ദിലീപിന് ഇപ്പോള്‍ കണ്ടക ശനി!!! ആരായിരുന്നു ദിലീപിന്റെ ശുക്രന്‍??? മഞ്ജുവോ കാവ്യയോ???

ഇപ്പോള്‍ ദിലീപിനത്ര നല്ല സമയം അല്ല. വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്കാണ് യാത്ര. സിനിമയില്‍ മികച്ചതെന്ന് കരുതാനുള്ള ഒന്ന് അടുത്തുണ്ടായിട്ടില്ല. ആരായിരുന്നു ദിലീപിന്റെ ഭാഗ്യതാരം എന്ന സംശയം ബാക്കി.

By കാര്‍ത്തി

മലയാള സിനിമയിലേക്ക് സഹസംവിധായകന്റെ കുപ്പായമിട്ട് കടന്നു വന്നതാണ് ദിലീപ്. ഗുരുവായ കമലിന്റെ ചിത്രങ്ങിളില്‍ ചെറിയ വേഷത്തില്‍ തുടങ്ങി നായക നിരയിലേക്ക് ഉയര്‍ന്നു. ഇന്ന് ജനപ്രീയ നായകന്‍ എന്ന പട്ടവും ജനങ്ങള്‍ ദിലീപിന് ചാര്‍ത്തി നല്‍കി. കുടുംബവും കുടുംബ പ്രാരാബ്ദങ്ങളും മാത്രം നിരഞ്ഞ സിനിമകളില്‍ നിന്നും പൗരുഷമുള്ള കഥാപാത്രങ്ങളിലേക്ക് ദിലീപ് വളര്‍ന്നു.

താര പ്രഭയുടെ ഔന്നിത്യത്തില്‍ നില്‍ക്കുമ്പോഴും അത്ര സുഖകരമല്ല ദിലീപിന്റെ ഇപ്പോഴത്തെ കരിയര്‍. കുടുംബ പ്രേക്ഷകരുടേയും കുട്ടികളുടേയും ഇഷ്ടതാരമായ ദിലീപിന്റെ ചിത്രങ്ങള്‍ക്ക് തിയറ്ററില്‍ നഷ്ടമില്ലാതെ തുടരാനാകുന്നുണ്ടെങ്കിലും അഭിപ്രായം കുറഞ്ഞു. പല ചിത്രങ്ങളും പ്രേക്ഷകരെ നിരാശപ്പെടുത്തി. ഇപ്പോള്‍ കണ്ടക ശനിയാണ് ദിലീപിന്. വിവാദങ്ങളിലെല്ലാം ദിലീപുണ്ട്. കാവ്യയും മഞ്ജുവും ദിലീപിന്റെ ജീവിതത്തിന്റെ നല്ല പാതിയായവരാണ് ഇവരില്‍ ദിലീപിന്റെ ശുക്രന്‍ ആരായിരുന്നുവെന്ന ചോദ്യം പ്രേക്ഷകരില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

സിനിമയ്ക്ക് പുറത്തേക്കും വിവാദങ്ങള്‍

സിനിമയില്‍ മാത്രമല്ല സിനിമയ്ക്ക് പുറത്തേക്കും ദിലീപിന് തിരിച്ചടികള്‍ നേരിട്ടു തുടങ്ങി. സമീപകാലത്തായി വിവാദങ്ങളിലൂടെയായിരുന്നു ദിലീപിന്റെ സഞ്ചാരം. വിവാഹ മോചനവും പുനര്‍ വിവാഹവും വിവാദങ്ങള്‍ക്ക് വളമായി. ഒടുവില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവതതിലേക്ക് വരെ താരത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടു.

സൂപ്പര്‍ ഹിറ്റ് ജോഡി ജീവിതത്തിലും

ദിലീപ്-മഞ്ജുവാര്യര്‍, ദിലീപ്-കാവ്യമാധവന്‍ ജോഡികള്‍ സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു. ഇരുവരും ജീവിതത്തിലും ദിലീപിന്റെ ജോഡികളായി. ഇരുവര്‍ക്കും ഒപ്പമെത്തിയ ദിലീപ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതില്‍ ദിലീപ് കാവ്യ ജോഡികളാണ് ഏറ്റവുമധികം സിനിമകളില്‍ ഒന്നിച്ചഭിനയിച്ചത്.

ദിലീപിന്റെ വളര്‍ച്ച

നടന്‍ എന്നനിലയില്‍ നിന്നും താരമായുള്ള ദിലീപിന്റെ വളര്‍ച്ച 1998ന് ശേഷമായിരുന്നു. പഞ്ചാബി ഹൗസ് മുതല്‍ പിന്നീടിങ്ങോട്ടുള്ള സിനിമകളില്‍ ദിലീപിന് കാതലായ മാറ്റം സംഭവിച്ചു. ശക്തമായ പൗരുഷ കഥാപാത്രങ്ങളിലേക്ക് മാറാനും മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനും ദിലീപിന് കഴിഞ്ഞു. ഇതിന് പിന്നില്‍ മഞ്ജുവിന്റെ സാന്നിദ്ധ്യമുണ്ടെന്ന് അടക്കം പറച്ചിലുണ്ടായിരുന്നു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു

ഒരു പ്രണയ നായിക ഇമേജിനപ്പുറം ശക്തമായ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു മഞ്ജുവിന്റെ വിവാഹം. പിന്നീട് സിനിമയില്‍ നിന്നും വിട്ട് നിന്ന് മഞ്ജു ദിലീപിന്റെ വളര്‍ച്ചയില്‍ കൂട്ടായി. മികച്ച കഥാപാത്രങ്ങളും ഹിറ്റുകളും അതിന് ശേഷമായിരുന്നു ദിലീപിനെ തേടിയെത്തിയത്.

നടനെന്നതിലുപരി

ഒരു നടന്‍ എന്ന നിലയില്‍ നിന്ന് മാറി സിനിമയുടെ മറ്റ് മേഖലയിലേക്കും ദിലീപ് ശ്രദ്ധ കേന്ദ്രീകരിച്ചു. 2003ല്‍ സിഐഡി മൂസ നിര്‍മിച്ചുകൊണ്ട് നിര്‍മാണ മേഖലയിലേക്കും ദിലീപ് സാന്നിദ്ധ്യമറിച്ചു. ദേ പുട്ട് എന്ന പേരില്‍ നാദിര്‍ഷയ്‌ക്കൊപ്പം റെസ്റ്റോറന്റ് ബിസിനസും ആരംഭിച്ചു. സിനിമയ്ക്കകത്തും പുറത്തും വളര്‍ച്ചയുടെ നാളുകളായിരുന്നു ദിലീപിന്.

ദിലീപ് കാവ്യ ജോഡി

മഞ്ജുവാര്യരേക്കാള്‍ കൂടുതല്‍ ദിലീപിന്റെ നായികയായി എത്തിയത് കാവ്യയായിരുന്നു. ആ ചിത്രങ്ങളില്‍ ഏറിയ പങ്കും ഹിറ്റ് ചാര്‍ട്ടിലും ഇടം നേടി. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം തീയറ്ററിലോടിയ മൂന്നാമത്തെ ചിത്രമായ തെങ്കാശിപട്ടുണത്തിലും ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ മീശമാധവനിലും ദിലീപിന് താര പരിവേഷം നല്‍കിയ റണ്‍വേയിലും കാവ്യയായിരുന്നു നായിക. മലയാള സിനിമാ ലോകം ഇരുവരേയും ഭാഗ്യ ജോഡികള്‍ എന്നാണ് വിശേഷിപ്പച്ചത്.

വിവാദ ജോഡികള്‍

സിനിമയില്‍ വിജയമായി മാറിയ ജോഡികള്‍ ജീവിതത്തില്‍ എപ്പോഴും വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു. ദിലീപും കാവ്യയും പ്രണയത്തിലാണെന്നും ഇതിന്റെ പേരില്‍ മഞ്ജുവുമായി ദിലീപ് കലഹത്തിലാണെന്നും ഗോസിപ്പുകള്‍ ഇറങ്ങി. കാലക്രമേണ ഗോസിപ്പുകളെ സാധൂകരിച്ചുകൊണ്ട് മഞ്ജു ദിലീപ് ജീവതത്തില്‍ പൊട്ടിത്തെറികളാരംഭിച്ചു. ഒടുവില്‍ ഇരുവരും പിരിഞ്ഞു. അവിടേയും കാവ്യയെ കാരണക്കാരിയായി ഉയര്‍ത്തിക്കാട്ടി.

ദിലീപ് കാവ്യ വിവാഹം

വെറും ഗോസിപ്പുകള്‍ മാത്രം എന്ന് എഴുതിത്തള്ളിയ ദിലീപ് കാവ്യ ബന്ധം ഒടുവില്‍ വിവാഹത്തിലെത്തി. ഇതോടെ ഇരുവരും അതുവരെ നടത്തിയ ന്യായവാദങ്ങള്‍ ജനം തള്ളി. പഴയ ഗോസിപ്പുകള്‍ വെറും കെട്ടകഥയായിരുന്നില്ലെന്നുള്ള തരത്തിലും വാര്‍ത്തകള്‍ നിറഞ്ഞു. ദിലീപിന് ആരാധര്‍ക്കിടടയിലുള്ള ഇമേജിനും മങ്ങലേറ്റു തുടങ്ങി. മഞ്ജുവിന് പിന്തുണയുമേറി.

ദിലീപ് പതറുന്നു

ദിലീപ് മഞ്ജു ബന്ധത്തില്‍ കാര്യമായ കല്ലുകടികള്‍ നേരിട്ടതു മുതല്‍ ദിലീപിന്റെ കരിയറില്‍ ഒരു പതര്‍ച്ച കാണാം. കാര്യമായ ഹിറ്റുകളൊന്നും ദിലീപിന് അവകാസപ്പെടാനുണ്ടായില്ല. ദിലീപ് ചിത്രങ്ങള്‍ക്ക് ഒരു കാലുത്തുണ്ടായിരുന്ന സ്വീകാര്യത പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കാതെയായി. മഞ്ജുവിന്റെ അസാന്നിദ്ധ്യം ദിലീപിന്റെ കരിയറില്‍ പ്രതിഫലിച്ചു തുടങ്ങി എന്ന തരത്തിലായിരുന്നു സംസാരം.

വിവാദങ്ങള്‍ അവസാനിക്കുന്നില്ല

ദിലീപ് കാവ്യ വിവാഹത്തോടെ വിവാദങ്ങള്‍ തുടര്‍ക്കഥയാകുന്ന കാഴ്ചയാണ് കാണുന്നത്. വിവാഹത്തോടെ ഇടിഞ്ഞുപോയ ഇമേജ് തിയറ്റര്‍ സമരത്തിലെ ഇടപെടലിലൂടെ തിരിച്ചുപിടിച്ചു എന്ന് കരുതിയപ്പോഴാണ് തിയറ്റര്‍ വിഷയം തന്നെ പുതിയ വിവാദമായത്. ദിലീപിന്റെ തിയറ്ററില്‍ അനധികൃതമായി പണം ഈടാക്കുന്നു എന്നായിരുന്നു ആരോപണം. അതിന് തൊട്ടുപിന്നാലെയാണ് നടി അക്രമിക്കപ്പെട്ട വിഷയത്തിലും താരത്തിന് നേരെ പുതിയ വിവാദം മുളപൊട്ടിയത്.

ആരാണ് ദിലീപിന്റെ ശുക്രന്‍

ഇപ്പോള്‍ കണ്ടക ശനിയിലൂടെ കടന്നു പോകുന്ന ദിലീപിന്റെ ജീവിതത്തിലെ ശുക്രന്‍ ആരാണ് എന്ന് ചോദിച്ചാല്‍ ആരായിരുന്നു എന്നായിരിക്കും ഭൂരിപക്ഷാഭിപ്രായം. മുന്‍കാലം അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. കാവ്യ ദിലീപിന്റെ ഭാഗ്യമായത് വെള്ളിത്തിരയില്‍ മാത്രമല്ല ജീവിതത്തിലുമാണെന്ന് ഇനി സാക്ഷ്യപ്പെടുത്തേണ്ടത് കാലമാണ്. ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീ ഉണ്ടായിരിക്കും എന്ന ചെല്ല് ഇവിടെ പ്രസക്തമകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X