»   » വിവാഹ മോചനം സത്യം തന്നെ, എന്തുകൊണ്ട് അമല മിണ്ടുന്നില്ല ?

വിവാഹ മോചനം സത്യം തന്നെ, എന്തുകൊണ്ട് അമല മിണ്ടുന്നില്ല ?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്തെ 'ലേറ്റസ്റ്റ്' വിവാഹ മോചനവാര്‍ത്തയും മാധ്യമങ്ങള്‍ ആഘോഷമാക്കുന്നു. നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ് യും വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത് ദേശീയ മാധ്യമങ്ങളാണ്. സംഭവം സത്യമാണെന്നാണ് നിലവിലെ വിലയിരുത്തലുകള്‍.

അമല പോളും വിജയ് യും വേര്‍പിരിയാന്‍ കാരണം, പ്രമുഖ നടനുമായുള്ള നടിയുടെ അടുപ്പം?

അമല പോളും വിജയ് യും വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. കാരണങ്ങള്‍ പലതും പറഞ്ഞു കേള്‍ക്കുന്നു. എന്നിട്ടും എന്താണ് അമല പോള്‍ പ്രതികരിക്കാത്തത് എന്നാണ് ആരാധകരുടെ ചോദ്യം.

പിരിയാന്‍ പോകുന്നു എന്ന വാര്‍ത്ത സത്യമാണെങ്കില്‍ അമല പോള്‍ പ്രതികരിക്കില്ലല്ലോ. വാര്‍ത്ത സത്യമാണ് എന്നതിന് പാപ്പരസികള്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.

വിവാഹ മോചനം സത്യം തന്നെ, എന്തുകൊണ്ട് അമല മിണ്ടുന്നില്ല ?

അമല പോളും എ എല്‍ വിജയ് യും ഇപ്പോള്‍ അകന്നാണ് താമസം എന്ന് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. ഇരുവരും ഒരുമിച്ച് പരിപാടികളില്‍ പങ്കെടുക്കാറില്ല, അമല സ്വന്തം വീട്ടിലാണ് താമസം തുടങ്ങിയ കാര്യങ്ങള്‍ പാപ്പരസികള്‍ കണ്ടെത്തിക്കഴിഞ്ഞു. ഇത് ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലാണ് എന്നതിന്റെ ലക്ഷണമാണത്രെ.

വിവാഹ മോചനം സത്യം തന്നെ, എന്തുകൊണ്ട് അമല മിണ്ടുന്നില്ല ?

ദേശീയ മാധ്യമങ്ങള്‍ പോലും അമല പോളിന്റെ വിവാഹ മോചന വാര്‍ത്ത ആഘോഷിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അമല പോള്‍ വിവാഹ മോചനം നേടുന്നതിന് പിന്നില്‍ പല കാരണങ്ങളും പറഞ്ഞുണ്ടാക്കുന്നു. എന്നിട്ടും അമല പോള്‍ എന്തുകൊണ്ട് മിണ്ടുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം.

വിവാഹ മോചനം സത്യം തന്നെ, എന്തുകൊണ്ട് അമല മിണ്ടുന്നില്ല ?

തന്നെ സംബന്ധിയ്ക്കുന്ന തെറ്റായ വാര്‍ത്തകളോട് അപ്പപ്പോള്‍ പ്രതികരിക്കുന്ന നടിയാണ് അമല പോള്‍. വിജയ് യുമായുള്ള പ്രണയ ഗോസിപ്പ് വന്നപ്പോള്‍ തന്നെ പ്രണയത്തിലാണെന്ന് സമ്മതിച്ചു. ഗര്‍ഭിണിയാണെന്ന വാര്‍ത്ത വന്നപ്പോള്‍, വാര്‍ത്തയില്‍ സത്യമില്ലെന്ന് അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പിന്നെന്തുകൊണ്ട് വിവാഹ മോചന വാര്‍ത്തയോട് പ്രതികരിക്കുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം

വിവാഹ മോചനം സത്യം തന്നെ, എന്തുകൊണ്ട് അമല മിണ്ടുന്നില്ല ?

അമല ഇപ്പോള്‍ കൊച്ചിയിലുള്ള സ്വന്തം വീട്ടിലാണ് ഇപ്പോള്‍ താമസം എന്നതാണ് പാപ്പരസികളുടെ മറ്റൊരു കണ്ടെത്തല്‍. സോഷ്യല്‍ മീഡിയകളില്‍ സജീവമായ അമല പോള്‍ ഏറ്റവും ഒടുവില്‍ ജൂലൈ 11 നാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കൊച്ചിയിലെ വീട്ടില്‍ തിരിച്ചെത്തി എന്ന് ആ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട് എന്നതാണത്രെ തെളിവ്.

വിവാഹ മോചനം സത്യം തന്നെ, എന്തുകൊണ്ട് അമല മിണ്ടുന്നില്ല ?

ഇപ്പോള്‍ തന്നെ അമല പോളിന് മറ്റൊരു നടനുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിന് കാരണം എന്ന നിലയില്‍ കിംവദന്തികള്‍ പരക്കുന്നു. വിഷയത്തില്‍ അമല പോള്‍ ഇനിയും പ്രതികരിച്ചില്ലെങ്കില്‍ പാപ്പരസികളുടെ കണക്കുകൂട്ടലുകള്‍ പോലെ വാര്‍ത്തകള്‍ പരക്കും. ദിലീപിനെയും മഞ്ജുവിനെയും പറഞ്ഞ് പറഞ്ഞ് വേര്‍പെടുത്തിയവരാണ്. സൂക്ഷിക്കുമല്ലോ....!!

English summary
Why Amala Paul being silent on her divorce news

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam