സുന്ദരിയാവാന്‍ ഇൻജെക്ഷൻ എടുത്തിരുന്നു; പ്ലാസ്റ്റിക് സര്‍ജറി 29 തവണയും? നടി ശ്രീദേവിയെ കുറിച്ച് പ്രചരിക്കുന്നത്

നടി ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകളാണ് എല്ലായിപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറയാറുള്ളത്. അമ്പത്തിനാല് വയസ് വരെയുള്ള ജീവിതത്തില്‍ നടി സ്വന്തമാക്കിയ നേട്ടങ്ങളും മികച്ച കഥാപാത്രങ്ങളുമൊക്കെ ആരാധകരുടെ മനസില്‍ പിന്നെയും നിലനില്‍ക്കാനുള്ള കാരണമായി മാറി. ഇപ്പോഴും ശ്രീദേവി തന്നെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

നല്ല അഭിപ്രായങ്ങള്‍ക്ക് പുറമേ പലപ്പോഴും ശ്രീദേവി വിമര്‍ശനങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. അതിലൊന്ന് നടി സൗന്ദര്യത്തിന് വേണ്ടി സര്‍ജറി നടത്തിയെന്നും അതല്ല, ഇന്‍ജെക്ഷനുകള്‍ എടുക്കാറുണ്ടെന്നതുമാണ്. സൗന്ദര്യം സംരക്ഷിക്കാനായി മരുന്ന് കുത്തിവെക്കാറുണ്ടോ എന്ന ചോദ്യത്തിന് നടി ഒരിക്കല്‍ പ്രതികരിച്ചിരുന്നു. ആ മറുപടി വീണ്ടും വൈറലാവുകയാണ്.

ദുബായിലെ ഒരു ഹോട്ടല്‍ മുറിയിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്

2018 ല്‍ ദുബായിലെ ഒരു ഹോട്ടല്‍ മുറിയിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവിയുടെ അവസാന യാത്രയായി അത് മാറി. അപ്രതീക്ഷിതമായുണ്ടായ വേര്‍പാട് വലിയ വാര്‍ത്തയാവുകയും ദുരൂഹത നിറയുകയും ചെയ്തു. എന്നാല്‍ ശ്രീദേവി മരിച്ചിട്ട് ഏകദേശം നാല് വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുകയാണ്. ഇതിനിടയിലാണ് നടിയുടെ പഴയ അഭിമുഖം വീണ്ടും ചര്‍ച്ചയായത്.

സൗന്ദര്യ സംരക്ഷണത്തിന് ശ്രീദേവി കുത്തിവെപ്പ് നടത്തുന്നുവെന്നാണ് അഭ്യൂഹം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യമാണിത്. 1993 ല്‍ പുറത്തിറങ്ങിയ രൂപ് കി റാണി ചരോണ്‍ കാ രാജ എന്ന സിനിമയുടെ പ്രൊമോഷന് എത്തിയതായിരുന്നു നടി. ആ സമയത്ത് പത്രപ്രവര്‍ത്തകനുമായി നടത്തിയ സംവാദത്തില്‍ തന്റെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചടക്കം ശ്രീദേവി മനസ് തുറന്നു. വാര്‍ദ്ധക്യ സഹജമായി ശരീരത്തുണ്ടാവുന്ന ലക്ഷണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രീദേവി കുത്തിവെപ്പ് നടത്തുന്നുവെന്ന അഭ്യൂഹം അക്കാലത്ത് പ്രചരിച്ചിരുന്നു.

 ചെറുപ്പമായിരിക്കാന്‍ നിങ്ങള്‍ ഇന്‍ജെക്ഷന്‍ എടുക്കാറുണ്ടോ

ചെറുപ്പമായിരിക്കാന്‍ നിങ്ങള്‍ ഇന്‍ജെക്ഷന്‍ എടുക്കാറുണ്ടോന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ശ്രീദേവിയോട് ചോദിച്ചത്. ഈ ചോദ്യം ശ്രീദേവിയെ അത്ഭുതപ്പെടുത്തുകയാണ് ചെയ്തത്. ചോദ്യത്തിന് മറുപടിയായി ആദ്യം പുഞ്ചിരിച്ച നടി പിന്നെ രസകരമായ വിശദീകരണം നല്‍കി. 'തന്റെ ചിന്തകളില്‍ പോലും അങ്ങനെയില്ലെന്നും ഇത് തികച്ചും വാസ്തവിരുദ്ധമാണെന്നുമാണ്', ശ്രീദേവിയുടെ മറുപടി.

ആ ചോദ്യം തന്നെ അലോസരപ്പെടുത്തി കളഞ്ഞുവെന്ന് ശ്രീദേവി

മാത്രമല്ല താന്‍ പ്രതീക്ഷിക്കാത്ത സമയത്ത് വന്ന ആ ചോദ്യം തന്നെ അലോസരപ്പെടുത്തി കളഞ്ഞുവെന്ന് കൂടി നടി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും കുത്തിവെപ്പ് എടുക്കുന്നതിനെ കുറിച്ചുള്ള ചിന്തകളിലേക്ക് താന്‍ പോയെന്നും അതാണ് മറുപടി വരാന്‍ വൈകിയതെന്നുമാണ് നടി വിശദീകരിച്ചത്.

എന്നാല്‍ പില്‍ക്കാലത്തും ശ്രീദേവി സൗന്ദര്യത്തിന് വേണ്ടി പലതും പരീക്ഷിച്ചതായി റിറോപ്പര്‍ട്ടുകള്‍ വന്നിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി നടി അത് ശരിയാക്കിയെന്നാണ് മുന്‍പ് പ്രചരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

ഏകദേശം ഇരുപത്തിയൊന്‍പതോളം പ്ലാസ്റ്റിക് സര്‍ജറികള്‍ ശ്രീദേവി നടത്തിയതായി റിപ്പോർട്ടുണ്ട്

ഏകദേശം ഇരുപത്തിയൊന്‍പതോളം പ്ലാസ്റ്റിക് സര്‍ജറികള്‍ ശ്രീദേവി നടത്തിയതായി മറ്റ് ചില വിവരങ്ങളുണ്ട്. ഇതെല്ലാം സൗന്ദര്യം കൂട്ടുക എന്ന ലക്ഷ്യത്തോട് കൂടി നടി ചെയ്തതായിരുന്നു.

മാത്രമല്ല പെട്ടെന്നുള്ള നടിയുടെ മരണത്തിന് കാരണം ഇത്തരം ചികിത്സാരീതികളാണെന്നും മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു. പെട്ടെന്ന് ഹൃദയാഘാതം വന്ന് നടിയ്ക്ക് മരണം സംഭവിക്കാന്‍ കാരണം സര്‍ജറിയ്ക്ക് വേണ്ടി നല്‍കുന്ന അനസ്‌തേഷ്യയുടെ പ്രശ്‌നമാണെന്നും ചിലര്‍ ചൂണ്ടി കാണിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X