Don't Miss!
- Finance
9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്
- News
ഈ നാളുകാർക്ക് എവിടെ തൊട്ടാലും ഭാഗ്യം, സർവ്വകാര്യ വിജയം, സാമ്പത്തിക പുരോഗതി, നിത്യജ്യോതിഷഫലം
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Automobiles
പൊരാട്ടത്തിനായി കളം ഒരുങ്ങി! മാരുതി ഫ്രോങ്ക് ഡീലർഷിക്കുകളിൽ; ടെസ്റ്റ് ഡ്രൈവുകൾ ഉടൻ
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
വിവാഹിതനായ പാകിസ്ഥാന് ക്രിക്കറ്റ് താരവും തമന്നയും പ്രണയത്തിലായിരുന്നോ? കാമുകനെ കുറിച്ച് നടി പറഞ്ഞത് വൈറൽ
തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറ്റവും പ്രിയങ്കരിയായ നടിയാണ് തമന്ന ഭാട്ടിയ. കൂടുതലും വയറ് കാണിച്ചുള്ള ഗ്ലാമറസ് വേഷങ്ങളാണ് നടി സിനിമകളില്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ പേരിലാണ് തമന്ന അറിയപ്പെടുന്നതും. ഗ്ലാമറസ് സിനിമകള്‍ക്കൊപ്പം ബാഹുബലി പോലെ ചരിത്ര സിനിമകളുടെയും ഭാഗമായി പ്രശ്സതിയിലേക്ക് എത്താന്‍ നടിയ്ക്ക് സാധിച്ചിരുന്നു.
അതേ സമയം തമന്നയുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കഥകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പാകിസ്ഥാന് ക്രിക്കറ്റ് താരം അബ്ദുള്‍ റസാഖും തമന്നയും പ്രണയത്തിലാണെന്നും ഇവര്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന തരത്തിലുമാണ് വാര്‍ത്തകള്‍ വന്നത്. പ്രേക്ഷകരെ ഞെട്ടിച്ച വാര്‍ത്തയ്ക്ക് പിന്നിലെ കഥയിങ്ങനെയാണ്..

സാനിയ മിര്‍സയെ പോലെ തമന്നയും പാകിസ്ഥാന് ക്രിക്കറ്റ് താരത്തിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകളെത്തിയത്. എന്നാല്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത് നടിയുടെ കാമുകനെ കുറിച്ചുള്ള വിശേഷങ്ങളാണ്. ക്രിക്കറ്റ് താരം എന്നതിലുപരി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അബ്ദുള്‍ റസാഖ്. അങ്ങനൊരാളെയാണോ തമന്ന വിവാഹം കഴിക്കുന്നതെന്ന ചോദ്യം ഉയര്‍ന്ന് വന്നു. എന്നാല്‍ ഇതൊക്കെ തികച്ചും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ് താരം രംഗത്ത് വന്നു.

2017 ലാണ് ഈ സംഭവം നടക്കുന്നത്. താരങ്ങൾ ഒരു ജ്വല്ലറിയിൽ നിൽക്കുന്ന ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് അഭ്യൂഹം വന്നത്.
ഒരു ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അബ്ദുള്‍ റസാഖും താനും കാണുന്നതെന്നും അതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്നാണ് തമന്ന പറയുന്നത്. വിവാഹത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനാണ് ഇരുവരും ജ്വല്ലറിയിലെത്തിയതെന്ന തരത്തിലാണ് നേരത്തെ പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇത് അഭ്യൂഹങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്തു. എന്നാല്‍ നടി തന്നെ ഇതില്‍ വിശദീകരണം നല്‍കിയതോടെ ഗോസിപ്പുകള്‍ക്ക് അവസാനമായി.

പക്ഷേ ഇതിന് പിന്നാലെ തമന്ന അമേരിക്കയില്‍ നിന്നുള്ള ഒരു ഡോക്ടറെ വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്തയുമെത്തി. അടിസ്ഥാനരഹിതമായ കിംവദന്തികള്‍ക്ക് താന്‍ വില കൊടുക്കാറില്ലെന്ന് അതിനോട് അനുബന്ധിച്ച് ഒരു അഭിമുഖത്തില്‍ നടി പറഞ്ഞു. തമന്നയുടെ വാക്കുകളിങ്ങനെ..
'ചില ദിവസങ്ങളില്‍ കൂടെ അഭിനയിക്കുന്ന നടന്മാരുടെ പേരിലാവും, അതല്ലെങ്കില്‍ ക്രിക്കറ്റ് കളിക്കാരന്, ഇപ്പോള്‍ അതൊരു ഡോക്ടറാണ്. ഞാനും ഭര്‍ത്താവും ഷോപ്പിങ്ങ് നടത്തുകയാണെന്നൊക്കെയാണ് കിംവദന്തികള്‍. പ്രണയത്തിലാവുക എന്ന ആശയം എനിക്ക് ഇഷ്ടമാണ്. എന്നാല്‍ എന്റെ വ്യക്തി ജീവിതത്തിലേക്ക് അടിസ്ഥാന രഹിതമായിട്ടുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ അതിന് ഞാനൊരു വിലയും നല്‍കുന്നില്ല' എന്നുമാണ് തമന്ന പറഞ്ഞത്.
പ്രിയങ്ക ചോപ്രയും അക്ഷയ് കുമാറും അടുപ്പത്തില്‍; കുടുംബം രക്ഷിക്കാന്‍ ട്വിങ്കിള്‍ ചെയ്തത്!
Recommended Video

നിലവില്‍ തെലുങ്ക് സിനിമയിലും ഹിന്ദിയിലുമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് തമന്ന. തമിഴില്‍ രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിലും തമന്ന ഉണ്ടെന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായിട്ടുള്ള സ്ഥീരികരണങ്ങളൊന്നും ഇതുവരെയും എത്തിയിട്ടില്ല.