»   » മോഹന്‍ലാല്‍ മുതല്‍ ഭാവന വരെ; മഞ്ജുവുമായി ബന്ധമുള്ളവരാരും കാവ്യ - ദിലീപ് വിവാഹത്തിന് വന്നില്ല!!

മോഹന്‍ലാല്‍ മുതല്‍ ഭാവന വരെ; മഞ്ജുവുമായി ബന്ധമുള്ളവരാരും കാവ്യ - ദിലീപ് വിവാഹത്തിന് വന്നില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിന്റെയും കാവ്യ മാധവന്റെയും സസ്‌പെന് നിറഞ്ഞ ലളിത വിവാഹത്തെ കുറിച്ചാണ് ഇപ്പോള്‍ മലയാള സിനിമാ ലോകം സംസാരിക്കുന്നത്. തലേ ദിവസം വിളിച്ച് പറഞ്ഞിട്ടാണ് മമ്മൂട്ടി അടക്കമുള്ളവര്‍ കല്യാണത്തിന് പങ്കെടുത്തത്.

നിര്‍മാതാവ് സുരേഷ് കുമാറും കുടുംബവും, ജോമോളും കുടുംബവും ചിപ്പിയും രഞ്ജിത്തും, കമലും കുടുംബവും, മീരാ ജാസ്മിന്‍, സിദ്ദിഖ്, ധര്‍മജന്‍, കെപിഎസി ലളിത തുടങ്ങി സിനിമാ ലോകത്തെ പല പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു.

എന്നാല്‍ വിവാഹത്തിന്റെ ഫോട്ടോകളിലും വീഡിയോകളിലും ഒന്നും ചില പ്രമുഖ താരങ്ങളെ കണ്ടില്ല. സ്വാഭാവികമായും, പെട്ടന്ന് വിളിച്ച് പറഞ്ഞത് കൊണ്ടുള്ള അസൗകര്യങ്ങളായിരിക്കാം.. എന്നാല്‍ വരാത്തവരില്‍ മിക്കവരും മഞ്ജു വാര്യരുമായി നല്ല ബന്ധം പുലര്‍ത്തുന്ന ആള്‍ക്കാരാണെന്നത് ശ്രദ്ധേയമാണ്.

മോഹന്‍ലാല്‍ വരാത്തത്

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ വിവാഹത്തിന് പങ്കെടുത്തിട്ടില്ല. മഞ്ജു വാര്യരുമായി മോഹന്‍ലാലിന് നല്ലൊരു സൗഹൃദ ബന്ധമാണ് ഉള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മേജര്‍ രവിയുടെ 1971; ബിയോണ്ട് ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ ആവശ്യവുമായി കേരളത്തിന് പുറത്തായത് കൊണ്ടാണ് ലാല്‍ വിവാഹത്തിന് എത്താത്തത് എന്നാണ് വിവരം

ഇന്ദ്രജിത്തും കുടുംബവും

മുംബൈയില്‍ വച്ച് അസിന്റെ കല്യാണം നടന്നപ്പോള്‍ പോലും ഇന്ദ്രജിത്തും കുടുംബവും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ കൊച്ചിയില്‍ വച്ചു നടന്ന കാവ്യ - ദിലീപ് വിവാഹത്തില്‍ ഇന്ദ്രജിത്തിനെയും കുടുംബത്തെയും കണ്ടില്ല. ഇന്ദ്രജിത്തിന് മഞ്ജുവുമായി നല്ല ബന്ധമാണ് ഉള്ളത്. മാത്രമല്ല, ഭാര്യ പൂര്‍ണിമയുടെ ഏറ്റവും അടുത്ത സുഹൃത്താണ് മഞ്ജു വാര്യര്‍.

ബിജു മേനോനും കുടുംബവും

ദിലീപും ബിജു മേനോനും അടുത്ത സുഹൃത്തുക്കളാണ്. ഒത്തിരി ചിത്രങ്ങളില്‍ ബിജു മേനോനും ദിലീപും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കാവ്യയുമായി ബിജുവിന് നല്ല സൗഹൃദമാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ സുഹൃത്തുക്കളാണ് ബിജു മേനോന്റെ ഭാര്യ സംയുക്ത വര്‍മയും മഞ്ജു വാര്യരും

ഗീതു മോഹന്‍ദാസ്

നടി ഗീതു മോഹന്‍ദാസും ഭര്‍ത്താവ് രാജീവ് രവിയും കല്യാണത്തിന് പങ്കെടുത്തിട്ടില്ല. മഞ്ജുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗീതു മോഹന്‍ദാസ്. മഞ്ജു - ദിലീപ് വിഷയത്തില്‍ ഇടപെട്ടത് കൊണ്ടാണ് ഗീതുവിന് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞത് എന്ന് അഭ്യൂഹങ്ങള്‍ വരെയുണ്ട്.

കുഞ്ചാക്കോ ബോബന്‍

ക്ഷണിക്കപ്പെടുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന കുഞ്ചാക്കോ ബോബനും ദിലീപിന്റെയും കാവ്യയുടെയും വിവാഹത്തിന് പങ്കെടുത്തിട്ടില്ല. മഞ്ജുവുമായി നല്ല സൗഹൃദ ബന്ധമാണ് കുഞ്ചാക്കോ ബോബനും. മഞ്ജു തിരിച്ചുവന്നത് ചാക്കോച്ചനൊപ്പം അഭിനയിച്ചുകൊണ്ടാണ്. അതേ സമയം ദിലീപിനും കാവ്യയ്ക്കും ഫേസ്ബുക്കിലൂടെ നടന്‍ ആശംസകള്‍ അറിയിച്ചു.

പൃഥ്വിരാജും കുടുംബവും

ഇന്ദ്രജിത്തിന് പോലെ തന്നെ പൃഥ്വിരാജും കുടുംബവും വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല. പൃഥ്വിയ്‌ക്കൊപ്പം ഏറ്റവും അധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച നടിയാണ് കാവ്യ. എന്നാല്‍ മഞ്ജു വാര്യരുടെ കടുത്ത ആരാധകനും. റോഷ്‌നി ധിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിദേശത്താണ് ഇപ്പോള്‍ നടന്‍.

നവ്യ നായരും കുടുംബവും

നടി നവ്യ നായരും കാവ്യയുടെയും ദിലീപിന്റെയും വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല. നവ്യയുടെ ആദ്യത്തെ നായകനാണ് ദിലീപ്. എന്നാല്‍ മഞ്ജുവുമായി നവ്യയ്ക്ക് നല്ലൊരു ബന്ധമുണ്ട്. നവ്യയുടെ പുസ്തകം പ്രകാശനം ചെയ്തത് പോലും നവ്യയാണ്.

ഭാവന

നടി ഭാവനയെയും വിവാഹ ചടങ്ങില്‍ കണ്ടില്ല. അഞ്ചിലധികം ചിത്രങ്ങളില്‍ ദിലീപിനൊപ്പം അഭിനയിച്ച നായികയാണ് ഭാവന. എന്നാല്‍ മഞ്ജു - വാര്യര്‍ ദിലീപ് പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ദിലീപുമായി ഭാവന തെറ്റി. ഇതേ തുടര്‍ന്ന് നടിയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു എന്ന് വരെ കിംവദന്തികളുണ്ട്. ഭാവനയ്ക്ക് ക്ഷണം ലഭിച്ചില്ല എന്നാണ് കേട്ടത്

English summary
Who are not attend Kavya- Dileep Marriage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam