»   » നിറം സംവിധാനം ചെയ്തത് അല്‍ഫോണ്‍സ് പുത്രനാണോ, കമല്‍ അല്ലേ?

നിറം സംവിധാനം ചെയ്തത് അല്‍ഫോണ്‍സ് പുത്രനാണോ, കമല്‍ അല്ലേ?

Posted By:
Subscribe to Filmibeat Malayalam

ക്ഷമിക്കണം, ഈ ചോദ്യം ഫില്‍മിബീറ്റിന്റേത് അല്ല. കുഞ്ചാക്കോ ബോബനെയും ശാലിനിയെയും ജോമോളിനെയും മുഖ്യ കഥാപാത്രങ്ങളാക്കി 1999 ല്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് നിറം എന്ന കാര്യത്തില്‍ ഫില്‍മിബീറ്റിന് തര്‍ക്കമില്ല. എന്നാല്‍ സെര്‍ച്ച് എഞ്ചിനായ ഗൂഗുളിന് അക്കാര്യത്തില്‍ ലേശം സന്ദേഹമുണ്ട്.

Niram Director എന്ന് ടൈപ്പ് ചെയ്ത് ഗൂഗിളില്‍ ഇമേജ് പരതിയപ്പോള്‍ കണ്ടത് നേരം ചിത്രത്തിന്റെ സംവിധായകന്റെ ഫോട്ടോകളാണ്. അതായത് അല്‍ഫോണ്‍സ് പുത്രന്റെ ഫോട്ടോകള്‍. കമലിന്റെ ഫോട്ടോകള്‍ പരിസരത്തെവിടെയും കണ്ടതേയില്ലതാനും.


niram-neram

അല്‍ഫോണ്‍സ് പുത്രന്‍ ഒടുവില്‍ സംവിധാനം ചെയ്ത് റിലീസ് ചെയ്ത പ്രേമം എന്ന ചിത്രം തെറ്റായ സന്ദേശം നല്‍കുന്നു എന്ന് കമല്‍ പറഞ്ഞിരുന്നു. എന്നാല്‍ കമലിനെ കുറിച്ച് തെറ്റായ സന്ദേശമാണ് ഗൂഗിള്‍ നല്‍കുന്നതെന്ന് അദ്ദേഹം അറിഞ്ഞു കാണുമോ എന്തോ.


അതേ സമയം, പ്രേമത്തെ വിമര്‍ശിച്ച കമലിനെ സോഷ്യല്‍ മീഡിയ ഘോരഘോരം വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകന്‍ ഫാസിലും വിഷയത്തില്‍ കമലിനെ വിമര്‍ശിച്ചത് ശ്രദ്ധേയമാണ്.

English summary
When You search Niram Director image in google, which shows Alphonse Puthren Photo not Kamal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam