»   » ആരോപണങ്ങള്‍ ജനപ്രിയ നായകന് നേരെ, പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്കെതിരെയും ആക്രമണം, എന്താണ് സത്യം?

ആരോപണങ്ങള്‍ ജനപ്രിയ നായകന് നേരെ, പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്കെതിരെയും ആക്രമണം, എന്താണ് സത്യം?

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ ഭാവനയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഭരണകക്ഷിയിലെ നേതാവിന്റെ മക്കളുമുണ്ടെന്ന ഡി എന്‍ എ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സംഭവത്തിന് പിന്നില്‍ ഭരണകക്ഷിയിലെ നേതാവിന്റെ മക്കളും പ്രമുഖ സിനിമാ താരവും ആണ് എന്നാണ് ഡി എന്‍ എ റിപ്പോര്‍ട്ട്.

Read Also: മമ്മൂട്ടി മെയില്‍ ഷോവനിസ്റ്റ് പിഗ്? ഭാവന വിഷയത്തില്‍ പൊട്ടിത്തെറിച്ച് സോഷ്യല്‍ മീഡിയ... കുറ്റം പറയാന്‍ പറ്റില്ല!

Read Also: കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിക്ക് എന്താണ് സംഭവിച്ചുത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!

റിപ്പോര്‍ട്ടില്‍ ആരുടെയും പേരുകള്‍ എടുത്ത് പറഞ്ഞിട്ടില്ല. അതേസമയം വായനക്കാര്‍ക്ക് ആരാണ് ആള്‍ എന്ന് തോന്നത്തക്ക തരത്തിലുള്ള സൂചനകള്‍ ഒരുപാട് ഉണ്ട് താനും. റിപ്പോര്‍ട്ട് കണ്ട പാതി കാണാത്തത് പാതി സോഷ്യല്‍ മീഡിയയില്‍ വിചാരണയും തുടങ്ങി. ജനപ്രിയ നായകനെയും പാര്‍ട്ടി സെക്രട്ടറിയുടെ മക്കളെയുമാണ് ഡി എന്‍ എ പരാമര്‍ശിച്ചതെന്നാണ് ആരോപണങ്ങള്‍.

ആരാണാ പ്രമുഖ നടന്‍

മലയാളത്തിലെ പ്രമുഖ നടനും ഭാര്യയുമായി നടിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരുടെ പ്രശ്നത്തില്‍ ഇടപെട്ടതോടെ നടന് നടിയോട് ദേഷ്യം തോന്നി എന്നുമാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് നടിയോട് പ്രമുഖ നടന്‍ പ്രതികാര ബുദ്ധിയോടെയാണ് പെരുമാറിയിരുന്നു. മലയാളം സിനിമയിലെ അവസരങ്ങള്‍ ഇല്ലാതാക്കി - ഇങ്ങനെ പോകുന്നു ഡിഎന്‍എ റിപ്പോര്‍ട്ട്.

സംശയങ്ങള്‍ ജനപ്രിയ നായകനിലേക്ക്

മലയാള സിനിമയിലെ ജനപ്രിയ നായകനാണോ ഡി എന്‍ എ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രമുഖ നടന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ജനപ്രിയ നായകനും ഭാര്യയുമായി അടുത്ത കാലത്താണ് പിരിഞ്ഞത്. ഇതിന് പിന്നാലെ നായകന്‍ വേറെ വിവാഹവും കഴിച്ചു. ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടും നായകന്റെ വിവാഹത്തിന് ഭാവന എത്താതിരുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

ഭാവന അന്നേ പറഞ്ഞിരുന്നു

ജനപ്രിയ നായകനും ഭാവനയും തമ്മില്‍ അത്ര പന്തിയല്ല കാര്യങ്ങള്‍ എന്ന് അന്നേ റൂമറുകളുണ്ടായിരുന്നു. ഇതിന് കാരണവും വലിയ പ്രാധാന്യത്തോടെ പ്രചരിപ്പക്കപ്പെട്ടു. തന്നെ വിളിക്കാത്തത് കൊണ്ടാണ് വിവാഹത്തിന് എത്താതിരുന്നത് എന്ന് ഭാവന അന്ന് പ്രതികരിച്ചിരുന്നു. ജനപ്രിയ നായകനും മുന്‍ ഭാര്യയുമായി പിരിഞ്ഞതില്‍ തനിക്ക് റോളൊന്നുമില്ല എന്നും വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കരുത് എന്നും താരം പറഞ്ഞിരുന്നു.

ഡി എന്‍ എ റിപ്പോര്‍ട്ടിലേക്ക്

കേരളം ഭരിക്കുന്ന എല്‍ ഡി എഫിലെ പ്രമുഖനായ നേതാവിന്റെ രണ്ട് മക്കളും മലയാളത്തിലെ പ്രമുഖനായ നടനുമാണ് നടിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ എന്നാണ് ഡിഎന്‍എ റിപ്പോര്‍ട്ട്. കൊച്ചിയില്‍ ആക്രമണത്തിനിരയായ സിനിമാ താരം ഭാവനയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ദേശീയ മാധ്യമമായ ഡി എന്‍ എ വാര്‍ത്ത എഴുതിയിരിക്കുന്നത്.

പാര്‍ട്ടി സെക്രട്ടറിയുടെ മക്കളോ

എല്‍ ഡി എഫിലെ പ്രമുഖനായ നേതാവിന്റെ രണ്ട് മക്കള്‍ എന്ന പ്രയോഗം ആരെ ഉദ്ദേശിച്ചാണ് എന്നതിനെച്ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. രണ്ട് മക്കളുള്ള ഒരു നേതാവ്, നിലവില്‍ പ്രമുഖ പാര്‍ട്ടിയുടെ സെക്രട്ടറിയാണ് എന്ന് ആളുകള്‍ പറയുന്നുണ്ട്. ഈ പറയുന്ന നേതാവിന്റെ മക്കളിലൊരാള്‍ മുമ്പും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട് എന്നതാകാം ഒരുപക്ഷേ സോഷ്യല്‍ മീഡിയ നിഗമനങ്ങള്‍ക്ക് പിന്നില്‍.

എന്തായിരുന്നു ഉദ്ദേശം

പ്രമുഖ നടനും ഇടത് നേതാവിന്റെ മക്കളുമാണ് ക്വട്ടേഷന്‍ സംഘത്തിന് നടിയെ കടത്തിക്കൊണ്ടുപോകാനും ആക്രമിക്കാനും നിര്‍ദേശം നല്‍കിയതെന്നാണ് പൊലീസ് സംശയിക്കുന്നത് എന്ന തരത്തിലാണ് ഡി എന്‍ എ റിപ്പോര്‍ട്ട്. മലയാള സിനിമയെ അടുത്ത കാലത്ത് വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട തീയറ്റര്‍ സമര കാലത്താണ് പ്രമുഖ ഇടതു നേതാവിന്റെ മക്കള്‍ മലയാള സിനിമയില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതത്രെ.

സഹായിച്ചത് ഇവരോ

ഡി എന്‍ എ റിപ്പോര്‍ട്ടില്‍ പറയുന്ന ഇടത് നേതാവിന്റെ മക്കളാണ്രേത സമരം പൊളിക്കാന്‍ നിര്‍മ്മാതാക്കളെ സഹായിച്ചതും തീയറ്റര്‍ ഉടമകളുടെ അസ്സോസ്സിയേഷന്‍ പൂട്ടിച്ചതും. ഇതോടെയാണ് സിനിമാ മേഖലയിലെ പ്രവേശനത്തിന് ഇവര്‍ക്ക് വഴിതുറന്നത്. നടന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിക്കാനും ഈ സഹോദരന്‍മാര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

50 ലക്ഷം രൂപയോ

പ്രമുഖ നടനും ഇടത് നേതാവിന്റെ മക്കളും ചേര്‍ന്ന് നടിയെ ആക്രമിച്ച സംഘത്തിലെ ഒന്നാമനായ പള്‍സര്‍ സുനിയ്ക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഡിഎന്‍എ റിപ്പോര്‍ട്ടിലുണ്ട്. കേസിലാകെ 7 പ്രതികളാണ് നിലവില്‍ ഉള്ളത്. ഇവരില്‍ പിടിയിലായിരിക്കുന്നത് 3 പേര്‍ മാത്രമാണ്. പള്‍സര്‍ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പിടിയിലായവരില്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്ത്

ഡി എന്‍ എ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രമുഖ നടനും ഈ രാഷ്ട്രീയ നേതാവിന്റെ മക്കളും ആരോപണ വിധേയരാകുന്നത് ഇതാദ്യമായിട്ടല്ല. വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകളും ആരോപണങ്ങളും ഇവര്‍ക്കെതിരെ മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരാമര്‍ശങ്ങള്‍ കണക്കിലെടുക്കേണ്ട കാര്യമില്ല എന്ന മട്ടിലാണ് ആളുകള്‍.

English summary
Who is the politician's sons behind the actress kidnapping issue in DNA report?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam