അവന് ഭാര്യയെ പേടിയാണ്, അമ്മയെയല്ല; അഭിഷേകിനെക്കുറിച്ച് ശ്വേത; മിണ്ടാതിരിക്കൂയെന്ന് നടൻ; അന്ന് നടന്നത്
കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തിയ ഐശ്വര്യ റായുടെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ചയായത്. മുൻ വർഷങ്ങളിൽ ഐശ്വര്യയുടെ ഫാഷൻ ചോയ്സുകൾ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ താരത്തിന്റെ റെഡ് കാർപ്പറ്റ് ലുക്കിൽ ആർക്കും പരാതിയില്ല. നെറ്റിയിൽ സിന്ദൂരമണിഞ്ഞാണ് ഐശ്വര്യ റായ് കാനിലെ ആദ്യ ദിവസം ക്യാമറകൾക്ക് മുന്നിലെത്തിയത്. ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരം, വിവാഹ മോചന അഭ്യൂഹങ്ങളെ തള്ളിക്കളയൽ എന്നീ രണ്ട് ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലെന്ന് സോഷ്യൽ മീഡിയയിൽ വാദം വന്നു.
ഐശ്വര്യ റായും ഭർത്താവ് അഭിഷേക് ബച്ചനും അകൽച്ചയിലാണെന്ന് ഏറെക്കാലമായി സംസാരമുണ്ട്. അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന സംഭവങ്ങളുമുണ്ടായി. പൊതുവേദികളിൽ അഭിഷേകിൽ നിന്നും നടന്റെ കുടുംബത്തിൽ നിന്നും ഐശ്വര്യ റായ് അകലം കാണിക്കുന്നത് ചർച്ചയായിരുന്നു. കുറേ നാൾ ഈ അഭ്യൂഹം തുടർന്നു. പിന്നീട് ഗോസിപ്പുകളെ തള്ളിക്കളഞ്ഞ് ഐശ്വര്യ അഭിഷേകിനൊപ്പം വിവാഹ ചടങ്ങുകൾക്കും മറ്റും എത്താൻ തുടങ്ങി. ഇപ്പോഴും ഇവർ തമ്മിൽ പഴയ അടുപ്പമില്ലെന്ന് വാദിക്കുന്നവരുണ്ട്.

ഒരു വളരെ സന്തോഷത്തെോടെയാണ് താര ദമ്പതികളെ ക്യാമറയ്ക്ക് മുന്നിൽ ആരാധകർ കണ്ടിരുന്നത്. എന്നാൽ ഇന്ന് ഐശ്വര്യ മിക്കപ്പോഴും മകൾ ആരാധ്യക്കൊപ്പമാണ്. അപൂർമായേ ഇവരെ ഒരുമിച്ച് കാണാറുള്ളൂ. 2007 ലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹം ചെയ്യുന്നത്. ഒരിക്കൽ കോഫി വിത്ത് കരൺ എന്ന ഷോയിൽ വെച്ച് ഐശ്വര്യയെക്കുറിച്ചുള്ള ചോദ്യത്തിന് അഭിഷേക് നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഭാര്യയെയാണോ അമ്മയെയാണോ പേടി എന്ന് റാപിഡ് ഫയർ റൗണ്ടിൽ ചോദ്യം വന്നു. അമ്മയെയാണ് പേടിയെന്ന് അഭിഷേക് മറുപടി നൽകി. എന്നാൽ ഷോയിൽ ഒപ്പം വന്ന സഹോദരി ശ്വേത ബച്ചൻ തിരുത്താൻ ശ്രമിച്ചു. അഭിഷേകിന് ഭാര്യയെയാണ് പേടിയെന്ന് ശ്വേത പറഞ്ഞു. എന്നാൽ അഭിഷേക് എതിർത്തു. ഇത് എന്റെ റാപിഡ് ഫയർ റൗണ്ടാണ് നീ മിണ്ടാതിരിക്കൂ എന്ന് നടൻ മറുപടി നൽകി.

ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ അഭ്യൂഹങ്ങൾക്കിടെ ഏറ്റവും കൂടുതൽ സെെബറാക്രമണം നേരിട്ടവത് ശ്വേത ബച്ചനും അമ്മ ജയ ബച്ചനുമാണ്. രണ്ട് പേരുടെയും ഇടപെടലാണ് വിവാഹ ജീവിതത്തെ ബാധിച്ചതെന്നാണ് ഐശ്വര്യയുടെ ആരാധകരുടെ വാദം. കടുത്ത അധിക്ഷേപവും പരിഹാസങ്ങളും ട്രോളുകളും വന്നെങ്കിലും ശ്വേത ബച്ചൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
സിനിമാ രംഗത്ത് ഐശ്വര്യ റായിന്ന് സജീവമല്ല. പൊന്നിയിൻ സെൽവന് ശേഷം നടിയുടെ ഒരു സിനിമയും പ്രഖ്യാപിച്ചിട്ടില്ല. നാല് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പൊന്നിയിൻ സെൽവനിലൂടെ ഐശ്വര്യ ബിഗ് സ്ക്രീനിലെത്തിയത്. തുടർന്ന് സിനിമാ രംഗത്ത് സജീവമാകുമെന്നാണ് ആരാധകർ കരുതിയതെങ്കിലും അതുണ്ടായില്ല.
മകൾ ആരാധ്യ ബച്ചൻ പിറന്ന ശേഷമാണ് ഐശ്വര്യ റായ് സിനിമകളുടെ എണ്ണം കുറച്ചത്. അമ്മയായ ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളേ നടി ചെയ്തിട്ടുള്ളൂ. ഏ ദിൽ ഹെ മുശ്കിൽ, പൊന്നിയിൻ സെൽവൻ എന്നിവയാണ് തിരിച്ച് വരവിൽ ഐശ്വര്യ ചെയ്ത ശ്രദ്ധേയ സിനിമകൾ. നടിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











