ധ്രുവിന് വെല്ലുവിളിയുമായി പ്രണവ് മോഹന്‍ലാല്‍? വിക്രമിനും മോഹന്‍ലാലിനും കഴിയാത്തത് ഇവര്‍ക്ക് പറ്റുമോ?
താരങ്ങളുടെ മക്കളുടെ സമയമാണിപ്പോള്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ താരപുത്രന്‍മാരും താരപുത്രികളുമൊക്കെ നായകനായും നായികയായും തുടക്കം കുറിക്കുകയാണ്. താരങ്ങളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയവരൊക്കെ ഇപ്പോള്‍ സജീവമായി അഭിനയിച്ച് വരികയാണ്. ഭാഷാഭേദമില്ലാതെ എല്ലായിടത്തും ഇത്തരത്തിലുള്ള അരങ്ങേറ്റം നടക്കുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ ചിയാന്‍ വിക്രമിന് പിന്നാലെ മകനായ ധ്രുവ് സിനിമയില്‍ തുടക്കം കുറിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. താരപുത്രന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മകന് നായികയെ അന്വേഷിച്ച് വിക്രമും രംഗത്തെത്തിയിരുന്നു. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ വര്‍മ്മയിലൂടെയാണ് ഈ താരപുത്രന്‍ തുടക്കം കുറിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സെപ്റ്റംബര്‍ 22ന് ഓഡിയോ ലോഞ്ച് നടക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സിനിമാപ്രേവശനത്തിനായി നില്‍ക്കുന്നതിനിടയില്‍ താരപുത്രന് അപകട സംഭവിച്ചപ്പോള്‍ ആരാധകര്‍ ഞെട്ടിയിരുന്നു. മദ്യപിച്ചാണ് താരപുത്രന്‍ വാഹനമോടിച്ചതെന്നായിരുന്നു പ്രധാന വിമര്‍ശനം. ബാലയാണ് ചിത്രം സംവിധാനം ചെയ്തത്. മേഘാ ചൗധരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തമിഴിന് പിന്നാലെ തന്നെ ചിത്രത്തിന്റെ മലയാള പതിപ്പും അരങ്ങേറുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആരായിരിക്കും മലയാളത്തില്‍ നായകനായി എത്തുന്നതെന്നായിരുന്നു പ്രധാന ചോദ്യം.

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസോ ആന്റണി വര്‍ഗീസോ ആയിരിക്കും ചിത്രത്തില്‍ നായകനായി എത്തുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹിന്ദിയില്‍ ഷാഹിദ് കപൂറും തമിഴില്‍ ധ്രുവും എത്തുമ്പോള്‍ മലയാളത്തില്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി പ്രണവ് മോഹന്‍ലാല്‍ എത്തിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് അപ്പുവെന്ന പ്രണവ് നായകനായി തുടക്കം കുറിച്ചത്. ആദിയുടെ ഗംഭീര വിജയത്തിന് ശേഷം അരുണ്‍ ഗോപി സംവിധദാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് താരപുത്രന്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications