ഇത്തരക്കാരോടൊപ്പം അഭിനയിക്കാനില്ല: ഷാഹിദ് രൺവീറിനെയും ദീപികയെയും കുറിച്ചു പറഞ്ഞത്
ബോളിവുഡിലെ ഏറ്റവും അണ്ടർറേറ്റഡ് ആയിട്ടുള്ള നടന്മാരിൽ ഒരാളാണ് ഷാഹിദ് കപൂർ. സിനിമ പാരമ്പര്യത്തിന്റെ പിൻബലം ഒരു നടനെന്ന നിലയിൽ ഉണ്ടെങ്കിലും, ഹിന്ദി സിനിമാ രംഗത്തെത്തുക എന്നത് ഷാഹിദിന് എളുപ്പമായിരുന്നില്ല. വളരെ കാലം പരാജയങ്ങൾ മാത്രം കാണേണ്ടി വന്ന നടനെ താരമാക്കിയത് ജബ് വി മെറ്റ്, അർജുൻ റെഡ്ഢി റീമേക്ക് ആയ കബീർ സിംഗ് തുടങ്ങിയ ചിത്രങ്ങളാണ്. പല അഭിമുഖങ്ങളിലും ബോളിവുഡിലെ മറ്റ് താരങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് ഷാഹിദ് തുറന്നു പറഞ്ഞിട്ടുണ്ട്.
മുൻപൊരിക്കൽ, പേരെടുത്തു പറഞ്ഞില്ലെങ്കിലും, പദ്മാവത് എന്ന ചിത്രത്തിൽ അനുഭവിച്ചപ്പോൾ ഉണ്ടായ ദുരനുഭവങ്ങൾ കുറിച്ച് ഷാഹിദ് കപൂർ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. പരോക്ഷമായി തന്റെ സഹ താരങ്ങളായ രൺവീർ സിംഗിനെയും ദീപിക പദുക്കോണിനെയും വിമർശിക്കാനും നടൻ മടിച്ചില്ല. ഇത്തരക്കാരോടൊപ്പം ഇനി അഭിനയിക്കില്ല എന്ന തീരുമാനം ഈ ചിത്രത്തിന് ശേഷമാണ് താൻ എടുത്തതെന്നും ഷാഹിദ് പറഞ്ഞു.
ദീപികയെയും രൺവീറിനെയും കുറിച്ച് ഷാഹിദ് പറഞ്ഞത്
മുൻപ്, പ്രശസ്ത ജേർണലിസ്റ്റ് അനുപമ ചോപ്രയുമായുള്ള ഒരു സംഭാഷണത്തിനിടെ, തന്റെ അഭിനയ ജീവിതത്തിൽ ഒട്ടും സംതൃപ്‌തി തരാതിരുന്ന ഒരു വലിയ ചിത്രത്തെക്കുറിച്ച് ഷാഹിദ് കപൂർ പേരെടുത്തു പറയാതെ സംസാരിച്ചു. പിന്നീട് മറ്റൊരു അഭിമുഖത്തിൽ വ്യാജ പി.ആർ നടത്തുന്ന ദമ്പതികളെക്കുറിച്ച് കൂടി നടൻ പേരെടുത്തു പറയാതെ തുറന്നടിച്ചപ്പോൾ, ഷാഹിദ് പരിഹസിച്ചത് ദീപിക പദുക്കോണിനെയും രൺവീർ സിങ്ങിനെയും ആണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി.

"ഒരു കാര്യം ഞാൻ പഠിച്ചു, പക്ഷെ അത് എവിടെ നിന്നാണെന്ന് ഞാൻ പറയില്ല. ഞാൻ അത് പഠിച്ചത് ഒരു വലിയ ചിത്രത്തിൽ അഭിനയിച്ചപ്പോഴാണ്. ഏതു തരം ആളുകളോടൊപ്പമാണ് ജോലി ചെയ്യേണ്ടത് എന്ന് ഞാൻ പഠിച്ചു. അവരുടെ ജോലിയിൽ അവരെത്ര കഴിവ് തെളിയിച്ചു എന്നതിൽ മാത്രമല്ല കാര്യം. പക്ഷെ വ്യക്തികൾ എന്ന നിലയിൽ അവർ എങ്ങിനെ ഉള്ളവരാണെന്നതിന് വലിയ പ്രാധാന്യം ഉണ്ട്. ഇത്തരം എനെർജിയുള്ള, ഇത്തരം വൈബ് തരുന്ന, ഇത്തരം വ്യക്തിത്വം ഉള്ള ആളുകളോടൊപ്പം ജോലി ചെയ്യില്ല എന്ന് ഞാൻ തീരുമാനമെടുത്തു," ഷാഹിദ് കപൂർ വെളിപ്പെടുത്തി.

"ഏകദേശം ഒരു വർഷത്തിന് മുകളിൽ ഈ ടീമിനോടൊപ്പം പ്രവർത്തിച്ചു. അത്രയും സമയം നെഗറ്റീവ് ആയ അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ, അത് നമ്മുടെ മനസികനിലയെ വല്ലാതെ ബാധിക്കും. അതുകൊണ്ട് അത്തരം ആളുകളോടൊപ്പം ഇനി ജോലി ചെയ്യില്ലെന്ന തീരുമാനം ഞാൻ എടുത്തു," ഷാഹിദ് കൂട്ടി ചേർത്തു. നടന്റെ വിവരണത്തിൽ നിന്നും, അദ്ദേഹം പരാമർശിച്ച വലിയ ചിത്രം പദ്മവത് ആണെന്നും, നെഗറ്റിവിറ്റി പരത്തിയ ടീം, ദീപിക പദുകോണും രൺവീർ സിംഗും, സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും ഉൾപ്പെടെ ഉള്ളവരാണെന്നും അന്ന് തന്നെ സോഷ്യൽ മീഡിയ ഉറപ്പിച്ചു.
ഷാഹിദിന്റെ കരിയർ
കബീർ സിംഗ് എന്ന റൊമാന്റിക് ത്രില്ലെർ ചിത്രത്തിന്റെ വലിയ വിജയത്തോടെ താരപദവി നേടിയ ഷാഹിദ് കപൂർ, ഇപ്പോൾ തന്റെ സിനിമ കരിയറിന്റെ ഏറ്റവും സ്പെഷ്യൽ ആയ ഘട്ടത്തിലാണുള്ളത്. കമീനേ, ഹൈദർ, രംഗൂൺ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വിശാൽ ഭരദ്വാജുമായി ഷാഹിദ് ഒന്നിക്കുന്ന ചിത്രം പണിപ്പുരയിലാണ്. ഒപ്പം ഹിറ്റ് വെബ് സീരിയസായ ഫാർസിയുടെ പുതിയ സീസണിലും ഷാഹിദ് ഉണ്ട്.


Click it and Unblock the Notifications











