»   » ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ല, മല്ലുസിംഗിന് ശേഷം കടുത്ത മദ്യപാനിയായി; ഉണ്ണിയുടെ വെളിപ്പെടുത്തല്‍

ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ല, മല്ലുസിംഗിന് ശേഷം കടുത്ത മദ്യപാനിയായി; ഉണ്ണിയുടെ വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഉണ്ണി മുകുന്ദന്‍ എന്ന് കേട്ടാലേ ചില പെണ്‍കുട്ടികളുടെ നെഞ്ചിടിപ്പ് കൂടും. ജിം ബോഡിയും ചോക്ലേറ്റ് പയ്യന്‍ ലുക്കും കണ്ടാല്‍ വീഴാത്ത പെണ്‍കുട്ടികളുണ്ടോ. മാത്രമല്ല മലയാളത്തില്‍ വിവാഹം കഴിക്കാതെ നില്‍ക്കുന്ന ചുള്ളന്‍ എന്ന പ്രത്യേകതയും ഉണ്ണിയുടെ ആരാധികമാരുടെ എണ്ണം കൂട്ടുന്നു.

അനുഷ്‌ക ഉണ്ണി മുകുന്ദനെ പഠിപ്പിച്ച പാഠം; മസില്‍ മാത്രമല്ല കാര്യമെന്ന് മസ്സിലളിയന് മനസ്സിലായോ?

വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ വീട്ടുകാര്‍ കണ്ടത്തട്ടെ എന്നാണ് ഉണ്ണി മുകുന്ദന്‍ പറയാറുള്ളത്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, ആഗ്രഹിച്ച പെണ്ണിനെ വിവാഹം ചെയ്യാന്‍ കഴിയാത്തതില്‍ ഉണ്ണി മുകുന്ദന്‍ കടുത്ത മദ്യപാനത്തിന് അടിപ്പെട്ടുപോയിട്ടുണ്ടത്രെ.

മല്ലുസിംഗ് എന്ന ചിത്രം

സീഡന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ഇന്റസ്ട്രിയില്‍ എത്തിയ ഉണ്ണി മുകുന്ദന് കരിയര്‍ ബ്രേക്ക് നല്‍കിയത് മല്ലുസിംഗ് എന്ന ചിത്രമാണ്. പൃഥ്വിരാജിന് പകരക്കാരനായി എത്തിയ ചിത്രത്തിലൂടെയാണ് മലയാളികള്‍ ഉണ്ണിയെ ശ്രദ്ധിച്ചത്. എന്നാല്‍ മല്ലുസിംഗിന് ശേഷം പിന്നെ ആരും ഉണ്ണിയെ കണ്ടില്ല.

മല്ലുസിംഗിന് ശേഷം സംഭവിച്ചത്

മല്ലുസിംഗ് എനിക്ക് കരിയര്‍ ബ്രേക്കായിരുന്നു. എന്നാല്‍ ചില വ്യക്തിപരമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ആ ചിത്രത്തിന് ശേഷം ഞാന്‍ അഹമ്മദാബാദിലേക്ക് പോയി. പിന്നീട് ഒന്‍പത് മാസം കഴിഞ്ഞാണ് മടങ്ങി കേരളത്തിലെത്തിയത് എന്ന് ഉണ്ണി പറഞ്ഞു

പ്രണയ നൈരാശ്യം

ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. വിവാഹം ചെയ്യാനും ആഗ്രഹിച്ചു. പക്ഷെ അത് നടക്കാതെ പോയി. അഹമദാബാദിലേക്ക് തിരിച്ചുപോകാന്‍ അതും ഒരു കാരണമായിരുന്നു. അതിന് ശേഷം പുകവലിയും മദ്യപാനവും തുടങ്ങി എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

സിനിമ വേണ്ട എന്ന് തോന്നിയ സമയം

ആ സമയത്തെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉണ്ടായിരുന്നുവത്രെ. മനസ്സ് വല്ലാതെ മടുത്തപ്പോള്‍ വ്രതമെടുത്ത് ശബരിമലയ്ക്ക് പോയി.

തിരിച്ചെത്തിയത്

ആ സമയത്താണ് വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് വേണ്ടി ലാല്‍ ജോസ് സര്‍ വിളിച്ചത്. അങ്ങനെയാണ് സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. വിക്രമാദിത്യന്‍ വീണ്ടുമൊരു ബ്രേക്ക് നല്‍കി.

ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങള്‍

വിക്രമാദിത്യനിലൂടെ തിരിച്ചെത്തിയ ഉണ്ണി മുകുന്ദന്‍ പിന്നീട് നായക പ്രാധാന്യമുള്ള ഒത്തിരി ചിത്രങ്ങള്‍ ചെയ്തു. മോഹന്‍ലാലിനൊപ്പം തെലുങ്കില്‍ ചെയ്ത ജനത ഗാരേജും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ അനുഷ്‌ക ഷെട്ടിക്കൊപ്പമുള്ള ഭഗ്മതി എന്ന ചിത്രത്തിന്റെ റിലീസിന് കാത്തിരിയ്ക്കുകയാണ് താരം.

ശരീരം ശ്രദ്ധിയ്ക്കുന്നു

പ്രണയിച്ച പെണ്ണിന് വേണ്ടി മദ്യപിച്ചും, പുകവലിച്ചും ആരോഗ്യം നശിക്കിക്കാന്‍ ശ്രമിച്ച ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ഏറ്റവും ശ്രദ്ധിക്കുന്നത് ആരോഗ്യ കാര്യങ്ങളിലാണ്. ശരീരം ആരോഗ്യത്തോടെ ഇരുന്നാല്‍ മനസ്സ് സന്തോഷിക്കും എന്നാണ് ഉണ്ണിയുടെ തത്വം.

പ്രണയിച്ച് വിവാഹം കഴിക്കില്ല

അതോടൊപ്പം മറ്റൊരു ദൃഢപ്രതിജ്ഞകൂടെ ഉണ്ണി എടുത്തു. പ്രണയിച്ചു വിവാഹം കഴിക്കില്ല എന്ന്!. തനിക്കും വീടിനും ഇണങ്ങിയ ഒരു പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടെത്തും എന്നാണ് ഉണ്ണി പറയുന്നത്. തീര്‍ച്ചയായും ഒരു പ്രണയ വിവാഹമായിരിക്കില്ല എന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
When Unni Mukundan lost his love

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam