രജനിയുടെ മരുമകൻ വിശാഖൻ ആരാണെന്ന് അറിയാമോ? സൗന്ദര്യയുടെ മുൻഭർത്താവിന്റെ സുഹൃത്ത്
ഫെബ്രുവരി 11 നായിരുന്നു താരപുത്രിയുടേയും നടനും ബിസിനസ്സുകാരനുമായ വിശാഖന്റേയും വിവാഹം കഴിഞ്ഞത്.
2018 ബോളിവുഡിലെ രാജകീയ വിവാഹങ്ങൾക്കായിരുന്നു പ്രേക്ഷകർ സാക്ഷിയായത്. ബോളിവുഡ് സിനിമകളെ അതിശയിപ്പിക്കുന്ന തരത്തിലുളള വിവാഹത്തിനായിരുന്നു പ്രേക്ഷകർ സാക്ഷിയായത്. എന്നാൽ ബോളിവുഡിലെ വിവാഹങ്ങൾ ചെറിയ ഒരു ഇടവേള ലഭിച്ചപ്പോൾ ഇത് ഏറ്റെടുത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ ലോകം.
തമിഴ് സിനിമ ലോകവും സോഷ്യൽ മീഡിയയിലും ഇപ്പോഴത്തെ ചർച്ച വിഷയം രജനികാന്തിന്റെ മകൾ സൗന്ദര്യയുടെ വിവാഹമാണ്. ഫെബ്രുവരി 11 നായിരുന്നു താരപുത്രിയുടേയും നടനും ബിസിനസ്സുകാരനുമായ വിശാഖന്റേയും വിവാഹം കഴിഞ്ഞത്. ഇവരുടെ വിവാഹ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലും മറ്റും വൈറലാണ്.എന്നാൽ പ്രേക്ഷകർക്കും ഇനിയും രജനിയുടെ മരുമകനെ അത്ര പിടി കിട്ടിയിട്ടില്ല.

ആദ്യ ഭർത്താവിന്റെ സുഹൃത്ത്
സൗന്ദര്യയുടേയും വിശാഖന്റേയും രണ്ടാം വിവാഹമാണിത്. ആദ്യ ഭർത്താവ് അശ്വിനുമായുളള വിവാഹ ബന്ധം വേർ പിരിഞ്ഞതിനു ശേഷമാണ് ഈ വിവാഹം. 2017 ലായിരുന്നു സൗന്ദര്യയും അശ്വിനുമായുള്ള ബന്ധം പിരിഞ്ഞത്. ഇതിൽ ഇവർക്ക് അഞ്ച് വയസ്സുളള ഒരു മകനുണ്ട്. സൗന്ദര്യയുടെ കുടുംബസുഹൃത്തായിരുന്ന വിശാഖൻ അശ്വിന്റെ അടുത്ത സുഹൃത്താണ്.

സിനിമയും ബിസിനസ്സും
സിനിമയിലും ബിസിനസ്സിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് വിശാഖൻ. പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ അപെക്സ് ലബോറിട്ടറി പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ബംഗ്ലൂർ ക്രൈസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്ത ഇയാൾ യുഎസിൽ നിന്ന് ബിസിനസ്സിൽ മാസ്റ്റർ ഡിഗ്രി എടുത്തിട്ടുണ്ട്. ബിസിനസ്സിൽ ശോഭിച്ചിരുന്ന സമയത്തായിരുന്നു 2018 ൽ വഞ്ചകർ ഉലകം എന്ന ചിത്രത്തിലൂടെ വിശാഖൻ സിനിമയിൽ അരങ്ങേറ്റം കുറിയിക്കുകയായിരുന്നു. ചിത്രത്തിൽ ഇൻവെസ്റ്റിഗേഷൻ ജേണലിസ്റ്റായിട്ടായിരുന്നു താരം എത്തിയത്.

ആദ്യ ഭാര്യ ഡിഎംകെ നേതാവിന്റെ മകൾ
വിശാഖന്റേയും രണ്ടാം വിവാഹമാണ്. ഡിഎംകെ നോതാവ് കെപികെ കുമാരന്റെ മകൾ കനിഖ കുമാരനെയാണ് വിശാഖൻ ആദ്യം വിവാഹം കഴിച്ചത് ഈ ബന്ധം അധികകാലം നീണ്ടു നിന്നിരുന്നില്ല. വിശാഖനുമായുളള വിവാഹ ബന്ധം വേർപെടുത്തിയതിനു ശേഷം നടി ത്രിഷയുമായി ആദ്യ വിവാഹം ഉറപ്പിച്ച വരുണിനെ കല്യാണം കഴിക്കുകയായിരുന്നു.

ഹിന്ദുമതാചാര പ്രകാരമുള്ള വിവാഹം
ഹിന്ദു മതാചാരപ്രകാരമായിരുന്നു സൗന്ദര്യയുടേയും വിശാഖന്റേയും വിവാഹം നടന്നത്. ഫെബ്രുവരി 11 ന് ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീല പാലസിൽവെച്ചായിരുന്നു വിവാഹം നടന്നത്, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. രജനിയുടെ അടുത്ത സുഹൃത്തും തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടതാരവുമായ കമൽഹാസനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വിവാഹത്തിലെ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു.


Click it and Unblock the Notifications











