»   »  'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!

'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!

Written By:
Subscribe to Filmibeat Malayalam
അമ്മയുടെ പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് നിരവധി താരങ്ങൾ | filmibeat Malayalam

17 വര്‍ഷത്തിന് ശേഷം ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുകയാണ്. അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അണിയറനീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വനിതാസംഘടന നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് നടക്കാന്‍ പോവുന്നത്. ജൂണില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.

പ്രിയന്‍റെ പ്രിയതാരം ഇനി 'ഒടിയനൊ'പ്പം, മോഹന്‍ലാലിനൊപ്പമെത്തുന്ന ബോളിവുഡ് താരം ആരാണെന്നറിയുമോ? കാണൂ!

തന്നെക്കാള്‍ യോഗ്യരായവര്‍ പ്രസിഡന്റ് സ്ഥാനത്തെത്തണമെന്ന നിലപാടാണ് ഇന്നസെന്റ് മുന്നോട്ട് വെച്ചിട്ടുള്ളത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സംഘടന സ്വീകരിച്ച നിലപാടുകള്‍ വന്‍ചര്‍ച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു. മുതിര്‍ന്ന താരങ്ങളും യുവതാരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് രംഗത്തെത്തിയിട്ടുള്ളത്.

മമ്മൂട്ടിയുടെ വിഷു സമ്മാനം അണിയറയില്‍ ഒരുങ്ങുന്നു, ഗംഭീര സര്‍പ്രൈസാണ് ആരാധകരെ കാത്തിരിക്കുന്നത്!

സംഘടന പിടിക്കാനുള്ള സജീവ നീക്കം

ജൂണില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് താരങ്ങള്‍ നീങ്ങുന്നത്. ഇന്നസെന്റിന്റെ അഭാവത്തില്‍ ആ സ്ഥാനം നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് താരങ്ങള്‍. ഇനി ആ സ്ഥാനത്തേക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയതോടെ തന്നെ ഇത്തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. മുതിര്‍ന്ന താരങ്ങളും യുവതാരങ്ങളമുള്‍പ്പടെയുള്ളവര്‍ ഇതിനായുള്ള പരിശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാരോപിക്കുന്ന താരത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചവര്‍ ഇനി സംഘടനയില്‍ തുടരേണ്ടെന്ന നിലപാടിലാണ് ഒരു വിഭാഗം. ദിലീപിന്റെ പേരായിരുന്നു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്. ദിലീപിന് അനുകൂല നിലപാട് സ്വീകരിച്ചവര്‍ ഇനി നേതൃസ്ഥാനത്തിരിക്കാന്‍ അര്‍ഹരല്ലെന്നും ഇവര്‍ വാദിക്കുന്നു.

മോഹന്‍ലാല്‍ നേതൃനിരയിലേക്ക് വരണം

നിലവിലെ വൈസ് പ്രസിഡന്റായ മോഹന്‍ലാല്‍ നേതൃനിരയിലേക്ക് വരണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ മുന്‍നിരയിലേക്ക് വരാനുള്ള താല്‍പര്യമോ സമ്മതമോ താരം അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകനും തിരക്കഥാകൃത്തും മുതിര്‍ന്ന താരവുമായ ബാലചന്ദ്രമേനോന്‍ നേതൃനിരയിലേക്ക് കടന്നുവരണമെന്ന തരത്തിലുള്ള നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.

പൃഥ്വിരാജിനെ പിന്തുണച്ച് യുവതാരനിര

നടി ആക്രമിക്കപ്പെട്ട സംബവത്തില്‍ ആദ്യാവസാനം വരെ നടിക്ക് ശക്തമായ പിന്തുണ നല്‍കി കൂടെനിന്ന പൃഥ്വിരാജ് നേതൃനിരയിലേക്ക് കടന്നുവരണമെന്ന തരത്തിലുള്ള നിര്‍ദേശവും ചില താരങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. യുവതാരനിരയില്‍ കൂടുതല്‍ പേരും പൃഥ്വിയെയാണ് പിന്തുണയ്ക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പൃഥ്വി തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ നേതൃനിരയിലേക്ക് കടന്നുവരുന്ന കാര്യത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇടവേള ബാബുവിനും പിന്തുണ

ഇന്നസെന്റിനും മമ്മൂട്ടിക്കുമൊപ്പം പ്രവര്‍ത്തിച്ച് പരിചയമുള്ള ഇടവേള ബാബുവിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. നേരത്തെയുള്ള പ്രവര്‍ത്തന പരിചയമാണ് അദ്ദേഹത്തിന്റെ പ്രധാന ഗുണമായി ചൂണ്ടിക്കാണിക്കുന്നത്. അമ്മയുടെ നേതൃത്വത്തില്‍ നടത്തിയ പല പരിപാടികളെയും മുന്നില്‍ നിന്ന് നയിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. ഒരുവിഭാഗം അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോള്‍ മറുവിഭാഗം എന്ത് വിധേനയും ഈ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടി തുടര്‍ന്നേക്കില്ല

നിലവിലെ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടി തല്‍സ്ഥാനത്ത് തുടരാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വീകരിച്ച നിലപാടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പൃഥ്വിരാജിനെ തൃപ്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് അദ്ദേഹം ചില തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നാരോപിച്ച് കെബി ഗണേഷ് കുമാര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.

രാഷ്ട്രീയക്കാരോട് താല്‍പര്യമില്ല

രാഷ്ട്രീയക്കാരായ താരങ്ങള്‍ നേതൃനിരയിലേക്ക് വരുന്നതിനോട് പലര്‍ക്കും വിയോജിപ്പാണ്. മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരുടെ കാര്യത്തില്‍ പലരും ഇതിനോടകം തന്നെ വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പൃഥ്വിക്കും മോഹന്‍ലാലിനും സമ്മര്‍ദ്ദം

പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. നേതൃനിരയിലേക്ക് കടന്നുവരണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഇരുതാരങ്ങളെയും സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇരുവരും തീരുമാനം അറിയിച്ചിട്ടില്ല. ജൂണില്‍ തിരഞ്ഞെടുപ്പ് നടത്തി ജൂലൈയിലാണ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കുക.

English summary
Mohanlal and Prithviraj names for AMMA president

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X