പുലിയുടെ ഷൂട്ടിങ് നിര്‍ത്തി വെച്ചുവെന്നോ?
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുലിയുടെ ഷൂട്ടിങ് നിര്‍ത്തി വച്ചു. വിജയ് നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രീദേവി ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ശ്രീദേവി കാരണമാണ് പുലിയുടെ ചിത്രീകരണം കുറച്ച് നേരത്തേക്ക് നിര്‍ത്തി വെക്കേണ്ടി വന്നത്. നിര്‍ത്തി വെയ്ക്കാനുണ്ടായ കാരണം ഇതാണ്.
ശ്രീദേവി തന്റെ മകള്‍ ജാന്‍വിയെയും ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ കൊണ്ടുവന്നു. യൂണിറ്റ് അംഗങ്ങളില്‍ ആരോ ജാന്‍വിയുടെ ഫോട്ടോ എടുത്തു. ഇത് ശ്രീദേവി പ്രശ്‌നമാക്കിയതിനെ തുടര്‍ന്നാണ് പുലിയുടെ ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നത്.

പ്രശ്‌നത്തെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തി വെയ്ക്കാനും ഫോട്ടോ എടുത്ത ആളെ കണ്ടെത്താനും ശ്രീദേവി ആവശ്യപ്പെടുകെയായിരുന്നു. ഒടുവില്‍ ആളെ കണ്ടത്തുകെയും മൊബൈലില്‍ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യുകെയും ചെയ്തു.
ഇതിന് ശേഷം ചിത്രത്തിന്റ ഷൂട്ടിങ് തുടരുകെയും ചെയ്തുവെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് കോളിവുഡ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന ഗോസിപ്പ്. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹന്‍സികയും ശ്രുതിഹാസനുമാണ് നായികമാരായി എത്തുന്നത്.


Click it and Unblock the Notifications











