»   » കളി കാര്യമായി, ചാനല്‍റേറ്റിങ് കൂട്ടാന്‍ ജീവിതം വച്ചുകളിച്ചു, പ്രമുഖ നടിയ്ക്ക് കിട്ടിയ എട്ടിന്റെ പണി

കളി കാര്യമായി, ചാനല്‍റേറ്റിങ് കൂട്ടാന്‍ ജീവിതം വച്ചുകളിച്ചു, പ്രമുഖ നടിയ്ക്ക് കിട്ടിയ എട്ടിന്റെ പണി

Posted By: Rohini
Subscribe to Filmibeat Malayalam

ചാനല്‍ റേറ്റിങ് കൂടുക എന്നതാണ് പ്രാധാന്യം. അതിന് റിയാലിറ്റി ഷോകളൊക്കെ പരിധി വിട്ടും സാഹസം കാണിയ്ക്കും. ശരീരം കൊണ്ട് മാത്രമല്ല, ജീവിതം വച്ചും സാഹസം കാണിക്കാന്‍ ചിലര്‍ തയ്യാറാണ്.

ആ ബന്ധം പുറത്തായപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും വിളിക്കാന്‍ തുടങ്ങി, ഒടുവില്‍ ഫോണ്‍ ഓഫാക്കി

നടി അനുശ്രീയ്ക്കാണ് ചാനല്‍ റേറ്റിങിന് വേണ്ടിയുള്ള ഈ മത്സരത്തില്‍ പണികിട്ടിയത്. അനുശ്രീയുടെ ജീവിതം വച്ച് ചാനല്‍ റേറ്റിങ് കൂടിയപ്പോള്‍, സംഭവത്തിന് പിന്നിലെ സത്യാവസ്ഥയുമായി അനുശ്രീയ്ക്ക് ലൈവ് വീഡിയോയില്‍ വരേണ്ടി വന്നു.

ചാനല്‍ പരിപാടി

ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് അനുശ്രീയ്ക്ക് പണി കിട്ടിയത്. സീരിയല്‍ നടന്‍ റെയ്ജിന്‍ രാജനൊപ്പം ഒന്നും ഒന്നും മൂന്നിലെത്തിയ അനുശ്രീയും റെയ്ജിനും പ്രണയത്തിലാണെന്നും ഇരുവരും വിവാഹം കഴിക്കാന്‍ പോകുകയാണെന്നും തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വാര്‍ത്ത പ്രചരിച്ചതിന് ഒരിക്കലും സോഷ്യല്‍ മീഡിയയെ കുറ്റം പറയാന്‍ കഴിയില്ല. കാരണം ആ പരിപാടി അവതരിപ്പിച്ചത് ഇരുവരെയും പ്രണയ ജോഡികളാക്കിയാണ്.

ലൈവ് വീഡിയോയില്‍ അനുശ്രീ

പരിപാടി യൂട്യൂബില്‍ വന്നതോടെ സംഭവം വൈറലായി. സോഷ്യല്‍ മീഡിയയിലും അനുശ്രീ - റെയ്ജന്‍ വിവാഹം ആഘോഷമാക്കി. ഒടുവില്‍ അനുശ്രീ ലൈവ് വീഡിയോയില്‍ വന്നു. ചാനലുകാര്‍ പറഞ്ഞതിനുസരിച്ച്, വിവാഹം കഴിക്കാന്‍ പോകുന്നതായി അഭിനിയക്കുകയായിരുന്നു എന്നും, ആ പരിപാടിയില്‍ പറഞ്ഞതും സത്യവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നും അനുശ്രീ വ്യക്തമാക്കി.

വിശദീകരണവുമായി റെയ്ജിനും

വിഷയത്തില്‍ പ്രതികരണവുമായി റെയ്ജനും എത്തി. ആത്മസഖി എന്ന സീരിയലിലൂടെ ശ്രദ്ധേയനായ റെയ്ജന്റെയും പൊന്നമ്പിളി എന്ന സീരിലിലൂടെ ശ്രദ്ധേയനായ രാഹുലിന്റെയും വലിയ ആരാധികയാണ് നടി അനുശ്രീ എന്ന തരത്തില്‍ പരിപാടി ചിത്രീകരിയ്ക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഷൂട്ടിങ് തിരക്കുകള്‍ കാരണം രാഹുലിന് എത്താന്‍ കഴിയാതായപ്പോഴാണ് റെയ്ജനും അനുശ്രീയും പ്രണയത്തിലാണെന്ന തരത്തില്‍ പരിപാടി ചിത്രീതരിച്ചത്.

കളി കാര്യമായി

എന്നാല്‍ കളി കാര്യമായി. ഇടയ്‌ക്കെപ്പോഴോ അവതാരകയായ റിമി ടോമി ഇതൊരു തമാശയാണെന്ന് പറഞ്ഞെങ്കിലും റെയ്ജനും അനുശ്രീയും സമ്മതിച്ചിരുന്നില്ല. പരിപാടി തീരുവോളം ഇരുവരും പ്രണയ ജോഡികളായി തന്നെയാണ് ഉണ്ടായിരുന്നത്. ഇത് പ്രേക്ഷകരെ കൂടുതല്‍ ആശയക്കുഴപ്പത്തില്‍ ആക്കുകയും ചെയ്തിരുന്നു. അതോടെ കളി കാര്യമായി.

English summary
When television show frustrated actors to switch off phone

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam