മൂവായിരം കോടിക്ക് മുകളിലുള്ള അമിതാഭ് ബച്ചന്റെ സ്വത്തുക്കൾ; അഭിഷേകിനും ശ്വേതയ്ക്കും ലഭിക്കുന്നത് എത്ര?

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. ഇന്ന്, തന്റെ എൺപത്തിരണ്ടമത്തെ വയസ്സിൽ എത്തി നിൽക്കുമ്പോഴും ബച്ചന്റെ സിനിമയോടും അഭിനയത്തോടുമുള്ള അർപ്പണബോധത്തിന് തെല്ലും കുറവില്ല. മുൻപൊരിക്കൽ കടബാധ്യതയിൽ പെട്ട എല്ലാം നഷ്ടപ്പെട്ട ബിഗ് ബി, കഠിനാധ്വാനം കൊണ്ട് മാത്രമാണ് തിരിച്ചെത്തിയത്. ഇന്ന്, അമിതാഭ് ബച്ചന്റെ ആസ്തി മൂവായിരം കോടി രൂപയ്ക്ക് മുകളിൽ എത്തി നിൽക്കുകകയാണ്. പുതിയ റിപോർട്ടുകൾ അനുസരിച്ച്, അധികം വൈകാതെ തന്റെ സ്വത്തുക്കൾ ഭാഗം വയ്ക്കാൻ ഒരുങ്ങുകയാണ് സൂപ്പർതാരം.

സ്വത്തുക്കൾ ഭാഗം വയ്ക്കാൻ അമിതാഭ് ബച്ചൻ

മുൻപൊരിക്കൽ സിനിമ നിർമ്മാണ കമ്പനി തുടങ്ങി പരാജയപ്പെട്ട്, കടബാധ്യതയിൽ മുങ്ങിയ ബച്ചൻ, തന്റെ നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കുകയായിരുന്നു. ചില ദേശീയ മാധ്യമങ്ങളുടെ റിപോർട്ടുകൾ അനുസരിച്ച്, ബോളിവുഡ് സൂപ്പർസ്റ്റാറിന് ഇന്ന് 3160 കോടി രൂപയുടെ ആസ്തികൾ ഉണ്ട്. ഇപ്പോൾ, എൺപത്തിരണ്ടുകാരനായ അമിതാഭ് ബച്ചൻ തന്റെ സ്വത്തു വകകൾ ഭാഗം വയ്ക്കാൻ ഒരുങ്ങുകയാണ് എന്നാണ് സൂചന.

Amitabh Bachchan with Shweta and Abhishek
Photo Credit: Shweta and Abhishek Bachchan / Instagram

എബിപി ലൈവിന്റെ റിപ്പോർട്ടുകൾ അനുസരിച്ച്, തന്റെ മുഴുവൻ സ്വത്തും മകൻ അഭിഷേക് ബച്ചനും മകൾ ശ്വേത ബച്ചൻ നന്ദയ്ക്കും തുല്യമായി വിഭജിക്കണമെന്നാണ് അമിതാഭ് ബച്ചൻ തീരുമാനിച്ചിരിക്കുന്നത്. ആ നിലയ്ക്ക് അഭിഷേകിനും ശ്വേതക്കും 1600 കോടി രൂപ വീതം ലഭിക്കാനാണ് സാധ്യത. പ്രശസ്ത നടനായ ബിഗ് ബിയുടെ മകന്റെ ഇപ്പോഴുള്ള ആസ്തി ഏകദേശം 280 കോടി രൂപയാണ്. അഭിഷേകിന്റെ ഭാര്യയും, മുൻ ലോകസുന്ദരിയും, നടിയുമായ ഐശ്വര്യ റായ് ബച്ചന്റെ ആസ്തി 862 കോടിയാണ്.

അമിതാഭിന്റെ മകളും, ബിസിനസ്സുകാരനായ നിഖിൽ നന്ദയുടെ ഭാര്യയുമായ ശ്വേതയ്ക്ക് 110 കോടി രൂപയുടെ സ്വത്തുക്കളാണ് ഇപ്പോഴുള്ളത്. മുൻപൊരിക്കൽ, ബോളിവുഡ് സൂപ്പർസ്റ്റാർ തന്റെ സ്വത്തിന്റെ വലിയൊരു പങ്ക് മകൾ ശ്വേത ബച്ചൻ നന്ദയ്ക്ക് ഇഷ്ടം ദാനം ചെയ്യാൻ തീരുമാനിച്ചതായി കിംവദന്തികൾ ഉണ്ടായിരുന്നു. എന്നാൽ, തന്റെ മുംബൈയിലെ വീടുകളിൽ ഒന്നായ 'പ്രതീക്ഷ' മാത്രമാണ് ബച്ചൻ തന്റെ മകൾക്ക് ഇഷ്ട ദാനമായി നൽകിയത് എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്.

Amitabh and Jaya  Abhishek and Shweta
Photo Credit: Abhishek Bachchan / Instagram

അമിതാബിന്റെ സ്വത്തും, കുടുംബ കലഹവും

പ്രശസ്ത താരത്തിന് മുംബൈയിലെ ജൂഹു എന്ന സ്ഥലത്ത് ജൽസ, ജനക്, പ്രതീക്ഷ എന്ന പേരിൽ മൂന്ന് ബംഗ്ലാവുകളാണ് ഉള്ളത്. ഇതിൽ ജൽസ ആണ് അദ്ദേഹം ആദ്യമായി പണി കഴിപ്പിച്ച വീട്. ഒപ്പം, മുംബൈയുടെ മറ്റു പല ഭാഗങ്ങളിലും, പുണെ, ഗോരേഗാണ്, അയോദ്ധ്യ തുടങ്ങിയ നിരവധി സ്ഥലങ്ങളിലും അമിതാഭ് ബച്ചൻ ഭൂമിയും, വീടുകളും, വ്യാപാര കെട്ടിടങ്ങളും സ്വന്തമായി ഉണ്ട്. ഇതിന് പുറമെ, ഏകദേശം 20 കോടി രൂപയ്ക്ക് മുകളിൽ വരുന്ന ആഡംബര കാറുകളുടെ കളക്ഷനും, പല പ്രശസ്ത ബിസിനസ്സ് സ്ഥാപനങ്ങളിലും ഉള്ള ഷെയറുകൾ, വിദേശ രാജ്യങ്ങളിൽ ഉള്ള വീടുകളും, എല്ലാം ബച്ചന്റെ സ്വത്തു വകകളിൽ ഉൾപ്പെടും.

പുതിയ റൂമറുകൾ അനുസരിച്ച്, മക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കണക്കിലെടുത്താണ് ബച്ചൻ സ്വത്ത് തുല്യമായി വീതം വെക്കാൻ തീരുമാനിച്ചതെന്നാണ് അറിവ്. തന്റെ ഭർത്താവ് നിഖിൽ നന്ദയുമായി നടന്നു വരുന്ന കലഹത്തെ തുടർന്ന്, സൂപ്പർസ്റ്റാറിന്റെ മകൾ ശ്വേത മുംബൈയിൽ മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ശ്വേതയും അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായിയും തമ്മിൽ വലിയ കലഹം നടന്നുവെന്നും, ഇതിന് പിന്നാലെ മുൻ ലോക സുന്ദരി തന്റെ സ്വന്തം വീട്ടിലേക്ക് താമസം മാറിയെന്നും സൂചനയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X