മുടങ്ങിപ്പോയ അഖിൽ അക്കിനേനിയുടെ ആദ്യ വിവാഹം: ആരാണ് ശ്രിയ ഭൂപാൽ?
തെലുങ്ക് സിനിമ വ്യവസായത്തിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നാണ് അക്കിനേനി കുടുംബം. അക്കിനേനി നാഗേശ്വര റാവുവിലൂടെ പ്രസിദ്ധമായ കുടുംബപ്പേര്, നാഗാർജ്ജുന എന്ന മകൻ കൂടുതൽ ഉയരങ്ങളിലെത്തിച്ചു. പ്രസിദ്ധമായ ഈ സിനിമകുടുംബത്തിലെ ഏറ്റവും ഇളയ അംഗമാണ് അഖിൽ അക്കിനേനി. നാഗാർജ്ജുനയുടെയും, നടന്റെ രണ്ടാം ഭാര്യയും, നടിയുമായ അമലയുടെയും മകനാണ് അഖിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് അഖിലിന്റെയും ആർട്ടിസ്റ്റായ സൈനബ് റാവ്‌ജിയുടെയും വിവാഹവാർത്തകളാണ്.
എന്നാൽ, യുവ നടൻ മുൻപ് വിവാഹം ചെയ്യാൻ ഇരുന്നത് പ്രശസ്ത ഫാഷൻ ഡിസൈനർ ശ്രിയ ഭൂപാലിനെയാണ്. അത്യാഢംബര പൂർവ്വം നടന്ന ഇരുവരുടെയും വിവാഹനിശ്ചയം വലിയ വാർത്തയായിരുന്നു. എന്നാൽ, വിവാഹത്തിന് ഏതാനും ആഴ്ചകൾക്കു മുൻപ് ആ ചടങ്ങ് മുടങ്ങി.
ആരാണ് ശ്രിയ ഭൂപാൽ?
അഖിൽ അക്കിനേനിയുടെ മുൻ കാമുകി ശ്രിയ ഭൂപാൽ, വളരെ അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനർ ആണ്. ഹൈദരാബാദിൽ ജനിച്ച ശ്രിയ, ന്യൂയോർക്കിലെ പാർസൺസ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്ന് ഫാഷൻ ഡിസൈനിങ്ങിൽ ബിരുദം നേടി. പിന്നീട് ഇന്ത്യയിൽ തിരികെയെത്തിയ ശ്രിയ ഒരു ഫാഷൻ ഡിസൈനറായി തന്റെ കരിയർ തുടങ്ങുകയും, ശ്രിയ സോം എന്ന പ്രശസ്‌ത വസ്ത്ര ബ്രാൻണ്ട് സ്ഥാപിക്കുകയും ചെയ്തു.

അഖിൽ അക്കിനേനിയുടെ സഹോദരൻ നാഗ ചൈതന്യയുടെ മുൻ bharya സമന്ത റൂത്ത് പ്രഭു, ശ്രിയ ഭൂപാലിന്റെ വസ്ത്രങ്ങൾ ധരിച്ച് നിരവധി വേദികളിൽ എത്താറുണ്ടായിരുന്നു. പ്രമുഖ നടിമാരായ കാജൽ അഗർവാൾ, ശ്രിയ ശരൺ ഉൾപ്പെടെ തെലുങ്ക് സിനിമയിലെ നിരവധി പ്രമുഖ സെലിബ്രിറ്റികൾക്കായി ശ്രിയയുടെ ബ്രാൻഡ് വസ്ത്രങ്ങൾ ഒരുക്കി വരുന്നു. വ്യക്തി ജീവിതത്തിലേക്ക് കടന്നാൽ, ആന്ധ്ര പ്രദേശിലെ പ്രമുഖ വ്യവസായി ജി.വി.കെ.റെഡ്ഢിയുടെ പേരകുട്ടിയാണ് ശ്രിയ ഭൂപാൽ.
അഖിലും ശ്രിയയും പിരിഞ്ഞതിന് പിന്നിൽ
അഖിൽ അക്കിനേനിയും ശ്രിയ ഭൂപാലും ഹൈദരാബാദിൽ വച്ചു നടന്ന ഒരു പാർട്ടിക്കിടെയാണ് പരസ്പരം കണ്ടുമുട്ടിയത്. അധികം വൈകാതെ, തന്നെക്കാൾ 5 വയസ്സിന് മുതിർന്ന ഫാഷൻ ഡിസൈനറുമായ അഖിൽ പ്രണയത്തിലായി. 2016ൽ, വെറും 22 വയസ്സുള്ളപ്പോഴാണ്, 27കാരിയായ ശ്രിയയുമായി അഖിലിന്റെ വിവാഹനിശ്ചയം നടന്നത്. എന്നാൽ, 2017 ഫെബ്രുവരിയിൽ, വിവാഹത്തിന് ആഴ്ചകൾ ബാക്കി നിൽക്കെ, ഇരുവരും തങ്ങളുടെ എൻഗേജ്മെന്റ് അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

അന്ന് വന്നിരുന്ന റിപോർട്ടുകൾ അനുസരിച്ച്, തങ്ങളുടെ മകൻ 22ആം വയസ്സിൽ വിവാഹിതനാകുന്നതിനോട് നാഗാർജ്ജുനയ്ക്കും ഭാര്യ അമലയ്ക്കും ആദ്യം തന്നെ എതിർപ്പുകൾ ഉണ്ടായിരുന്നു. അഖിൽ സ്വന്തമായി ഒരു കരിയർ ഉണ്ടാക്കി, സെറ്റിൽ ആയിട്ട് വേണം വിവാഹിതനാകാൻ എന്നായിരുന്നു ഇരുവരുടെയും പക്ഷം. അഖിലിന്റെ നിർബന്ധത്തിന് ഇരുവരും വഴങ്ങിയെങ്കിലും, 22കാരനായ തനിക്ക് ഒരു ഭർത്താവാകാൻ ഇപ്പോൾ കഴിയില്ല എന്ന തിരിച്ചറിവുണ്ടായപ്പോൾ അഖിൽ ശ്രിയയുമായുള്ള തന്റെ വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് അറിവ്.
അഖിലുമായി ബ്രേക്ക് ആപ്പ് ആയതിന് ശേഷം, ശ്രിയ വീണ്ടും ഒരിക്കൽ കൂടി പ്രണയത്തിലായി. 2018 ജൂലൈ 6ന് അവർ ഇന്ടസ്ട്രിയലിസ്റ്റ് അനിന്ദിത് റെഡ്ഡിയെ വിവാഹം ചെയ്തു. അനിന്ദിത് ഒരു ഹെൽത്ത്‌കെയർ സംരംഭകനും കാർ റേസിംഗ് ആസ്വാദകനുമാണ്. എന്നാൽ വ്യക്തിഗത ജീവിതത്തിലേക്ക് കടന്നാൽ, അനിന്ദിത് പ്രശസ്ത കാർഡിയോളജിസ്റ്റും അപ്പോളോ ഹോസ്പിറ്റലുകളുടെ സ്ഥാപകനുമായ സി പ്രതാപ് റെഡ്ഡിയുടെ കൊച്ചുമകനാണ്. കൂടാതെ, അദ്ദേഹം മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മകനും നടനുമായ റാം ചരണിന്റെ ഭാര്യയായ ഉപാസന കമിനെനിയുടെ കസിനുമാണ്.


Click it and Unblock the Notifications











