For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാനിയയുടെ കാമുകനാണെന്ന് പ്രചരണം; ഷാഹിദിനെ കൊല്ലാനും രണ്‍ബീറിനെ വിവാഹം കഴിക്കാനും തിരഞ്ഞെടുത്ത് സാനിയ മിര്‍സ

  |

  ഇന്ത്യയ്‌ക്കെന്നും അഭിമാനമായി മാറിയ താരമാണ് സാനിയ മിര്‍സ. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായി നടി വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത വന്നതോടെ ആരാധകരും അമ്പരന്നു. ഒടുവില്‍ ഷൊയ്ബ് മാലിക്കുമായി വിവാഹിതയായ നടി ഒരു കുഞ്ഞിന് ജന്മം കൊടുക്കുകയും സന്തുഷ്ടമായ കുടുംബജീവിതം നയിച്ച് വരികയുമാണ്. ഇതിനിടയില്‍ നടിയുടെ ദാമ്പത്യത്തില്‍ ചില കല്ലുകടി ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നു.

  ഭര്‍ത്താവുമായി സാനിയ അകന്നുവെന്നും ഇരുവരും വിവാഹമോചിതരാവുകയാണെന്നുമൊക്കെയാണ് അഭ്യൂഹം. എന്നാല്‍ ഔദ്യോഗികമായ സ്ഥീരികരണം ഇനിയും വന്നിട്ടില്ല. ഇതിനോട് അനുബന്ധിച്ച് സാനിയ മിര്‍സയുടെ പഴയൊരു പ്രണയകഥ സോഷ്യല്‍ മീഡിയയിലൂടെ കറങ്ങി നടക്കുകയാണിപ്പോള്‍. വിശദമായി വായിക്കാം...

  Also Read: പ്രസവത്തിന് കൊണ്ട് പോയാല്‍ ഭര്‍ത്താവും കൂടെ നില്‍ക്കുന്ന പതിവില്ല; പ്രശ്നം അവിടുന്ന് തുടങ്ങിയെന്ന് നടി അനുശ്രീ

  സാനിയ വിവാഹം കഴിക്കുന്നതിനൊക്കെ ഏറെ മുന്‍പ് നടന്‍ ഷാഹിദ് കപൂറുമായി പ്രണയത്തിലായെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത്തരം ഊഹാപോഹങ്ങള്‍ സത്യമാണെന്നോ നുണയാണെന്നോ പറയാതെ ഇരുവരും മൗനം പാലിക്കുകയാണ് ചെയ്തത്. എന്നിരുന്നാലും കഥകള്‍ ഇങ്ങനെ പ്രചരിച്ച് കൊണ്ടേയിരുന്നു.

  ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുക്കാന്‍ സാനിയ എത്തി. അന്ന് ഇത്തരം അഭ്യൂഹങ്ങളെ കുറിച്ച് അവതാരകനായ കരണ്‍ ജോഹര്‍ ചോദിക്കുകയും സാനിയ അതിന് വ്യക്തമായ മറുപടി നല്‍കുകയും ചെയ്തു.

  Also Read: 16 വയസില്‍ ഭാര്യയെ പോലെ ജീവിച്ചു, പീഡിപ്പിച്ചെന്ന് പരാതി; മുന്‍കാമുകന്മാരെ കുറിച്ച് നടി കങ്കണ റാണവത് പറഞ്ഞത്

  ഹിന്ദി സിനിമയിലെ ആണ്‍കുട്ടികള്‍ നിങ്ങളെ പ്രണയിക്കാത്തത് എന്താണെന്നാണ് കരണ്‍ സാനിയയോട് ചോദിച്ചത്. എന്റെ ജീവിതത്തില്‍ അതൊരിക്കലും സംഭവിച്ചിട്ടില്ലെന്നാണ് സാനിയയുടെ മറുപടി. പെട്ടെന്ന് കരണ്‍ ഷാഹിദിന്റെ കാര്യം ചോദിച്ചു.

  നിങ്ങള്‍ ഷാഹിദ് കപൂറുമായി ഇഷ്ടത്തിലാണെന്ന തരത്തില്‍ ചില കിംവദന്തികള്‍ ഉണ്ടായിരുന്നു. അത് സത്യമാണോ എന്നാണ് ചോദ്യം. 'ഇതെനിക്ക് ഓര്‍മ്മയില്ല, ചിലപ്പോള്‍ കുറേ വര്‍ഷം മുമ്പുള്ളത് കൊണ്ടാവും. എന്തായാലും ഒരിക്കലും അങ്ങനൊരു കാര്യം സംഭവിച്ചിട്ടില്ലെന്നാണ്', സാനിയയുടെ ഉത്തരം.

  ഇതിനിടെ ചില രസകരമായ ചോദ്യങ്ങളും കരണ്‍ ചോദിച്ചു. ഷാഹിദ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിങ്ങനെ മൂന്ന് നടന്മാരുടെ പേരുകള്‍ നല്‍കി. അതില്‍ വിവാഹം കഴിക്കാന്‍ ഇഷ്ടമുള്ളതും കൊല്ലണമെന്ന് തോന്നുന്നതും ബന്ധമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന നടന്‍ ആരാണെന്നും പറയാനാണ് കരണ്‍ ആവശ്യപ്പെട്ടത്. 'രണ്‍വീര്‍ സിംഗുമായി ഒരു ബന്ധം സ്ഥാപിക്കാനും രണ്‍ബീര്‍ കപൂറിനെ വിവാഹം കഴിക്കാനും ഷാഹിദ് കപൂറിനെ കൊല്ലാനുമാണ് തനിക്കിഷ്ടമെന്ന്', സാനിയ പറഞ്ഞു.

  എന്തായാലും ഷാഹിദുമായി യാതൊരു ബന്ധവുമില്ലെന്ന് നടിയുടെ വാക്കുകളിൽ നിന്നും ക്തമാണ്. അതേ സമയം ഭര്‍ത്താവ് ഷൊയ്ബ് മാലിക്കുമായിട്ടുള്ള വേര്‍പിരിയല്‍ വാര്‍ത്ത വലിയ രീതിയിലാണ് വൈറലായത്. ഇരുവരും രണ്ടിടങ്ങളിലേക്ക് മാറിയാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല സാനിയയുടെ ചില പോസ്റ്റുകള്‍ വിവാഹമോചനമാണെന്ന സൂചന നല്‍കുന്നതാണെന്നും ആരോപണം ഉയരുന്നുണ്ട്.

  English summary
  When Saniya Mirza Opens Up Her Dating Rumours With Shahid Kapoor Goes Viral Again. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X