരുന്നു. പ്രസവ ശേഷം സംയുക്തയ്ക്ക് ഡിപ്രഷന്‍ ആയിരുന്നു എന്ന് പറഞ്ഞതും ബിജു മേനോനാണ്.

ജയില്‍ ശിക്ഷ അനുഭവിച്ച മലയാളത്തിലെ പത്ത് നായികമാര്‍, എന്ത് തെറ്റിന്.. എന്ത് നേടി??

സംയുക്തയുടെ തുടക്കം

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ്മയുടെ സിനിമാ അരങ്ങേറ്റം. എന്നാല്‍ ഇരുത്തം വന്ന ഒരു നടിയുടെ പക്വതയോടെയാണ് ചിത്രത്തില്‍ സംയുക്ത അഭിനയിച്ചത്.

പിന്നീടുള്ള സിനിമകളില്‍

തനി മലയാളി പെണ്‍കൊടിയായിട്ടാണ് പിന്നീടുള്ള സിനിമകളില്‍ സംയുക്തയെ കണ്ടത്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവര പന്തല്‍, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, തെങ്കാശിപ്പട്ടണം, മേഘസന്ദേശം, സായ് വര്‍ തിരുമേനി, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, നരിമാന്‍, വണ്‍മാന്‍ ഷോ, മേഘമല്‍ഹാര്‍, കുബേരന്‍ അങ്ങനെ സംയുക്ത ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണ്.

അന്യഭാഷയിലേക്ക്

മലയാളത്തിലേക്ക് അന്യഭാഷാ നായികമാര്‍ കടന്നുവരുന്ന സമയമായിരുന്നു അത്. മലയാളത്തില്‍ നിന്ന് കുറേ ഏറെ നായികമാര്‍ തമിഴിലും തെലുങ്കിലുമെത്തുകയും ചെയ്തു. എന്നാല്‍ സംയുക്തയ്ക്ക് അങ്ങനെ ഒരു ഉദ്ദേശമേ ഇല്ലായിരുന്നു. തെങ്കാശിപ്പട്ടണത്തിന്റെ തമിഴ് റീമേക്ക് മാത്രമാണ് സംയുക്ത ചെയ്ത ഒരേ ഒരു ഇതരമലയാള ചിത്രം.

പുരസ്‌കാരങ്ങള്‍

നാല് വര്‍ഷം കൊണ്ട് വെറും പതിനേഴ് ചിത്രങ്ങള്‍ മാത്രമാണ് സംയുക്ത ചെയ്തത്. അതിലൂടെ തന്നെ പുരസ്‌കാരങ്ങളും വാരിക്കൂട്ടി. രണ്ട് തവണയാണ് സംസ്ഥാന പുരസ്‌കാരം നേടിയട്. അതും ആദ്യ ചിത്രത്തിന് തന്നെ ആദ്യത്തെ സംസ്ഥാന പുരസ്‌കാരം. 2000 ല്‍ രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരം. രണ്ട് ഫിലിം ഫെയര്‍ പുരസ്‌കാരവും, നാല് ഏഷ്യനെറ്റ് പുരസ്‌കാരവും നേടി. പന്ത്രണ്ട് മറ്റ് പുരസ്‌കാരങ്ങള്‍ വേറെയും.

വിവാഹം

ഈ അഭിനയത്തിനിടയിലാണ് സംയുക്ത ബിജു മേനോനുമായി പ്രണയത്തിലാവുന്നത്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ ഇരുവരും പ്രണയത്തിലായി. 2002 നവംബറില്‍ ആ പ്രണയം വിവാഹത്തിലേക്ക് വഴിമാറി. വിവാഹത്തോടെ സംയുക്ത സിനിമയോടി വിട പറയുകയും ചെയ്തു.

ഡിപ്രഷന് കാരണം

2006 ല്‍ ആണ് ബിജു മേനോനും സംയുക്തയ്ക്കും ഇടയില്‍ മകന്‍ ധക്ഷ് ധാര്‍മികിന്റെ വരവ്. പ്രസവശേഷം സംയുക്ത നന്നായി തടി വച്ചു. സ്വാഭാവികമായും പ്രസവശേഷം സ്ത്രീകളിലുണ്ടാവുന്ന ഡിപ്രഷനിലൂടെയായിരുന്നുവത്രെ അപ്പോള്‍ സംയുക്തയും കടന്ന് പോയത്. ഇക്കാര്യം ഒരു അഭിമുഖത്തില്‍ ബിജു മേനോനാണ് വെളിപ്പെടുത്തിയത്.

വീടിന്റെ ചുമതല

സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോള്‍ ആണെങ്കിലും സംയുക്ത തിരക്കിലായിരുന്നു. ബിജു മേനോന്‍ സിനിമയുടെ തിരക്കില്‍ വീട്ടില്‍ ഉണ്ടാവാറില്ല. വീട്ടിലെ മറ്റ് കാര്യങ്ങളെല്ലാം ഏറ്റെടുത്ത് കൃത്യമായി ചെയ്തത് സംയുക്തയാണ്. ഒന്നിനും ഒരു പരിഭവവും പരാതിയും ഇല്ല. മകനെ വളര്‍ത്തിയതിന്റെ മുഴുവന്‍ ക്രഡിറ്റും സംയുക്തയ്ക്കാണെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു.

സിനിമ വേണ്ട

വിവാഹ ശേഷം അഭിനയിക്കുന്നല്ല എന്ന തീരുമാനം തീര്‍ത്തും സംയുക്തയുടേതാണ്. മകനെ വളര്‍ത്തുന്നതിലായിരുന്നു പൂര്‍ണ ശ്രദ്ധ. തന്റെ ചിത്രത്തില്‍ നായികയായി ബിജു മേനനോന്‍ വിളിച്ചിട്ടും സംയുക്ത വന്നില്ല എന്ന് നടന്‍ പറഞ്ഞിരുന്നു. അഭിനയിക്കാന്‍ സംയുക്ത താത്പര്യം പ്രകടിപ്പിച്ചാല്‍ അതിന് താന്‍ പൂര്‍ണ പിന്തുണ നല്‍കും എന്നും ബിജു പറഞ്ഞു.

ഡിപ്രഷന്‍ മാറിയോ...

പ്രസവം കഴിഞ്ഞപ്പോഴുള്ള ഡിപ്രഷന്‍ ഒന്നും ഇപ്പോള്‍ സംയുക്തയ്ക്കില്ല. തടി കൂടിക്കൂടി വരുന്നതില്‍ ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും പരിഹരിക്കുകയാണ് നടി. യോഗ പരിശീലനം നടത്തുന്നുണ്ട്. ശരീര സൗന്ദര്യവും മുഖ സൗന്ദര്യവും സംയുക്ത വീണ്ടെടുക്കുന്നു.

English summary
When Samyuktha Varma had depression

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X