39000 കോടിയുടെ കമ്പനി, ഇനി നയിക്കുക വഴക്കിട്ട ബന്ധുക്കൾ, കരിഷ്മയിൽ പിറന്ന മക്കൾക്ക് ഇനിയില്ലേ; റിപ്പോർട്ട്

ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവ് സഞ്ജയ് കപൂറിന്റെ മരണം ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ഇം​ഗ്ലണ്ടിൽ പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് സഞ്ജയ് കപൂർ മരിച്ചത്. 53 വയസായിരുന്നു. അപ്രതീക്ഷിത മരണം സഞ്ജയ് കപൂറിന്റെ കുടുബത്തിനും സുഹൃത്തുക്കൾക്കും വലിയ ഞെ‌ട്ടലായി. സോന കോംസ്റ്റാർ എന്ന കമ്പനിയുടെ സിഇഒയായിരുന്നു സഞ്ജയ് കപൂർ. ഇന്ത്യ, ചെെന, യുഎസ് എന്നീ രാജ്യങ്ങളിലേക്ക് വാഹനങ്ങളുടെ കോംപൊണന്റ്സ് സപ്പെെ ചെയ്യുന്നവരിൽ മുൻ പന്തിയുള്ള കമ്പനിയാണ് സോന കോംപ്സ്റ്റാർ. 39000 കോടിയുടെ മൂല്യമുള്ള കമ്പനിയാണ് സോന കോംപ്സ്റ്റാർ.

സഞ്ജയുടെ മരണ ശേഷം കമ്പനിയെ ആര് നയിക്കുമെന്ന ചോദ്യം ഉയർന്ന് വരുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ബിസിനസ് ഇനി മുന്നോട്ട് കൊണ്ട് പോകുക സഞ്ജയുടെ സഹോദരിമാരായിരിക്കും. സുപർണ കപൂർ മോട്വാണെ, മന്ദിര കപൂർ കൊയ്രാള എന്നിവരാണ് സഞ്ജയുടെ സഹോദരിമാർ. സുപർണ ഒരു മാ​ഗസിന്റെ എഡിറ്ററാണ്. മന്ദിര സോന മന്ദിര പ്രെെവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകയും. ഓട്ടോ കോംപണന്റ്സിലാണ് ഈ കമ്പനിയും സ്പെഷലെെസ് ചെയ്യുന്നത്.

Karisma Kapoor  Sunjay Kapoor

നേരത്തെ മന്ദിരയുമായി സഞ്ജയ് കപൂറിന് തർക്കമുണ്ടായിരുന്നു. സോന എന്ന ബ്രാൻഡ് നെയിം ഉപയോ​ഗിക്കുന്നതിനെതിരെയായിരുന്നു തർക്കം. ഇവരുടെ പിതാവ് ഡോ. സുരിന്ദർ കപൂറാണ് ഈ പേര് കൊണ്ട് വന്നത്. മൂന്ന് തവണയാണ് സഞ്ജയ് കപൂർ വിവാഹം ചെയ്തത്. ഫാഷൻ ഡിസെെനറായ നന്ദിത മ​​ഹ്താനിയാണ് സ‍ഞ്ജയുടെ ആദ്യ ഭാര്യ.

നന്ദിതയുമായി പിരിഞ്ഞ ശേഷം നടി കരിഷ്മ കപൂറിനെ സഞ്ജയ് വിവാഹം ചെയ്തു. 2003 ലായിരുന്നു വിവാഹം. സമെെറ, കിയാൻ എന്നീ രണ്ട് മക്കളും കരിഷ്മയ്ക്കും സഞ്ജയ്ക്കും ജനിച്ചു. എന്നാൽ 2016 ൽ ഇരുവരും പിരിഞ്ഞു. പ്രിയ സച്ച്ദേവിനെയാണ് സഞ്ജയ് പിന്നീട് വിവാഹം ചെയ്തത്. 10,300 കോടി രൂപയുടെ ആസ്തി സഞ്ജയ് കപൂറിനുണ്ട്.

Karisma Kapoor  Sunjay Kapoor

റിപ്പോർട്ടുകൾ‌ പ്രകാരം കരിഷ്മയുമായുള്ള വിവാഹ മോചന സമയത്ത് ജീവനാംശത്തിൽ ധാരണയായത്. 14 കോടി രൂപയുടെ ബോണ്ട് ആണ് രണ്ട് മക്കൾക്കുമായി സഞ്ജയ് കപൂറിൽ നിന്നും ലഭിച്ചത്. 10 ലക്ഷം രൂപ ഓരോ മാസവും പലിശയായി ലഭിക്കും. തന്റെ വീടുകളിലൊന്നും സഞ്ജയ് കപൂർ സമെെറയ്ക്കും കിയാനും സഞ്ജയ് കപൂർ എഴുതി വെച്ചിട്ടുണ്ട്. സഞ്ജയ് കപൂർ-കരിഷ്മ കപൂർ വിവാഹമോചനം സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. ഇരുവരും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു.

അഭിനയ രം​ഗത്ത് കരിഷ്മ കപൂർ ഇന്ന് സജീവമല്ല. വേർപിരിഞ്ഞ ശേഷം മറ്റൊരു വിവാഹത്തിന് കരിഷ്മ തയ്യാറായില്ല. ബോളിവുഡിലെ വലിയ താരമായിരുന്നു ഒരു കാലത്ത് കരിഷ്മ. ഹിന്ദി സിനിമാ ലോകത്തെ പ്രബലരായ കപൂർ കുടുംബത്തിലെ അം​ഗം. കരിഷ്മ കരിയറിൽ സജീവമല്ലാതായപ്പോഴേക്കും അനിയത്തി കരീന കപൂർ അഭിനയ രം​ഗത്തേക്ക് വന്നു. ബോളിവുഡിലെ മുൻനിര നായിക നടിയായി കരീന കപൂർ മാറി. കരിഷ്മയെ പോലെ വിവാഹ ശേഷം കരിയറിൽ നിന്ന് മാറി നിന്നില്ല. ഇന്നും സിനിമാ രം​ഗത്ത് കരീന കപൂർ സജീവമാണ്. നടൻ സെയ്ഫ് അലി ഖാനെയാണ് കരീന വിവാഹം ചെയ്തത്. തെെമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നിവരാണ് മക്കൾ. 2013 ലായിരുന്നു കരീന കപൂർ-സെയ്ഫ് അലി ഖാൻ വിവാഹം. സെയ്ഫിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്.

More from Filmibeat

Read more about: karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X