For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതിന് ശേഷം പിന്നെ കണ്ടിട്ടില്ലെന്ന് തമന്ന; ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച 'വിരാട് കോലി-തമന്ന പ്രണയ കഥ'

  |

  ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശർമ്മയും ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. 2013 ൽ ഒരു പരസ്യ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട ഇരുവരും പെട്ടന്ന് തന്നെ പ്രണയത്തിലാവുകയായിരുന്നു. ഏറെ നാൾ നീണ്ട പ്രണയത്തിനാെടുവിൽ വിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞുമുണ്ട്.

  അനുഷ്കയുമായുള്ള വിവാഹത്തിന് മുമ്പ് ​വിരാടിന്റെ പ്രണയ കഥകൾ ​ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാർത്തയായിരുന്നു. മോഡലുകൾ, നടിമാർ തുടങ്ങി നിരവധി പേരുമായി വിരാട് ഡേറ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

  ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ​ഗോസിപ്പാണ് നടി തമന്ന ഭാട്ടിയയും വിരാടും തമ്മിലുണ്ടായിരുന്നെന്ന് പറയപ്പെടുന്ന പ്രണയം. 2012 ൽ ഇരുവരും ഒരുമിച്ചെത്തിയ ഒരു പരസ്യ ചിത്രത്തിന് ശേഷമാണ് ഈ ​ഗോസിപ്പ് പരന്നത്. തമന്നയുമായുള്ള പ്രണയത്തിനിടെ വിരാട് ബ്രസീലിയൻ നടിയായ ഇസബെല്ലയുമായി അടുത്തതോടെ ഈ ബന്ധം അവസാനിച്ചെന്നാണ് വിവരം.

  അതേസമയം വിരാടുമായി താൻ നേരെ സംസാരിച്ചിട്ട് പോലുമില്ലെന്നാണ് തമന്ന ​ഗോസിപ്പുകളെ തള്ളിക്കൊണ്ട് നേരത്തെ വ്യക്തമാക്കിയത്. പരസ്യ ചിത്രീകരണത്തിനിടയിൽ നാല് വാക്കാണ് ഞങ്ങൾ പരസ്പരം സംസാരിച്ചത്. അതിന് ശേഷം വിരാടിനെ കണ്ടിട്ട് പോലുമില്ലെന്നാണ് തമന്ന പറയുന്നത്. വിരാട് കോലി ഈ ​ഗോസിപ്പിനെ ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല.

  അതേസമയം തമന്നയ്ക്ക് ശേഷം വിരാടിനൊപ്പം പറഞ്ഞു കേട്ട ബ്രസീലിയൻ‌ നടി ഇസബെല്ലയുമായുള്ള ​ഗോസിപ്പും വലിയ തോതിൽ പ്രചരിക്കപ്പെട്ടു. 2012 ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രത്തിൽ അഭിനയിച്ച നടിയാണ് ബ്രസീലിൽ നിന്നുള്ള ഇസബെല്ല ലെയ്റ്റ. വിരാടിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വലിയ തോതിൽ വൈറലായിരുന്നു. എന്നാൽ കുറച്ചു കാലങ്ങൾക്കുള്ളിൽ ഈ ബന്ധം അവസാനിച്ചു.

  പിന്നീടാണ് വിരാട് അനുഷ്ക ശർമ്മയെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതുമെന്നാണ് വിനോദ ലോകത്തെ സംസാരം. 2017 ലാണ് വിരാടും അനുഷ്കയും വിവാഹിതരാവുന്നത്. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമ മേഖലയിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ് അനുഷ്ക ശർമ്മ. ചക്ഡ എക്സ്പ്രസാണ് നടിയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

  അതേസമയം തമന്ന തെന്നിന്ത്യയിലും ബോളിവുഡിലുമായി നിരവധി സിനിമകൾ ചെയ്തു വരികയാണ്. ആമസോൺ പ്രെെംമിലെ ജീ കർതായെന്ന സീരിസിലും നടി അഭിനയിക്കുന്നുണ്ട്. ​​​പൊതുവെ ​​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാത്ത തമന്ന വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാറില്ല. നോർത്ത് ഇന്ത്യക്കാരിയായ തമന്ന പക്ഷെ ശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യൻ സിനിമകളിലൂടെയാണ്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെ കൂടെയെല്ലാം അഭിനയിച്ച തമന്ന ഇപ്പോൾ കൂടുതലായും നല്ല തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധ കൊടുക്കുന്നുണ്ട്.

  Recommended Video

  Dilsha Lifestyle | സൗന്ദര്യത്തിന്റെ രഹസ്യം പ്ലാസ്റ്റിക് സർജറിയോ ? രഹസ്യം ദിലു പറയുന്നു | *Interview

  നടിയുടെ നവംബർ സ്റ്റോറി എന്ന ത്രില്ലർ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോട്സ്റ്റാറിലൂടെയായിരുന്നു സീരീസ് സ്ട്രീം ചെയ്തത്. ബാഹുബലിയിലെ വേഷവും നടിയുടെ പ്രശസ്തി വലിയ തോതിൽ ഉയർത്താൻ ഉപകരിച്ചിരുന്നു. തെന്നിന്ത്യയിൽ‌ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലാെരാൾ കൂടിയാണ് തമന്ന. ബോളിവുഡിൽ നേരത്തെ ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

  അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലിലും തമന്ന എത്തിയിരുന്നു. കാനിലെ തമന്നയുടെ റെഡ്കാർപറ്റ് ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

  English summary
  When Tamannaah reacts to dating rumors with Virat Kohli
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X