»   » വിജയ് ചിത്രത്തില്‍ നിന്ന് ഭാവന പിന്മാറിയതല്ല, നടിയെ ഒഴിവാക്കിയതാണ്?

വിജയ് ചിത്രത്തില്‍ നിന്ന് ഭാവന പിന്മാറിയതല്ല, നടിയെ ഒഴിവാക്കിയതാണ്?

Posted By:
Subscribe to Filmibeat Malayalam

വിജയ് നായകനാകുന്ന പുലി എന്ന ചിത്രത്തിന് വേണ്ടി ഭാവനയെ വിളിച്ചിരുന്നു എന്നും, എന്നാല്‍ ഡേറ്റിന്റെ ചില പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ഭാവന പിന്മാറിയെന്നും കേട്ടിരുന്നു. എന്നാല്‍ കോടമ്പക്കത്തുനിന്നും വരുന്ന പുതിയ വാര്‍ത്തകള്‍ പ്രകാരം, ചിത്രത്തില്‍ നിന്നും ഭാവനയായിട്ട് പിന്മാറിയകല്ല, നടിയെ അണിയറ പ്രവര്‍ത്തകര്‍ പിന്മാറ്റിയതാണെന്നാണ് കേള്‍ക്കുന്നത്. എന്താണ് കഥ, തുടര്‍ന്ന് വായിക്കൂ...

വിജയ് ചിത്രത്തില്‍ നിന്ന് ഭാവന പിന്മാറിയതല്ല, നടിയെ ഒഴിവാക്കിയതാണ്?

കത്തി എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമായ പലിയില്‍ ഒരു വേഷം ചെയ്യാന്‍ ഭാവനയെ സംവിധായകന്‍ ചിമ്പു ദേവന്‍ വിളിച്ചിരുന്നുവത്രെ. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവനയ്ക്ക് കഴിഞ്ഞില്ല

വിജയ് ചിത്രത്തില്‍ നിന്ന് ഭാവന പിന്മാറിയതല്ല, നടിയെ ഒഴിവാക്കിയതാണ്?

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി അമേരിക്കയില്‍ തിരക്കിലായാതിനാല്‍ പുലിയില്‍ അഭിനയിക്കാന്‍ ഡേറ്റില്ലെന്നാണ് ഭാവന പറഞ്ഞത്. ഇക്കാരണത്തെ കൊണ്ടാണ് ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറിയതെന്ന് ഭാവന ആരാധകരെ അറിയിച്ചു.

വിജയ് ചിത്രത്തില്‍ നിന്ന് ഭാവന പിന്മാറിയതല്ല, നടിയെ ഒഴിവാക്കിയതാണ്?

എന്നാല്‍ അതല്ല പുലിയില്‍ ഭാവന ഇല്ലാത്തതെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഭാവനയായിട്ട് പിന്മാറിയതല്ല, നടിയെ പിന്മാറ്റിച്ചതാണത്രെ.

വിജയ് ചിത്രത്തില്‍ നിന്ന് ഭാവന പിന്മാറിയതല്ല, നടിയെ ഒഴിവാക്കിയതാണ്?

തമിഴില്‍ ഇപ്പോള്‍ ഭാവനയ്ക്ക് മാര്‍ക്കറ്റില്ലാത്തതാണത്രെ കാരണം. ഭാവന ഇപ്പോള്‍ മലയാളത്തിലും കന്നടയിലുമാണ് താരം. തമിഴകത്ത് താരപ്പൊലിമ പോരത്രെ. തുടക്കകാലത്ത് തമിഴില്‍ അജിത്ത്, ജയംരവി തുടങ്ങിയവരെപ്പോലുള്ള മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടിയാണ് ഭാവന.

വിജയ് ചിത്രത്തില്‍ നിന്ന് ഭാവന പിന്മാറിയതല്ല, നടിയെ ഒഴിവാക്കിയതാണ്?

ഡേറ്റിന്റെ പ്രശ്‌നമോ, താരപ്പൊലിമയോ ഒന്നുമല്ല കാരണം എന്നാണ് മറ്റൊരു കിംവദി. മലയാളത്തിലും കന്നടയിലും നായിക വേഷം ചെയ്യുന്ന ഭാവനയ്ക്ക് തമിഴില്‍, വിജയ് യെ പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ വളരെ ചെറിയൊരു വേഷമാണ് പറഞ്ഞത്. തമിഴില്‍ യുവതാരങ്ങളുടെ നായികയായ ഭാവനയ്ക്ക് സൈഡ് റോളില്‍ ഒതുങ്ങാന്‍ താത്പര്യമില്ലാത്തതുകൊണ്ട് പിന്മാറിയതാണത്രെ

വിജയ് ചിത്രത്തില്‍ നിന്ന് ഭാവന പിന്മാറിയതല്ല, നടിയെ ഒഴിവാക്കിയതാണ്?

ഭാവന പിന്മാറിയതായാലും, പിന്മാറ്റിയതാണെങ്കിലും നടിയ്ക്ക് പറഞ്ഞുവച്ച വേഷം ചെയ്യാന്‍ എന്തായിലും ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ മറ്റൊരു നടിയെ കണ്ടെത്തി. അതാണ് നന്ദിത

English summary
Why Bhavana missed the chance to act in Puli

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam