ശേഖർ കപൂറുമായി വേർപിരിയാൻ കാരണം പ്രീതി സിന്റ: സുചിത്ര കൃഷ്ണമൂർത്തിയുടെ വെളിപ്പെടുത്തൽ വീണ്ടും വൈറൽ
നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി അടുത്തിടെയായി വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ അത് ഒരു സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണെന്ന് മാത്രം. 2025 ജൂൺ 12ന് നടന്ന അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാഷ് കുമാർ രമേഷിനെതിരെ സുചിത്ര കൃഷ്ണമൂർത്തി ചില രൂക്ഷമായ പരാമർശങ്ങൾ നടത്തിയിരുന്നു. അതിന് ശേഷം, നടിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വലിയ തിരിച്ചടി നേരിടേണ്ടി വന്നു.
പിന്നീട് സുചിത്ര പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്‌തെങ്കിലും, ഈ സംഭവം നടിയുടെ പഴയ വിവാദങ്ങളെ വീണ്ടും വൈറലാക്കിയിരിക്കുകയാണ്. ഇതിൽ പ്രധാനം, പ്രശസ്ത ചലച്ചിത്രകാരനായ ശേഖർ കപൂറുമായുള്ള തൻ്റെ വിവാഹബന്ധം തകരാൻ കാരണം ബോളിവുഡ് നടി പ്രീതി സിൻ്റയാണെന്ന സുചിത്രയുടെ ആരോപണവും, തുടർന്ന് നടന്ന വലിയ വാക്കുതർക്കവുമാണ്.
ശേഖർ കപൂറുമായുള്ള വിവാഹമോചനത്തിന് പ്രീതിയെ പഴിചാരിയ സുചിത്ര
കിലുക്കാംപെട്ടി എന്ന മലയാള ചിത്രത്തിൽ ജയറാമിന്റെ നായികയായി സിനിമാ രംഗത്തേക്കെത്തിയ സുചിത്ര കൃഷ്മമൂർത്തി, 'കഭി ഹാ കഭി നാ' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും പ്രശസ്തയായിരുന്നു. ഇതിനിടെ, 1997ലാണ് സുചിത്ര കൃഷ്ണമൂർത്തി ചലച്ചിത്ര സംവിധായകൻ ശേഖർ കപൂറിനെ വിവാഹം കഴിക്കുന്നത്. സംവിധായകനും നടിയും തമ്മിലുള്ള 30 വർഷത്തെ പ്രായവ്യത്യാസം അന്ന് മാധ്യമങ്ങൾ വലിയ ചർച്ചയാക്കിയിരുന്നു.

52 വയസ്സുള്ള ശേഖർ കപൂറിനെ വിവാഹം ചെയ്യുമ്പോൾ സുചിത്ര കൃഷ്ണമൂർത്തിയ്ക്ക് പ്രായം വെറും 22 വയസ്സ് മാത്രമായിരുന്നു. സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു പഴയ അഭിമുഖത്തിൽ, തനിക്ക് 10-ഓ 12-ഓ വയസ്സുള്ളപ്പോൾ മുതൽ ശേഖറിനോട് ഒരുതരം ആരാധനയുണ്ടായിരുന്നുവെന്ന് സുചിത്ര തുറന്നു സമ്മതിച്ചിരുന്നു. ഈ ദമ്പതികൾക്ക് പിന്നീട് കാവേരി കപൂർ എന്നൊരു മകൾ ജനിച്ചു. ഇന്ന് ഇരുവരുടെയും മകൾ അഭിനയത്തിലേക്ക് ചുവടു വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.
എന്നാൽ, സുഗമമായി മുന്നോട്ട് പോകുന്നതിനിടെ, 12 വർഷങ്ങൾക്ക് ശേഷം ശേഖർ കപൂറിന്റെയും സുചിത്ര കൃഷ്ണമൂർത്തിയുടെയും ബന്ധത്തിൽ വിള്ളലുകൾ വീണു തുടങ്ങി. ഒടുവിൽ 2007-ൽ അത് ഒരു വളരെ വിവാദമായ വിവാഹമോചനത്തിൽ ചെന്ന് അവസാനിക്കുകയും ചെയ്തു. തങ്ങളുടെ ദാമ്പത്യം തകർന്നതിന് കാരണം പ്രശസ്ത ബോളിവുഡ് താരം പ്രീതി സിൻ്റയാണെന്ന സുചിത്രയുടെ ഞെട്ടിക്കുന്ന അവകാശവാദമാണ് അവരുടെ വിവാഹമോചനം ദേശീയ ശ്രദ്ധ നേടാൻ കാരണമായത്.

മുൻപ് ജേർണലിസ്റ്റ് സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ, പ്രീതി സിൻ്റ കാരണമാണ് തൻ്റെ വിവാഹബന്ധം അവസാനിച്ചതെന്ന് സുചിത്ര വെളിപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം, ഈ രണ്ട് നടിമാർ തമ്മിലുള്ള ശത്രുതയുടെ തുടക്കം 2007ൽ പ്രീതി സിൻ്റ തൻ്റെ ആദ്യത്തെ അഭിമുഖം ശേഖർ കപൂറിന് നൽകിയതോടെയാണ്. പിന്നീട് ദിൽ സെ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ സംവിധായകൻ മണി രത്നത്തോട് പ്രീതിയുടെ പേര് ശുപാർശ ചെയ്തതും ശേഖർ ആയിരുന്നു. എന്നാൽ, അവരുടെ ബന്ധം ഒരു സൗഹൃദത്തിനപ്പുറമാണെന്ന് സുചിത്ര വിശ്വസിച്ചു.
സുചിത്രയുടെ വാക്കുകൾ പ്രകാരം, ശേഖറുമായുള്ള പ്രീതിയുടെ ബന്ധമാണ് തൻ്റെ വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്. എന്നാൽ പ്രീതി ഈ ആരോപണങ്ങളെ ശക്തമായി നിഷേധിക്കുകയും, സുചിത്രയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് അവ തള്ളിക്കളയുകയും ചെയ്തു. "ഞാൻ ഇപ്പോൾ ഒന്നാം നമ്പർ നടിയാണ്, നിങ്ങൾ ജോലി പോലും ചെയ്യുന്നില്ല; നിങ്ങൾ ഒരു വീട്ടമ്മയാണ്. സുചിത്ര, എന്നോട് ഇങ്ങനെ സംസാരിക്കരുത്. നിങ്ങൾ ഒരു മനോരോഗ വിദഗ്ദ്ധനെ കാണണം, കാരണം നിങ്ങളുടെ മാനസികാവസ്ഥ ശെരിയാണെന്ന് തോന്നുന്നില്ല," പ്രശസ്ത നായിക തുറന്നടിച്ചു. എന്നാൽ ശേഖർ കപൂർ ഈ വിവാദത്തോട് ഒരിക്കലും പ്രതികരിച്ചിരുന്നില്ല.


Click it and Unblock the Notifications











