അഭിഷേകിന്റെ മകൾ ആരാധ്യയോട് അമിതാഭ് ബച്ചൻ അകലം കാണിക്കുന്നതിന്റെ കാരണം ഇതോ? വൈറലായി റെഡിറ്റ് പോസ്റ്റ്
ബോളിവുഡിന്റെ എക്കാലത്തെയും വലിയ സൂപ്പർതാരമാണ് അമിതാഭ് ബച്ചൻ. 80കളിൽ എത്തിയിട്ടും സജീവമായി തുടങ്ങിന്ന അനശ്വര നടൻ പക്ഷെ അടുത്തിടെയായി കുടുംബത്തിലെ അസ്വാരസ്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളിപ്പോടെയാണ് വാർത്തകളിൽ നിറയുന്നത്. മകനായ അഭിഷേക് ബച്ചനുമായി വളരെ ദൃഢമായ ബന്ധം സൂക്ഷിക്കുന്ന അമിതാഭും ഭാര്യ ജയാ ബച്ചനും, പക്ഷെ മരുമകൾ ഐശ്വര്യ റായിയോടും, പേരകുട്ടിയായ ആരാധ്യയോടും അകാലമിടുന്നതായി പലപ്പോഴും മാധ്യമങ്ങളും പ്രേക്ഷകരും ശ്രദ്ദിച്ചിട്ടുണ്ട്.
താര ദമ്പതികളുടെ ഈ മനോഭാവത്തിന്റെ കാരണം വെളിപ്പെടുത്തുന്ന ഒരു റെഡിറ്റ് പോസ്റ്റ് ഇപ്പോൾ വൈറൽ ആവുകയാണ്. ആരാധ്യ ബച്ചൻ പെൺകുട്ടിയായതാണ് അമിതാഭ് ബച്ചന്റെ അകൽച്ചക്ക് കാരണമെന്നാണ് സോഷ്യൽ മീഡിയ കണ്ടത്തിയിരിക്കുന്നത്. ഇതിന് കാരണമാവട്ടെ, സൂപ്പർസ്റ്റാറിന്റെ ഒരു പഴയ അഭിമുഖവും.
പേരമകൻ വേണമെന്ന് ആഗ്രഹിച്ച അമിതാഭ് ബച്ചൻ
റെഡിറ്റിൽ ഇപ്പോൾ വൈറൽ ആവുന്നത്, പണ്ടൊരിക്കൽ തനിക്ക് താൻ കാത്തിരിക്കുന്നത് ഒരു പേരമകനെയാണെന്ന് പറഞ്ഞ അമിതാഭ് ബച്ചനെ കുറിച്ചുള്ള ഒരു പഴയ വാർത്തയാണ്. അഭിഷേക് ബച്ചന്റെ വിവാഹത്തിന് മുൻപ് വാരണാസി സന്ദർശസഹിച്ച ബിഗ് ബി, മകൻ ഉടനെ വിവാഹിതനായിക്കാണണം എന്നാണ് ആഗ്രഹം എന്ന് പറഞ്ഞിരുന്നു. ഒപ്പം തന്നെ, തന്റെ മകന് ഒരു മകൻ ഉണ്ടായിക്കാണാൻ ആഗഹിക്കുന്നതായും ബച്ചൻ കൂട്ടിച്ചേർത്തിരുന്നു.

ആ കാലത്തു തന്നെ, ഈ പ്രസ്താവനയുടെ പേരിൽ പല സംഘടനകളും അമിതാഭ് ബച്ചനെ രൂക്ഷമായി വിമർശിച്ചിരുന്നു. സമൂഹത്തിൽ നിലനിന്നു പോരുന്ന ആൺ-പെൺ വിവേചനത്തെ ബച്ചൻ കുടുംബം പ്രോത്സാഹിപ്പിക്കുകയാണെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടു. ഇപ്പോൾ ഈ വാർത്ത വീണ്ടും വൈറലായതോടെ, അമിതാഭ് ബച്ചനും ഭാര്യ ജയയും മരുമകൾ ഐശ്വര്യ റായ് ബച്ചനോടും, പേരമകൾ ആരാധ്യ ബച്ചനോടും കാണിച്ചു വരുന്ന വിവേചനത്തിന്റെ കാരണം ഇതാവാം എന്നാണ് റെഡിറ്റ് പ്രേക്ഷകർ പറയുന്നത്.
അമിതാഭ് ബച്ചന്റെ കാഴ്ചപ്പാടിനെ വിമർശിക്കുന്ന റെഡിറ്റ് പ്രേക്ഷകർ, മകൻ ജനിച്ചതു കൊണ്ട് പാരമ്പര്യം നിലനിർത്തുമെന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്ന് ചോദിക്കുകയാണ്. അമിതാഭിന്റെ മകൻ അഭിഷേക് ബച്ചൻ ബോളിവുഡ് നേരിട്ട ദയനീയ പരാജയം തന്നെയാണ് ഇതിന് ഉദാഹരണമായി സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ബച്ചൻ കുടുംബത്തിൽ അമിതാഭിന് ശേഷം ഏറ്റവും വിജയങ്ങൾ നേടിയത് മരുമകൾ ഐശ്വര്യ റായ് ആണെന്നത് മറക്കരുതെന്നും അവർ പറയുന്നു.

ആരാധ്യയോട് അടുപ്പം കാട്ടാത്ത അമിതാഭ് ബച്ചൻ
ഇതിന് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുള്ള ബച്ചൻ കുടുംബത്തിന്റെ പല വിഡിയോകളിലും, പേരക്കുട്ടി ആരാധ്യയെ അമിതാഭ് ബച്ചനും ഭാര്യ ജയയും പൂർണ്ണമായി അവഗണിക്കുന്നത് കാണാനാവും. മകൾ ശ്വേതയുടെ മക്കളായ നവ്യയോടും, അഗസ്ത്യയോടും പക്ഷെ ബച്ചന് വലിയ അടുപ്പമാണ്. ആരാധ്യയാകട്ടെ, അമിതാഭിനൊടും ജയയോടുമൊപ്പം എവിടെയും പ്രത്യക്ഷപ്പെടാറില്ല. മറിച്ച്, ചടങ്ങുകൾക്കെത്തുമ്പോൾ അമ്മ ഐശ്വര്യ റായിയോടൊപ്പം മാറി ഇരിക്കാറാണ് പതിവ്. ഇതിന് കാരണം, അഭിഷേകിന് ജനിച്ചത് മകൻ അല്ലാത്തതിലുള്ള ബിഗ് ബിയുടെ അനിഷ്ടമാണെന്നാണ് റെഡിറ്റ് പ്രേക്ഷകർ കണ്ടെത്തിയിരിക്കുന്നത്.

ആരാധ്യ ജനിച്ച സമയത്ത്, പേരക്കുട്ടിയെ കുറിച്ച് അമിതാഭ് ബച്ചൻ സംസാരിച്ചപ്പോഴും, കുഞ്ഞിനോടുള്ള മുത്തച്ഛന്റെ താത്പര്യമില്ലായ്മ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. "ആരാധ്യ ജനിച്ചതിൽ പിന്നെ ജയ എല്ലാ സമയവും അവളോടൊപ്പം തന്നെയാണ്. അഭിഷേകും ജയയും ആഗ്രഹിച്ചത് പെൺകുഞ്ഞിനെയാണ്. എന്റെ കാര്യമെടുത്താൽ, ഏത് സംഭവിച്ചാലും കുഴപ്പമില്ല എന്നാണ് ഞാൻ കരുതിയത്," ഒരു അഭിമുഖത്തിൽ ബച്ചൻ പറഞ്ഞു. അന്ന് തന്നെ, ബിഗ് ബിയുടെ വെളിപ്പെടുത്തൽ ഐശ്വര്യയുടെ ആരാധകർക്ക് ദഹിച്ചിരുന്നില്ല.


Click it and Unblock the Notifications











